Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രവാസി ഇന്ത്യന്‍ വര്‍ക്കേഴ്സ്‌ പെന്‍ഷന്‍ പദ്ധതി പരിഷ്കരിക്കണം: മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2012, 11:10 pm IST
in Ernakulam

കൊച്ചി: പ്രവാസി ഇന്ത്യന്‍ വര്‍ക്കേഴ്സ്‌ പെന്‍ഷന്‍ ആന്റ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പദ്ധതിയുടെ പ്രയോജനം മുഖ്യമായും ലഭിക്കുക ഗള്‍ഫിലുള്ള മലയാളികള്‍ക്കാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചിയില്‍ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്‌ വിതരണം ഇന്ത്യയില്‍ പൂര്‍ത്തിയായ ശേഷം വിദേശത്തുള്ള ഇന്ത്യക്കാര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്‌ ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന്‌ കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ്‌ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഗള്‍ഫ്‌ മലയാളികളില്‍ മഹാഭൂരിപക്ഷം പേരും സാധാരണക്കാരും അധ്വാനിച്ച്‌ ബുദ്ധിമുട്ടി ജീവിക്കുന്നവരുമാണ്‌. അവരില്‍ നല്ലൊരു പങ്ക്്‌ വെറുംകൈയോടെയാണ്‌ നാട്ടിലേക്ക്‌ മടങ്ങി വരാറുള്ളത്‌. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, ഒരു കൊച്ചുവീട്‌ അതിലപ്പുറമൊന്നും ഭൂരിപക്ഷം ഗള്‍ഫ്‌ മലയാളികള്‍ക്കും സമ്പാദിക്കാന്‍ കഴിയാറില്ല. അങ്ങനെയുള്ളവര്‍ക്ക്്‌ ഈ പദ്ധതി ആശ്വാസമാകും. ഭാവിയില്‍ ഈ പദ്ധതി കൂടുതല്‍ പേര്‍ക്ക്‌ ലഭ്യമാകുന്ന വിധം പരിഷ്കരിക്കാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി നിര്‍വഹിച്ചു. കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ മാതൃകയിലാണ്‌ പദ്ധതി നടപ്പാക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. പദ്ധതിയില്‍ ചേരുന്നവര്‍ക്ക്‌ 60 വയസു കഴിഞ്ഞാല്‍ പെന്‍ഷനും വിദേശത്ത്‌ നിന്ന്‌ തിരിച്ചെത്തിയാല്‍ പുനരധിവാസ ധനസഹായവും അപകട ഇന്‍ഷുറന്‍സും ലഭിക്കും.

ഗുണഭോക്താക്കള്‍ 5000 രൂപ നല്‍കിയാല്‍ പ്രവാസി കാര്യമന്ത്രാലയത്തിന്റെ വിഹിതമായി 2000 രൂപ അടക്കും. വീട്ടുജോലിക്ക്‌ വിദേശത്ത്‌ പോകുന്ന സ്ത്രീകള്‍ക്ക്‌ സര്‍ക്കാര്‍ വിഹിതം 3000 രൂപയായിരിക്കും. ഈ തുക മൂന്നായി വേര്‍തിരിച്ച്‌ പെന്‍ഷനും ഇന്‍ഷുറന്‍സിനും പുനരധിവാസത്തിനും വിനിയോഗിക്കും. സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്‌. ഗുണഭോക്തൃവിഹിതം ചെക്കായി മാത്രമേ സ്വീകരിക്കൂ. ഓരോരുത്തര്‍ക്കും ഓരോ തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. ഓരോരുത്തരുടെയും വിവരങ്ങള്‍ ഈ തിരിച്ചറിയല്‍ നമ്പറില്‍ കമ്പ്യൂട്ടറില്‍ ശേഖരിക്കും. എല്‍ ഐ സി, ബാങ്ക്‌ ഓഫ്‌ ബറോഡ തുടങ്ങിയ സ്ഥാപനങ്ങള്‍ പദ്ധതിയുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ട്‌. പെയിലറ്റ്‌ പ്രോജക്ട്‌ എന്ന നിലയിലാണ്‌ ഇത്‌ ആരംഭിച്ചിട്ടുള്ളത്‌. മറ്റ്‌ സഹായപദ്ധതികളൊന്നും പ്രവാസി ഇന്ത്യക്കാര്‍ക്ക്‌ ഇല്ലാത്തതിനാലാണ്‌ പദ്ധതി അടിയന്തരമായി നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു.

