Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാന്‍ നിയമം കര്‍ശനമായി നടപ്പിലാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2012, 10:53 pm IST
in Ernakulam

കൊച്ചി: മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതിന്‌ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന്‌ എക്സൈസ്‌ മന്ത്രി കെ.ബാബു പറഞ്ഞു. ശുചിത്വവര്‍ഷം പദ്ധതിയുടെ ഭാഗമായി കൊച്ചി നഗരസഭയുടെ മഴയെത്തും മുമ്പെ എന്ന മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്‌ മാലിന്യ സംസ്കരണത്തിനാണ്‌. പണത്തിന്റെ ലഭ്യത പ്രശ്നമില്ലെങ്കിലും ശാസ്ത്രീയവും അനുയോജ്യവുമായ സംസ്കാരണ പദ്ധതി കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഉറവിട മാലിന്യ സംസ്കരണത്തിലൂടെ പ്രശ്നങ്ങള്‍ക്ക്‌ വലിയ തോതില്‍ പരിഹാരം കാണാന്‍ കഴിയും. എന്നാല്‍ ഇത്‌ അവഗണിച്ച്‌ മാലിന്യം പുറത്തേക്ക്‌ വലിച്ചെറിയുന്ന പ്രവണതയാണ്‌ ഇന്ന്‌ സമൂഹത്തിനുളളത്‌. വ്യക്തിശുദ്ധിയില്‍ ശ്രദ്ധയൂന്നുന്ന നമ്മള്‍ സാമൂഹ്യ ശുദ്ധിയിലും ഏറെ മുന്നോട്ടു പോകേണ്ടതാണ്‌. കക്കൂസ്‌ മാലിന്യങ്ങളുള്‍പ്പെടെയാണ്‌ ജനങ്ങള്‍ യാതൊരു ബുദ്ധിമുട്ടും കൂടാതെ വഴിയില്‍ തളളുന്നത്‌. ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കുന്നതിന്‌ ജനങ്ങള്‍ ശക്തമായി മുന്നോട്ട്‌ വരണം. ഇതിനായി ജനങ്ങളെ കൂടുതല്‍ ബോധവാന്മാരാക്കണമെന്ന്‌ മന്ത്രി പറഞ്ഞു.

മാലിന്യം വഴിയില്‍ തളളുന്നത്‌ തടയുന്നതിനും ഇത്തരക്കാരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരുന്നതിനും പൊതുജനമുള്‍പെടുന്ന ശക്തമായ പട്രോളിംഗ്‌ സംവിധാനമുണ്ടാവണമെന്ന്‌ മന്ത്രി അഭിപ്രായപ്പെട്ടു. മാലിന്യത്തില്‍ നിന്ന്‌ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനും ബയോഗ്യാസ്‌ പ്ലാന്റുകള്‍ 75 ശതമാനം ഗ്രാന്റോടെ വ്യാപിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്‌. കൊച്ചിയുടെ മാലിന്യ നിര്‍മാര്‍ജ്ജനത്തിന്‌ ബ്രഹ്മപുരത്ത്‌ സംസ്കരണ പ്ലാന്റ്‌ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്‌. ഇതിന്‌ 40 ഏക്കറോളം സ്ഥലം മതിയാകും. കൊച്ചി നഗരസഭയുടെ പക്കലുളള ബാക്കി പ്രദേശത്ത്‌ സമീപവാസികള്‍ക്ക്‌ ഉപകാരപ്രദമാകുന്ന മികച്ച പദ്ധതി കൊണ്ടുവരുന്നതിനും ലക്ഷ്യമുണ്ട്‌-മന്ത്രി പറഞ്ഞു.

ജനങ്ങളുടെ വിശ്വാസക്കുറവ്‌ പരിഹരിച്ച്‌ ശാസ്ത്രീയവും മികച്ചതുമായ മാലിന്യസംസ്കരണ പദ്ധതി നടപ്പിലാക്കുകയാണ്‌ ലക്ഷ്യം. മനുഷ്യനിര്‍മിത മാലിന്യം സംസ്കരിക്കുന്നതിന്‌ ജനങ്ങള്‍ തന്നെ മുന്നോട്ട്‌ വരണം. കുടിവെളളത്തില്‍ മാലിന്യം കലരാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതുണ്ട്‌. പശ്ചിമകൊച്ചി ഭാഗത്ത്‌ കുടിവെളളം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിന്‌ 11 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പദ്ധതിയുടെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികള്‍ക്ക്‌ മൊബെയില്‍ ലാബ്‌ യൂണിറ്റ്‌, ജലസ്രോതസുകളുടെ ശുദ്ധീകരണം, പകര്‍ച്ചവ്യാധിക്കെതിരെയുളള ബോധവത്കരണ ക്ലാസുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച മേയര്‍ ടോണി ചമ്മണി പറഞ്ഞു.

മഹാരാജാസ്‌ കോളേജ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര, നഗരസഭ സ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍മാരായ ടി.കെ.അഷറഫ്‌, എസ്സി ജോസഫ്‌, ടി.ജെ.വിനോദ്‌, കെ.കെ.സോഹന്‍, രത്നമ്മ രാജു, സൗമിനി ജെയിന്‍, സെക്രട്ടറി അജിത്‌ പാട്ടീല്‍, എന്‍ആര്‍എച്ച്‌എം പ്രോഗ്രാം മാനേജന്‍ കെ.വി.ബീന, ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ.അലക്സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

പുതിയ വാര്‍ത്തകള്‍

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.