Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുടിവെളള ടാങ്കര്‍ സമരം പിന്‍വലിച്ചു മുഴുവന്‍ സമയവും വിതരണത്തിനനുമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2012, 11:03 pm IST
in Ernakulam

കൊച്ചി: ജില്ലയില്‍ കുടിവെളള ടാങ്കര്‍ ഉടമകള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടാങ്കര്‍ ലോറികളുടെ സമരം പിന്‍വലിച്ചു. ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീതിന്റെ അധ്യക്ഷതയില്‍ കുടിവെളള വിതരണ ടാങ്കറുകളുടെ ഉടമകളുമായി നടന്ന ചര്‍ച്ചയിലാണ്‌ സമരം പിന്‍വലിച്ചത്‌.

കുടിവെളള ക്ഷാമമനുഭവിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പ്രധാന സമയങ്ങളൊഴികെ ബാക്കിയുളള മുഴുവന്‍ സമയവും ടാങ്കറുകള്‍ക്ക്‌ കുടിവെളളം വിതരണം ചെയ്യാനും ചര്‍ച്ചയില്‍ തീരുമാനമായി. പകല്‍ സമയം രാവിലെ എട്ട്‌ മുതല്‍ 10 വരെയും വൈകിട്ട്‌ നാലു മുതല്‍ ആറ്‌ വരെയും തിരക്കുളള സമയമായതിനാല്‍ ഈ സമയങ്ങളില്‍ കൂടിവെളളവിതരണത്തിന്‌ നിയന്ത്രണമുണ്ടാകും. എന്നാല്‍ പോലീസ്‌-ആര്‍.ടി.ഒ-റവന്യൂ ആരോഗ്യ വകുപ്പധികൃതരുടെ സംയുക്ത പരിശോധന കാര്യക്ഷമമായി തുടരുമെന്നും കളക്ടര്‍ വ്യക്തമാക്കി.

നിലവില്‍ 26 സ്വകാര്യ സ്രോതസുകളില്‍ നിന്ന്‌ കുടിവെളളം ശേഖരിക്കുന്നതിനാണ്‌ അനുമതിയുളളത്‌. ഇതിന്‌ പുറമെ ജലഅതോറിറ്റിയുടെ കീഴിലുളള ആലുവ, തമ്മനം, പറവൂര്‍ എന്നീ സ്രോതസുകളില്‍ നിന്ന്‌ 24 മണിക്കൂറും ചൂണ്ടി, പെരുമാനൂര്‍, മുപ്പത്തടം എന്നീ സ്രോതസുകളില്‍ നിന്ന്‌ പകല്‍ സമയങ്ങളിലും വെളളം നല്‍കും. ഇവിടങ്ങളില്‍ 1000 ലിറ്ററിന്‌ 30 രൂപയാണ്‌ ജല അതോറിറ്റി ഈടാക്കുക. ജലവിഭവ വകുപ്പ്‌ വിതരണം ചെയ്യുന്ന ആറ്‌ സ്രോതസുകളില്‍ നിന്ന്‌ വെളളമെടുക്കുന്നതിന്‌ മുന്‍കൂറായി പണമടച്ച്‌ പ്രത്യേക പാസ്‌ കൈപ്പറ്റാമെന്നും കളക്ടര്‍ പറഞ്ഞു. ഈ ജലസ്രോതസുകള്‍ക്ക്‌ പുറമെ കൂടുതല്‍ ജലസ്രോതസുകള്‍ പരിശോധിച്ച്‌ കുടിവെള്ളമെടുക്കുന്നതിന്‌ അനുമതി നല്‍കും .

അംഗീകൃത ജലസ്രോതസുകള്‍ എല്ലാ ആഴ്ചയിലും പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കണമെന്ന്‌ കളക്ടര്‍ ആരോഗ്യ വകുപ്പിന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. വിതരണത്തിനെത്തിക്കുന്ന കുടിവെളളം മലിനമാണെന്ന്‌ തെളിഞ്ഞാല്‍ ജലസ്രോതസിന്റെ ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും. അംഗീകാരമുളള ജലസ്രോതസുകള്‍ക്ക്‌ പുറമെ അനധികൃതമായി വെളളമെടുക്കുന്നത്‌ ശ്രദ്ധയില്‍പെട്ടാല്‍ വാഹനം പിടിച്ചെടുക്കുന്നതടക്കമുള്ള ശക്തമായ നടപടി സ്വകരിക്കുമെന്ന്‌ ജില്ലാ കളക്ടര്‍ മുന്നറിയിപ്പ്‌ നല്‍കി.

പെരിയാറില്‍ നിന്ന്‌ വെളളമെടുക്കുന്നത്‌ നിലവില്‍ നിരോധിച്ചിട്ടുണ്ട്‌. കുടിവെളള ടാങ്കറുകള്‍ ഉപയോഗിച്ച്‌ നിര്‍മാണ മേഖലയിലേക്ക്‌ വെളളമെത്തിക്കുന്നത്‌ ശിക്ഷാര്‍ഹമാണ്‌. നിര്‍മാണ മേഖലയില്‍ വെള്ളമെത്തിക്കുന്ന വാഹനങ്ങള്‍ക്ക്‌ പ്രത്യേക പെയിന്റിംഗ്‌ ചെയ്യണം. കൂടാതെ ജില്ലാ ഭരണകൂടം ഇറക്കിയ സര്‍ക്കുലര്‍ എല്ലാ വാഹനങ്ങളിലും നിര്‍ബന്ധമാക്കിയിട്ടുണ്ട്‌. ഇതിന്‌ പുറമെ സമയുള്‍പ്പെടെ ഏതു ജലസ്രോതസില്‍ നിന്നാണ്‌ കുടിവെളളം ശേഖരിച്ചിരിക്കുന്നതെന്ന്‌ വാഹനങ്ങളില്‍ പ്രസിദ്ധപ്പെടുത്തണം.

ജലജന്യ രോഗങ്ങള്‍ പടര്‍ന്ന്‌ പിടിക്കാതിരിക്കാനുളള എല്ലാ നടപടികളും ഭരണകൂടം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ മഞ്ഞപ്പിത്ത കേസുകള്‍ കുറവാണെങ്കിലും ആവശ്യമായ എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്ന്‌ കളക്ടര്‍ പറഞ്ഞു. പശ്ചിമ കൊച്ചിയുള്‍പ്പെടെയുളള പ്രദേശങ്ങളില്‍ പ്രത്യേക മെഡിക്കല്‍ സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്‌. ജലഅതോറിറ്റി വിതരണം ചെയ്യുന്ന പൈപ്പുകള്‍ മുറിച്ചുമാറ്റി അനധികൃതമായി വെളളമെടുക്കുന്നത്‌ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്‌. ഇത്തരത്തില്‍ വെളളമെടുക്കുമ്പോള്‍ കാനകളില്‍ നിന്നുളള വെളളം കയറാന്‍ കാരണമാകും. ഇതു തടയുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്‌ കളക്ടര്‍ വ്യക്തമാക്കി.

യോഗത്തില്‍ അസി.പോലീസ്‌ കമ്മീഷണര്‍ ടി.ഗോപാലകൃഷ്ണപിളള, ആര്‍ടിഒ ടി.ജെ.തോമസ്‌, ജില്ലാ റൂറല്‍ ഹെല്‍ത്ത്‌ ഓഫീസര്‍ പി.എന്‍.ശ്രീനിവാസന്‍, ജലഅതോറിറ്റി സൂപ്രണ്ടിംഗ്‌ എഞ്ചിനീയര്‍ വിനയ.ജി, ജലവിതരണ അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.