Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

ചെങ്ങന്നൂര്‍ ശ്രീ മഹാദേവക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2012, 10:21 pm IST
inTravel

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ പട്ടണത്തിലാണ്‌ പ്രസിദ്ധമായ ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം. രണ്ടാം കൈലാസമെന്ന്‌ അറിയപ്പെടുന്നു. ചൊന്റൂര്‍ – ചെങ്ങന്നൂര്‍ ആയതൊന്നാണ്‌ തമിഴ്‌ കൃതിയായ പെരിയപുരാണത്തില്‍ പറയുന്നത്‌. കേരളത്തിലെ ഹിന്ദുക്കള്‍ വളരെയധികം വിശ്വാസമര്‍പ്പിക്കുന്ന ഈ ക്ഷേത്രം പരിപാവനമായ പമ്പയുടെ പരിലാളനമേറ്റ്‌ നിലകൊള്ളുന്നു. പടിഞ്ഞാറേ നടയില്‍ ശ്രീ പാര്‍വ്വതിയും കിഴക്ക്‌ ശ്രീ പരമശിവനും ഭക്തര്‍ക്ക്‌ ദര്‍ശനമരുളുന്നു. കിഴക്കേനടയില്‍ എത്തണമെങ്കില്‍ പട്ടണം ചുറ്റേണ്ടിവരും. കിഴക്കേനടയില്‍ ആല്‍മരം. വിസ്തൃതമായ ക്ഷേത്രത്തിന്‌ മുന്‍വശത്ത്‌ എപ്പോഴും വാഹനങ്ങളുടെ നീണ്ടനിര. ദേവിയുടെ ആറാട്ടുകടന്നുവരുന്ന ഈ മണ്ണില്‍ കാല്‍വയ്‌ക്കുന്നതുപോലും പുണ്യം. മൂന്നുനിലകളുള്ള മഹാഗോപുരത്തിന്റെ ഇടനാഴിയില്‍ ആളൊഴിഞ്ഞനേരമുണ്ടാവില്ല. ആനപ്പന്തല്‍ വേറെയാണെങ്കിലും ഗോപുരത്തോട്‌ ചേര്‍ന്നതാണെന്നോ തോന്നൂ. മുന്‍പില്‍ അണ്ഡാകൃതിയില്‍ കെട്ടിയ കരിങ്കല്‍ തറ. അതില്‍ നന്ദികേശന്‍. വലിയ സ്വര്‍ണധ്വജവും വടക്ക്‌ നെടുനീളത്തില്‍ ഊട്ടുപുര. വെള്ളക്കല്‍ പാകിയ പ്രദക്ഷിണവഴിയും ആറ്റുമണല്‍ വിരിച്ച അമ്പലപ്പറമ്പും. നാലമ്പലത്തിന്‌ വെളിയിലും അകത്തുമായി ഗണപതി, നീലഗ്രീവന്‍, ശ്രീകൃഷ്ണന്‍, ചണ്ഡീശ്വരന്‍, ഗംഗാഭഗവതി എന്നീ ഉപദേവതകളും പ്രതിഷ്ഠകളുമുണ്ട്‌. പടിഞ്ഞാറേ നടയിലും ആനക്കൊട്ടിലുണ്ട്‌. വടക്കുപടിഞ്ഞാറേ മൂലയില്‍ നാഗരാജപ്രതിഷ്ഠ. അതിന്‌ തണലായി വലിയ വടമണ്‍ വൃക്ഷം.

ധനുമാസത്തിലെ തിരുവാതിരയ്‌ക്ക്‌ കൊടിയേറി ഇരുപത്തിയെട്ടുദിവസത്തെ ഉത്സവമാണിവിടെ. ഇത്രയും നാള്‍ നീണ്ടുനില്‍ക്കുന്ന ഒരു ഉത്സവം മറ്റൊരു ക്ഷേത്രത്തിലും കാണാനിടയില്ല. പതിനെട്ടുദിവസം ചെറിയ ഉത്സവവും പത്തു ദിവസം വലിയ ഉത്സവവുമായാണ്‌ അറിയപ്പെടുന്നത്‌. ഒരു സംഘം ദേവന്മാരുടെ അകമ്പടിയോടെയാണ്‌ ദേവന്‍ ആറാട്ടിന്‌ പോകുന്നതെന്ന്‌ സങ്കല്‍പം. ക്ഷേത്രത്തിനടുത്തുള്ള മിത്രപ്പുഴക്കടവിലാണ്‌ ആറാട്ട്‌ നടക്കുന്നത്‌.

ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ട്‌ ലോകപ്രസിദ്ധമാണ്‌. ഇത്‌ മറ്റൊരു ക്ഷേത്രത്തിലും കാണാനാവാത്ത അപൂര്‍വ ചടങ്ങാണ്‌. ദേവി രജസ്വലയാകുന്നു എന്നതാണ്‌ ഇതിന്റെ പിന്നിലുള്ള സങ്കല്‍പം. ആണ്ടില്‍ പലതവണ ദേവി തൃപ്പൂത്താകാറുണ്ട്‌. എപ്പോഴെങ്കിലും ഉടയാടയില്‍ പാടുകണ്ടാല്‍ മൂന്നുദിവസത്തേക്ക്‌ പടിഞ്ഞാറേ നട അടയ്‌ക്കും. ദേവീ ചൈതന്യത്തെ ബലി ബിംബത്തിലേക്ക്‌ മാറ്റും. നാലാംദിവസം രാവിലെ ദേവിയെ മിത്രപ്പുഴക്കടവലേക്ക്‌ കൊണ്ടുപോകും. ആറാട്ട്‌ കഴിഞ്ഞ്‌ കടവിലെ കുളിപ്പുരയില്‍ ദേവിയെ എഴുന്നെള്ളിച്ചിരിത്തും. ചാര്‍ത്ത്‌ കഴിഞ്ഞ്‌ ഭഗവതി പിടിയാനപ്പുറത്ത്‌ എഴുന്നെള്ളും. റോഡിനിരുവശത്തും പൂക്കിലയുടെയും നറുനാഴിയുടെയും നെയ്‌വിളക്കിന്റെയും അകമ്പടിയോടുകൂടിയ പറ നീട്ടി ഭക്തജനങ്ങള്‍ കാത്തുനില്‍ക്കും.

അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്കായിരിക്കും അപ്പോള്‍. ഭഗവാനും അപ്പോള്‍ മറ്റൊരു ആനപ്പുറത്ത്‌ എഴുന്നെള്ളി ഇവിടെ എത്തും. പിന്നെ വാദ്യമേളങ്ങളോടും താലപ്പൊലിയോടും കൂടി ദേവീദേവന്മാരെ എഴുന്നെള്ളിച്ച്‌ ശ്രീകോവിലിനുള്ളില്‍ യഥാസ്ഥാനത്ത്‌ ഇരുത്തുന്നു. അതോടെ തൃപ്പൂത്താറാട്ട്‌ അവസാനിക്കുന്നു. ഇതിന്റെ പിന്നിലും ഒരു കഥയുണ്ട്‌. പാര്‍വ്വതീ പരമേശ്വരന്മാരുടെ വിവാഹമായി. ദേവീദേവന്മാരും മഹര്‍ഷിമാരുമെല്ലാം കൈലാസത്തിലെത്തി. ഇവരുടെ ഭാരം കൊണ്ട്‌ കൈലാസശൈലം വടക്കോട്ട്‌ ചരിഞ്ഞുപോകുമോ എന്ന്‌ ഭഗവാന്‌ തോന്നി. അതിനുപകരമായി അഗസ്ത്യമുനി ദക്ഷിണാപഥത്തിലിരിക്കാന്‍ ഭഗവാന്‍ പറഞ്ഞു. അവിടെയായിരുന്നു കല്യാണം കാണാനുള്ള ദിവ്യദൃഷ്ടിയും മുനിക്ക്‌ നല്‍കി. അഗസ്ത്യന്‍ ശോണാദ്രിയിലെത്തി തപസ്സും തുടങ്ങി. വിവാഹാനന്തരം മഹാദേവന്‍ അഗസത്യമുനിയെ കണ്ട്‌ അനുഗ്രഹം വാങ്ങി. അപ്പോഴാണ്‌ ദേവി രജസ്വലയാകുന്നത്‌. പാര്‍വ്വതി പരമേശ്വരന്മാരുടെ സാന്നിധ്യമാണ്‌ ക്ഷേത്രമുണ്ടാകാന്‍ കാരണമായതെന്നും പരശുരാമന്‍ പ്രതിഷ്ഠ നടത്തിയെന്നും ഐതിഹ്യം.

– പെരിനാട്‌ സദാനന്ദന്‍പിള്ള

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

India

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Food

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

Food

ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടാനും, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും…

പുതിയ വാര്‍ത്തകള്‍

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.