Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മുപ്പതുശതമാനത്തിനും അക്കൗണ്ടില്ല; സാമ്പത്തിക ഉള്‍പ്പെടുത്തലില്‍ ഊന്നല്‍ കുടിയേറ്റതൊഴിലാളികള്‍ക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2012, 09:56 am IST
in Ernakulam

കൊച്ചി: ജില്ലയിലെ ജനസംഖ്യയില്‍ പ്രാപപൂര്‍ത്തിയായവരില്‍ 30 ശതമാനത്തിനും ഒരു ബാങ്കിലും അക്കൗണ്ട്‌ ഇല്ലെന്നു പ്രാഥമിക റിപ്പോര്‍ട്ട്‌. അര്‍ഥപൂര്‍ണമായ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ നടത്തിവരുന്ന സര്‍വെയിലാണ്‌ ഇതു സംബന്ധിച്ച പ്രാഥമിക വിവരം.
ഇക്കാര്യത്തില്‍ സൂക്ഷ്മദര്‍ശിയായ ഇടപെടല്‍ അനിവാര്യമാണെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ മേഖല ഡയറക്ടര്‍ സുമവര്‍മ നിര്‍ദ്ദേശിച്ചു. ജില്ലയില്‍ നടന്നുവരുന്ന അര്‍ത്ഥപൂര്‍ണ്ണമായ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതിയുടെ ജില്ലാതല സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ബാങ്കിടപാടുകള്‍ വര്‍ധിപ്പിക്കുക, കുടിയേറ്റ തൊഴിലാളികള്‍ക്ക്‌ അക്കൗണ്ട്‌ തുറക്കുക എന്നിവയില്‍ കൂടുതല്‍ വഴി തേടേണ്ടതുണ്ട്‌. പണമിടപാട്‌, സ്വര്‍ണവായ്‌പ എന്നിവയ്‌ക്ക്‌ കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ കൂടുതല്‍ ആവശ്യക്കാരുണ്ട്‌. ഈ സാഹചര്യത്തില്‍ പ്രാദേശികാടിസ്ഥാനത്തില്‍ സാമ്പത്തിക സാക്ഷരത പരിപാടികള്‍ സംഘടിപ്പിക്കണമെന്നും സുമവര്‍മ അഭിപ്രായപ്പെട്ടു.

സ്മാര്‍ട്ട്‌ കാര്‍ഡ്‌, ഇന്‍ഷുറന്‍സ്‌ എന്നിവയുടെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ നടപടി എടുക്കേണ്ടതുണ്ട്‌. കുടുംബശ്രീ നടത്തുന്ന സര്‍വെ നീളുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച അവര്‍ സര്‍വെ പൂര്‍ത്തീകരിക്കുന്ന തീയതി അറിയിക്കാന്‍ കുടുംബശ്രീ ജല്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററോട്‌ ആവശ്യപ്പെട്ടു. കുടുംബശ്രീ സര്‍വെ പൂര്‍ത്തിയാകുന്നതോടെ ലഭ്യമാകുന്ന വിവരശേഖരം അത്ഥപൂര്‍ണമായ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പദ്ധതി നടത്തിപ്പിനു സഹായകമാകുമെന്ന്‌ അവര്‍ പറഞ്ഞു.

ജില്ലയിലെ ബാങ്കുകള്‍ അവയുടെ ഗ്രാമീണ, അര്‍ധ-നഗര, നഗര ശാഖകളുടെ വിശദമായ പട്ടിക, ലീഡ്‌ ബാങ്കിന്‌ അടിയന്തരമായി കൈമാറാന്‍ മേഖല ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ സമിതി അംഗങ്ങള്‍ പഞ്ചായത്തുകള്‍ സന്ദര്‍ശിച്ച്‌ സാമ്പത്തിക ഉള്‍പ്പെടുത്തലുകള്‍ സംബന്ധിച്ച്‌ ഇന്നുളള സ്ഥിതി വിലയിരുത്തണമെന്നും നിദ്ദേശമുണ്ട്‌. ഈ മാസം അവസാനത്തിനകം ഇതു നൂറു ശതമാനമാക്കുന്നതിനുളള നടപടി സ്വീകരിക്കാനും സുമവര്‍മ നിര്‍ദ്ദേശിച്ചു.

ബാങ്ക്‌ അക്കൗണ്ട്‌ തുറക്കാന്‍ വൈമനസ്യം കാണിക്കുന്നതിന്റെ കാരണം കണ്ടെത്തണമെന്നു യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അക്കൗണ്ടില്ലാത്ത 30 ശതമാനമുളള പ്രായപൂര്‍ത്തിയായവര്‍ക്കിടയില്‍ പദ്ധതി കൂടതല്‍ ലക്ഷ്യം വയ്‌ക്കണമെന്നും നിര്‍ദ്ദേശമുയര്‍ന്നു. സി.ഡി.എസ്‌. അധ്യക്ഷരുടെ തിരഞ്ഞെടുപ്പാണ്‌ സര്‍വെ താമസിപ്പിക്കാനിടയാക്കിയതെന്നു പറഞ്ഞ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ഈ മാസം 15-നകം സര്‍വെ ഫലം ലഭ്യമാക്കുമെന്ന്‌ ഉറപ്പു നല്‍കി. ജില്ലയിലെ 6.83 ലക്ഷം കുടുംബങ്ങളിലും സര്‍വെ ഇതിനകം പൂര്‍ത്തിയായതായും 2.9 ലക്ഷം കുടുംബങ്ങളുടെ വിവരശേഖരം പൂര്‍ത്തിയായതായും അവര്‍ പറഞ്ഞു.

ലീഡ്‌ ബാങ്കായ യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ മായങ്ക്‌ മേത്ത അധ്യക്ഷത വഹിച്ച യോഗത്തില്‍ കൊച്ചി റിസര്‍വ്‌ ബാങ്ക്‌ ജനറല്‍ മാനേജര്‍ സി.വി. ജോര്‍ജ്‌, തിരുവനന്തപുരം റിസര്‍വ്‌ ബാങ്ക്‌ ജനറല്‍ മാനേജര്‍ അനില്‍ ശര്‍മ, കുടുബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടാനി തോമസ്‌, എന്നിവര്‍ പ്രസംഗിച്ചു. ലീഡ്‌ ബാങ്ക്‌ മാനേജര്‍ കെ. ആര്‍. ജയപ്രകാശ്‌ സ്വാഗതവും ആര്‍.ബി.ഐ. അഡീഷണല്‍ ജനറല്‍ മാനേജര്‍ കെ.ഡി. ജോസഫ്‌ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.