Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊച്ചി നഗരസഭ: കൗണ്‍സിലര്‍മാരുടെ ഡിവിഷന്‍ ഫണ്ട്‌ 40 ലക്ഷമായി ഉയര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2012, 11:12 pm IST
inErnakulam

കൊച്ചി: കൗണ്‍സിലര്‍മാരുടെ ഡിവിഷന്‍ ഫണ്ട്‌ 30 ലക്ഷത്തില്‍നിന്ന്‌ 40 ലക്ഷമായി ഉയര്‍ത്തിയതായി മേയര്‍ ടോണി ചമ്മണി പറഞ്ഞു. നഗരസഭാ ബ റ്റ്‌ ചര്‍ച്ചക്ക്‌ മറുപടിയായിട്ടാണ്‌ മേയര്‍ പ്രഖ്യാപനം നടത്തിയത്‌.

ബജറ്റ്‌ ചര്‍ച്ചക്കുശേഷം തിരുത്തലുകളോടെ 2012-2013ലെ നഗരസഭാ ബജറ്റ്‌ പാസാക്കി. പുതുക്കിയ ബജറ്റിലും എസ്റ്റിമേറ്റഡ്‌ ബജറ്റിലും നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട കണക്കുകള്‍ ഇല്ലാത്ത ബജറ്റ്‌ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ പാസാക്കിയാല്‍ ജനകീയവും നിയമപരവുമായും രംഗത്തിറങ്ങുമെന്ന്‌ വ്യാഴാഴ്ച നടന്ന ബജറ്റ്‌ ചര്‍ച്ചയില്‍ പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന്‌ ഇന്നലെ രാവിലെ ഫിനാന്‍സ്‌ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചേര്‍ന്ന്‌ കണക്കുകള്‍ തിരുത്തിയതായി ഡെപ്യൂട്ടി മേയര്‍ ബി ഭദ്ര കൗണ്‍സിലില്‍ പറഞ്ഞു.

ബജറ്റ്‌ എസ്റ്റിമേറ്റ്‌ ക്യാപ്റ്റല്‍ റീസെപ്റ്റിന്റെ ഭാഗമായി പ്രൊജക്ട്‌ ഗ്രാന്‍ഡ്‌ ഇനത്തില്‍ ഉള്ള 50 കോടിയില്‍ 35 കോടിയോളം രൂപയാണ്‌ ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ലാത്ത വിവിധ പദ്ധതികള്‍ക്കായി വിഭജിച്ചിരിക്കുന്നത്‌. ഡ്രെയിനേജിന്‌ 3.8 കോടി, വാട്ടര്‍ സപ്ലൈ – 8.38 കോടി, ബിഎസ്‌യുപി പദ്ധതി – 16.29 കോടി, ആര്‍ ഒ ബി 6.52 കോടി എന്നിങ്ങനെയാണ്‌ തുക ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്‌ ഡെപ്യൂട്ടി മേയര്‍ ബി ഭദ്ര പറഞ്ഞു.

പ്രതിപക്ഷ കൗണ്‍സിലര്‍ അഡ്വ. എന്‍.എ. ഷഫീക്കാണ്‌ വ്യാഴാഴ്ച നടന്ന ബജറ്റ്‌ ചര്‍ച്ചയില്‍ കണക്കുകളിലെ പിശകുകള്‍ ചൂണ്ടിക്കാണിച്ചത്‌. ഇതേത്തുടര്‍ന്ന്‌ ഇന്നലെ ബജറ്റില്‍ ചില മാറ്റങ്ങള്‍ വരുത്തിയെങ്കിലും കണക്കുകളില്‍ ഇപ്പോഴും കൃത്യതയില്ലെന്ന്‌ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു.

