Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കയെ പേടിച്ച്‌ ഒളിവില്‍ പോകില്ലെന്ന്‌ സയീദ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2012, 09:00 pm IST
inWorld

ലാഹോര്‍: യുഎസ്‌ സര്‍ക്കാര്‍ 50കോടി പ്രഖ്യാപിച്ച കാരണത്താല്‍ ഒളിത്താവളത്തില്‍ പോകാനില്ലെന്ന്‌ മുംബൈ ആക്രമണത്തിലെ മുഖ്യ സൂത്രധാരനും ലഷ്ക്കറെ തൊയ്ബ സ്ഥാപകനുമായ ഹാഫിസ്‌ സയിദ്‌. കഴിഞ്ഞയാഴ്ച യുഎസ്‌ സര്‍ക്കാര്‍ സയിദിനെ പിടിച്ചുകൊടുക്കുന്നവര്‍ക്ക്‌ 50 കോടി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ ഒളിവില്‍ പോകാന്‍ താന്‍ തയ്യാറല്ലെന്ന്‌ സയിദ്‌ വ്യക്തമാക്കിയത്‌. ഇനാം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന്‌ സയിദിനോട്‌ ഒളിവില്‍ പോകുവാന്‍ ചില അടുത്ത വൃത്തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. യുഎസിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന്‌ പാക്കിസ്ഥാനിലെ പല സംഘടനകളും സയിദിന്‌ പരസ്യ പിന്തുണയുമായി വന്നിരുന്നു. യുഎസിനെതിരെ ആഹ്വാനവുമായി 40 ലധികം പാര്‍ട്ടി നേതാക്കളാണ്‌ രംഗത്ത്‌ വന്നത്‌. മുംബൈ ആക്രമണക്കേസില്‍ സയിദിനെതിരെ തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ പാക്‌ സര്‍ക്കാര്‍ അമേരിക്കയോട്‌ ആവശ്യപ്പെട്ടിരുന്നു.

പാക്കിസ്ഥാന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി സയിദിനോ,സയിദിന്റെ സംഘടനക്കോ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. പാക്കിസ്ഥാനിലെ ഭീകര സംഘടനകളെ നിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പ്രാധാന്യത്തോടെ എടുക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്കൊപ്പം തങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന്‌ പീപ്പിള്‍സ്‌ പാര്‍ട്ടി നേതാവ്‌ വ്യക്തമാക്കി.

ഭീകരസംഘടനകള്‍ പാക്കിസ്ഥാനില്‍ വളര്‍ന്നുവന്നതിന്റെ പരിണിതഫലമാണ്‌ മുന്‍ പാക്പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയും സല്‍മാന്‍ നസീറും കൊല്ലപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സയിദിനെതിരെതെളിവുകളുണ്ടെന്ന്‌ ഇന്ത്യ അവകാശവാദമുന്നയിക്കുന്നുണ്ടെങ്കിലും തെളിവില്ലാത്തതിനാലാണ്‌ സയിദിനെ കോടതിയില്‍ ഹാജരാക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടയില്‍ സയിദിനെതിരെ നടപടിയെടുക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന്‌ പാക്‌ പ്രധാനമന്ത്രി റാസാ ഗിലാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സയിദിനെതിരായ പ്രശ്നം ഗൗരവമായാണ്‌ കാണുന്നതെങ്കിലും തെളിവുകള്‍ ഇല്ലാത്തതിനാല്‍ പാക്‌ സര്‍ക്കാര്‍ നിസ്സഹായരാണെന്നും ഗിലാനി പറഞ്ഞു.
സയിദിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന്‌ ഇന്ത്യയിലെത്തിയ പാക്‌ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിയോട്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ആവശ്യപ്പെട്ടതിന്‌ പിന്നാലെയാണ്‌ ഗിലാനി ഇത്തരത്തില്‍ പ്രതികരിച്ചത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

News

ഗുജറാത്തിൽ കിണർ ഇളകുന്നു; അത്ഭുതമെന്ന് ചിലർ, ഭൂകമ്പ സാധ്യത പറഞ്ഞ് ഗ്രാമീണർ

Kerala

കെഎസ്ആര്‍ടിസിയില്‍ ഓണാനുകൂല്യങ്ങളും ഡിഎ കുടിശികയും അനുവദിക്കണം: സംഘ്

Samskriti

രാമായണ സ്വാംശീകരണങ്ങള്‍ ഹോമറിന്റെ ഒഡീസിയില്‍

പുതിയ വാര്‍ത്തകള്‍

ഹനുമാന്‍ സീതാദേവിക്ക് തന്റെ പ്രഭാവം കാണിച്ചുകൊടുക്കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ ശക്തി കാണിക്കുന്നു

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

“ഉമർ ഖാലിദും ഷർജീൽ ഇമാമും ജയിലിലാണ്, ഞാനും അവരിൽ ഒരാളാണ് “: രാജ്യവിരുദ്ധരെ കൂട്ടുപിടിച്ച് തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

നമാമി രാമം 20: അന്തസ്സറിയാത്ത അജ്ഞാനി

രാമസ്പര്‍ശം 21: അഗ്നിസാക്ഷിയായ സൗഹൃദം

രാമനാമ, മൗനധ്യാന മാഹാത്മ്യം

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.