Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

രാമേശ്വരം കോളനിയിലെ ചക്ലിയര്‍ക്ക്‌ പട്ടികജാതി സര്‍ട്ടിഫിക്കറ്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2012, 09:50 pm IST
inErnakulam

കൊച്ചി: കൊച്ചി നഗരസഭയിലെ രാമേശ്വരം കോളനിയില്‍ താമസിക്കുന്ന ചക്ലിയന്‍ സമുദായാംഗങ്ങള്‍ക്ക്‌ പട്ടികജാതി സര്‍ട്ടിഫിക്കറ്റ്‌ അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ സമര്‍പ്പിച്ച ശുപാര്‍ശയെ തുടര്‍ന്ന്‌ കിര്‍ടാഡ്സ്‌ അന്വേഷണം നടത്തി തയാറാക്കിയ പട്ടികയിലുള്ളവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ്‌ സര്‍ട്ടിഫിക്കറ്റ്‌ അനുവദിക്കുക. കോളനിയിലും മറ്റ്‌ പ്രദേശങ്ങളിലും അന്വേഷണം നടത്തി വംശാവലി തയാറാക്കിയ ശേഷമാണ്‌ ഇവര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാവുന്നതാണെന്ന്‌ കിര്‍ടാഡ്സ്‌ വിജിലന്‍സ്‌ ഓഫീസര്‍ വ്യക്തമാക്കിയത്‌. പട്ടികജാതിയില്‍ 14-ാ‍മതായി ഉള്‍പ്പെടുത്തിയിട്ടുള്ള ചക്ലിയന്‍ സമുദായ സര്‍ട്ടിഫിക്കറ്റിനാണ്‌ ഇതോടെ രാമേശ്വരം കോളനിയിലെ ചക്ലിയര്‍ അര്‍ഹത നേടിയിരിക്കുന്നത്‌.

കോയമ്പത്തൂര്‍ ജില്ലയില്‍നിന്നും അമ്പതുകള്‍ക്ക്‌ മുമ്പ്‌ കൊച്ചി മുനിസിപ്പാലിറ്റിയില്‍ സ്കാവഞ്ചര്‍ ജോലിക്കായി വന്ന്‌ കുടിയേറിയവരാണ്‌ രാമേശ്വരം കോളനിയിലെ ചക്ലിയര്‍. എന്നാല്‍ ഇതു സംബന്ധിച്ച ആധികാരികരേഖകളൊന്നും ഇവരുടെ പക്കലുണ്ടായിരുന്നില്ല. 1950ന്‌ മുമ്പ്‌ കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക്‌ മാത്രമേ സംസ്ഥാനത്തു നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റിന്‌ അര്‍ഹതയുള്ളൂ എന്ന വ്യവസ്ഥ രാമേശ്വരം കോളനിയിലെ ചക്ലിയരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്താന്‍ തടസമായി.

കോളനിവാസികള്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്ന്‌ രാമേശ്വരം കോളനി സന്ദര്‍ശിക്കുകയും കൊച്ചി താലൂക്കില്‍ ലഭ്യമായ രേഖകള്‍ പരിശോധിക്കുകയും ചെയ്ത ജില്ലാ കളക്ടര്‍ ഇവര്‍ക്ക്‌ ജാതി സര്‍ട്ടിഫിക്കറ്റ്‌ അനുവദിക്കാവുന്നതാണെന്ന്‌ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്‌ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ റിപ്പോര്‍ട്ട്‌ നല്‍കി. 1948ല്‍ ഫോര്‍ട്ടുകൊച്ചി മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനും പിന്നീട്‌ കൊച്ചി കോര്‍പ്പറേഷന്‍ മേയറുമായ കെ.ജെ. ഹര്‍ഷലിന്റെ രേഖപ്പെടുത്തലുകളും ഇതിന്‌ അവലംബമാക്കിയതായി കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്‌. 1994 വരെ ഇവര്‍ക്ക്‌ ജാതി സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിരുന്നതായും കളക്ടര്‍ ചൂണ്ടിക്കാട്ടി.

തെലുങ്ക്‌, കാനറ പ്രദേശങ്ങളില്‍നിന്നും തമിഴ്‌നാട്ടില്‍ കുടിയേറി അഴുക്ക്‌ നിവാരണ ജോലികളിലേര്‍പ്പെട്ടിരുന്നവരാണ്‌ ചക്ലിയരുടെ പൂര്‍വികരെന്ന്‌ എഡ്ഗാര്‍ തോസ്റ്റണ്‍ രചിച്ച ‘കാസ്റ്റ്‌ ആന്റ്‌ ട്രൈബ്സ്‌ ഓഫ്‌ സതേണ്‍ ഇന്ത്യ’ എന്ന പുസ്തകത്തിലുണ്ട്‌. നരവംശശാസ്ത്രത്തിലെ ആധികാരിക ഗ്രന്ഥങ്ങളിലൊന്നാണ്‌ ഈ പുസ്തകം. സ്വാതന്ത്ര്യാനന്തരം കേരളത്തിലെ പട്ടികജാതിയില്‍ ചക്ലിയരെ ഉള്‍പ്പെടുത്തുകയും ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നും കുടിയേറിയ ചക്ലിയര്‍ താമസമുറപ്പിച്ച കേന്ദ്രങ്ങളിലൊന്നാണ്‌ രാമേശ്വരം കോളനിയെന്നാണ്‌ രേഖകള്‍ നല്‍കുന്ന സൂചനയെന്നും കളക്ടര്‍ പറഞ്ഞു.

സാമൂഹ്യവും സാമ്പത്തികവുമായി രാമേശ്വരം കോളനിയിലെ ചക്ലിയരുടെ പിന്നോക്കാവസ്ഥയും കളക്ടര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി. പട്ടികജാതി പരിഗണന ലഭിക്കാത്തതു മൂലം രാമേശ്വരം കോളനിവാസികളുടെ കുട്ടികള്‍ പഠനം, തൊഴില്‍ തുടങ്ങിയ രംഗങ്ങളില്‍ പിന്തള്ളപ്പെടുകയാണ്‌. പട്ടികജാതിക്കാരുടെ ഉന്നമനത്തിനായി കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പദ്ധതികളും ആനുകൂല്യങ്ങളും ഇവര്‍ക്ക്‌ നിഷേധിക്കപ്പെട്ടു. ജാതി സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാതിരുന്നത്‌ മൂലം പഠനം നിര്‍ത്തേണ്ടി വന്ന സംഭവങ്ങളും കളക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കളക്ടറുടെ ശുപാര്‍ശയില്‍ കിര്‍ടാഡ്സ്‌ നടത്തിയ അന്വേഷണത്തില്‍ കൊച്ചി മുനിസിപ്പാലിറ്റിയില്‍ നിന്നും ലഭിച്ച രേഖകളുടെയും വംശാവലിയുടെയും മറ്റ്‌ രേഖകളുടെയും അടിസ്ഥാനത്തിലാണ്‌ സമുദായ സര്‍ട്ടിഫിക്കറ്റിന്‌ അര്‍ഹരായവരുടെ പട്ടിക തയാറാക്കിയിരിക്കുന്നത്‌. ഇവര്‍ക്ക്‌ സമുദായ സര്‍ട്ടിഫിക്കറ്റിനായി കൊച്ചി താലൂക്കില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന്‌ ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

പുതിയ വാര്‍ത്തകള്‍

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.