2011-2012 വര്‍ഷത്തില്‍ 55 കോടിയാണ്‌ വസ്തു നികുതി പ്രതീക്ഷിച്ചതെങ്കിലും മാര്‍ച്ച്‌ അവസാനം വരെ 62 കോടിയോളം രൂപ ലഭിച്ചിട്ടുണ്ടെന്ന്‌ മേയര്‍ പറഞ്ഞു. അതിനാല്‍ വസ്തു നികുതി നിരക്ക്‌ വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ തുക വര്‍ധിക്കുകയും ചെയ്യും. അനധികൃതമായി നിര്‍മ്മാണം നടത്തുന്ന കെട്ടിടങ്ങളുടെ നികുതി പുനര്‍നിര്‍ണ്ണയത്തിലൂടെ 35 കോടിയാണ്‌ അധികവരുമാനം പ്രതീക്ഷിക്കുന്നത്‌. നിലവില്‍ 200 ഓളം കെട്ടിടങ്ങള്‍ ഇത്തരത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇവരില്‍ നിന്നുതന്നെ 50 കോടിരൂപ കണക്കാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫഷണല്‍ ടാക്സ്‌ ഇനത്തില്‍ 18 കോടി രൂപയാണ്‌ പ്രതീക്ഷിക്കുന്നത്‌. 2011-2012ല്‍ ഇത്‌ 12 കോടിയായിരുന്നു. നഗരത്തിലെ പരസ്യ ബോര്‍ഡുകളില്‍ നിന്ന്‌ 2011-2012ല്‍ 6 കോടി രൂപ വരുമാനം ലഭിച്ചു. ഇക്കുറി അത്‌ 7.5 കോടിയാകുമെന്നാണ്‌ പ്രതീക്ഷ.

പച്ചാളം ആര്‍ ഒ ബിയ്‌ക്ക്‌ 14 കോടിയാണ്‌ കേന്ദ്രസഹായം ലഭിക്കുക. 150 കോടിയോളം രൂപ സ്ഥലം ഏറ്റെടുക്കാന്‍ തന്നെ വേണ്ടിവരും. 22 മീറ്റര്‍ വീതിയില്‍ വിഭാവനം ചെയ്ത ആര്‍ ഒ ബി 12 മീറ്റര്‍ ആക്കി ചുരുക്കുമെന്ന്‌ ബജറ്റിലുണ്ട്‌. പ്രാദേശികമായ എതിര്‍പ്പിനെ തുടര്‍ന്നാണിത്‌. എന്നാല്‍ ആര്‍ഒബിയ്‌ക്ക്‌ 12 മീറ്റര്‍ പോരെന്ന കൗണ്‍സിലര്‍മാരുടെ ആവശ്യമനുസരിച്ച്‌ ഇക്കാര്യത്തെക്കുറിച്ച്‌ പഠിക്കാന്‍ ടൗണ്‍ പ്ലാനിംഗ്‌ കമ്മിറ്റിക്ക്‌ നിര്‍ദ്ദേശം നല്‍കിയതായി മേയര്‍ പറഞ്ഞു.

നഗരത്തിലെ മാലിന്യങ്ങള്‍ അവയുടെ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ കോഴിക്കടകളിലും മറ്റും ബയോഗ്യാസ്‌ പ്ലാന്റ്‌ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌.

നഗരാതിര്‍ത്തിയിലുള്ള എല്ലാ ആശുപത്രികളിലും ഇത്തരം പ്ലാന്റുകള്‍ നടപ്പിലാക്കുവാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.

മുണ്ടംവേലി സ്വീവേജ്‌ ട്രീറ്റ്മെന്റ്‌ പ്ലാന്റ്‌ നിയമപ്രശ്നങ്ങള്‍ പരിഹരിച്ച്‌ നിര്‍മ്മാണപ്രവര്‍ത്തനം ത്വരിതപ്പെടുത്തും. സെപ്റ്റേജ്‌ ട്രീറ്റ്മെന്റ്‌ പ്ലാന്റ്‌ എളങ്കുളത്തോ അല്ലെങ്കില്‍ പുതിയ സ്ഥലം കണ്ടെത്തിയോ പിപിപി അടിസ്ഥാനത്തില്‍ നടപ്പിലാക്കും.

കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി പാഴൂര്‍ കുടിവെള്ള പദ്ധതി ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കും. പ്രതിപക്ഷ നേതാവ്‌ കെ ജെ ജേക്കബ ്‌, ബിജെപി നേതാവും മുതിര്‍ന്ന കൗണ്‍സിലറുമായ ശ്യാമള എസ്‌. പ്രഭു, കൗണ്‍സിലര്‍മാരായ സി.എ. ഷക്കീര്‍, ജോജി കുരീക്കോട്‌, എന്‍ ഷഫീക്ക്‌, എം പി മഹേഷ്‌ കുമാര്‍, വി. എ. ശ്രീജിത്ത്‌, പി. ആര്‍. റെനീഷ്‌, പി എസ്‌ പ്രകാശന്‍, ബെനഡിക്ട്‌ ഫെര്‍ണാണ്ടസ്‌, ടി ജെ വിനോദ്‌ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

പുതിയ വാര്‍ത്തകള്‍

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.