എംബസികളില്‍ പദ്ധതിക്കാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്‌. പോരായ്‌മകളുണ്ടെങ്കില്‍ അറിയിച്ചാല്‍ ഉടനടി പരിഹാരമുണ്ടാക്കും. ഇ സി ആര്‍(എമിഗ്രേഷന്‍ ക്ലിയറന്‍സ്‌ റിക്വയേഡ്്്‌) പാസ്പോര്‍ട്ടില്‍ വിദേശത്ത്‌ പോകുന്നവര്‍ക്ക്‌ മാത്രമാണ്‌ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പ്രവാസികളുടെ ജീവിതത്തിന്‌ അര്‍ഥമുണ്ടാക്കുന്നതാണ്‌ ഈ പദ്ധതി. പ്രവാസി സംഘടനകളുടെയും പൂര്‍ണമായ സഹകരണം ഇതിന്‌ ആവശ്യമാണെന്ന്‌ കേന്ദ്രമന്ത്രി പറഞ്ഞു.

അടുത്ത വര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസ്‌ ആഘോഷങ്ങള്‍ക്ക്‌ കേരളത്തെ തെരഞ്ഞെടുക്കണമെന്നും കൊച്ചിയില്‍ പരിപാടി നടത്തണമെന്നും ചടങ്ങില്‍ ആശംസ നേര്‍ന്ന നോര്‍ക്കയുടെ ചുമതലയുള്ള മന്ത്രി കെ. സി. ജോസഫ്‌ ആവശ്യപ്പെട്ടു. എക്സൈസ്മന്ത്രി കെ. ബാബു, കെ. ഇ. ഇസ്മായില്‍ എം പി., ഹൈബി ഈഡന്‍ എം എല്‍ എ, കേന്ദ്ര പ്രവാസികാര്യ വകുപ്പ്‌ സെക്രട്ടറി പര്‍വേഷ്‌ ദിവാന്‍, സംസ്ഥാന പ്രവാസികാര്യ വകുപ്പ്‌ സെക്രട്ടറി ടി. കെ. മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിദേശത്ത്‌ ജോലിക്ക്‌ ക്ലിയറന്‍സ്‌ കിട്ടിയ കെ. എസ്‌. ഷാജി, എന്‍. എന്‍. സത്യന്‍, എ. എം. റഫീക്ക്‌ എന്നിവര്‍ക്ക്‌ ചടങ്ങില്‍ ആദ്യ ഫണ്ട്‌ കിറ്റുകള്‍ നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

Kerala

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

Thiruvananthapuram

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

Literature

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

India

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

പുതിയ വാര്‍ത്തകള്‍

ബെവ്കോ ഔട്ട്‌ലെറ്റ് മാനേജറെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍

ലിസി മകള്‍ക്കൊപ്പം വീണ്ടും കാമറയ്‌ക്കു മുന്നിലേക്ക്, അതും പ്രിയദര്‍ശന്‌റെ സംവിധാനത്തില്‍, മേക്കിംഗ് വീഡിയോ വൈറല്‍

‘ എന്നെ തടയാൻ ആർക്കും കഴിയില്ല , തടയണമെങ്കിൽ എന്നെ കൊല്ലണം ‘ ; മമത ബാനർജി

സ്ത്രീകളുടെ സൗജന്യയാത്ര:പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്, സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യം

വില്‍ക്കാത്ത ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം: സ്വന്തം തൊഴിലാളി സംഘടനയുടെ പരാതിയിലും സര്‍ക്കാരിന് അനക്കമില്ല!

ഇപ്പോൾ ആർക്കും ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാൻ ധൈര്യമില്ല ; അനുവാദമില്ലാതെ ഒരു പെൺകുട്ടിയെ തൊടാൻ പോലുമാകില്ല ; എന്ത് ചെയ്യണമെന്ന് എനിക്കറിയാം

ഭാരം അഞ്ച് കിലോ കുറഞ്ഞു, വാങ്ചുക്കിന്‌റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാറ്റ പാര്‍ട്ടി

അഴിമതിക്കാരനാണ് താന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: ആര്‍ ചന്ദ്രശേഖരന്‍,കയ്യില്‍ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ?

 മോദിയ്‌ക്ക് ഓസ്‌ട്രേലിയയിൽ വധഭീഷണിയുമായി ‘ അബു മുസ്തഫ ‘ : മുസ്തഫയെ ഒതുക്കാൻ ഐപി വിലാസം കണ്ടെത്തി ഓസ്‌ട്രേലിയ 

സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് തകർത്ത് ധാമി സർക്കാർ: പച്ച ഷീറ്റുകൾ കൊണ്ട് മൂടി ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കില്ല 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.