Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മേളവിസ്മയം ചൊരിയുന്ന പെരുവനം പൂരം നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2012, 09:58 pm IST
inThrissur

ചേര്‍പ്പ്‌ : പെരുവനം മഹാദേവക്ഷേത്രത്തില്‍ ആദ്യകാലത്തെ ഉത്സവത്തിന്റെ വലിയ വിളക്കായിരുന്നു പൂയത്തിന്‍ നാള്‍ നടക്കുന്ന പെരുവനം പൂരം. നിത്യപൂജകള്‍ക്കുശേഷം നാലുമണിയോടുകൂടി വലിയ പാണികൊട്ടി പാഞ്ചാരിമേളം മൂന്നാം കാലം തുടങ്ങി ആറാട്ടുപുഴ ശാസ്താവ്‌ പുറത്തേക്ക്‌ എഴുന്നള്ളുന്നു. മൂന്നു പ്രാവശ്യം ശംഖുവിളിച്ച്‌ വലംതലയില്‍ കൊട്ടിവെച്ച്‌ പെരുവനത്തേക്കുള്ള യാത്ര ഈ വര്‍ഷം തിരുവമ്പാടി ചന്ദ്രശേഖരനാണ്‌ ആറാട്ടുപുഴ ശാസ്താവിന്റെ തിടമ്പേറ്റുന്നത്‌. നാഗസ്വരത്തിന്റെ അകമ്പടിയോടെ പ്രൗഢഗംഭീരമായ യാത്രക്കിടയില്‍ കൈതവളപ്പ്‌ പല്ലിശ്ശേരി സെന്റര്‍, തേവര്‍ റോഡ്‌ ജംഗ്ഷന്‍, എന്നിവിടങ്ങളില്‍ ശംഖ്‌വിളിയും പഴയ ഊരകം ഇടവഴിയില്‍ നിന്നും ആര്‍പ്പുവിളിയും ആരംഭിക്കുകയായി. ഊരകം നടയില്‍ ആര്‍പ്പുവിളി അവസാനിച്ചാല്‍ വീണ്ടും നാഗസ്വരം അകമ്പടി സേവിക്കുകയായി. ആയിരക്കണക്കിന്‌ ഭക്തജനങ്ങളാണ്‌ ശാസ്താവിനെ നിറപറയും നിലവിളക്കും വെച്ച്‌ വരവേല്‍ക്കുക. ആറുമണിയോടുകൂടി പെരുവനം മഹാദേവക്ഷേത്രത്തിന്റെ തെക്കെ നടയില്‍ മതില്‍ക്കെട്ടിനകത്ത്‌ തലയെടുപ്പുള്ള ഏഴ്‌ ഗജവീരന്മാരുടെ അകമ്പടിയോടെ അണിനിരന്ന്‌ പ്രസിദ്ധമായ ഇറക്കപ്പാണ്ടി മേളം ആരംഭിക്കും. പാഞ്ചാരിമേളത്തിന്റെ ഈറ്റില്ലമായ പെരുവനം നടവഴി പാണ്ടിമേളത്തോടെയാണ്‌ ശാസ്താവിന്റെ എഴുന്നള്ളത്ത്‌.

മേളവിദഗ്‌ദ്ധരുടെ കൈവിരലുകളിലൂടെ അണമുറിയാതുയരുന്ന ഇറക്കപ്പാണ്ടി എന്ന മേളവിസ്മയം കാണികളുടെ ഹൃദയത്തിലേക്ക്‌ ആഴ്‌ന്നിറങ്ങുമ്പോള്‍ മേളപ്രേമികള്‍ക്ക്‌ അവാച്യമായ ഒരു അനുഭൂതിയാണ്‌ അനുഭവപ്പെടുന്നത്‌. നൂറ്റമ്പതില്‍ പരം കലാകാരന്മാര്‍ ഒറ്റമനസ്സോടെ ഒരുക്കുന്ന ഈ പാണ്ടിമേളം ആസ്വദിക്കുവാന്‍ മേളപ്രേമികള്‍ പെരുവനത്തേക്ക്‌ ഒഴുകുകയായി. പെരുവനം കുട്ടന്‍മാരാര്‍, കൊടകര ശിവരാമന്‍നായര്‍, രാമന്‍നായര്‍, കുമ്മത്ത്‌ രാമന്‍നായര്‍, മണിയാംപറമ്പില്‍ മണി എന്നിവര്‍ മേളത്തിന്‌ നേതൃത്വം നല്‍കും. കിഴക്കേ നടയില്‍ കിഴക്കോട്ട്‌ അഭിമുഖമായി ഒമ്പതര വരെ പാണ്ടിമേളം തുടരും. പെരുവനം നടവഴിയില്‍ ആറാട്ടുപുഴ ശാസ്താവിന്‌ മാത്രമാണ്‌ പാണ്ടിമേളം ഉണ്ടാവുക. മേളം കഴിഞ്ഞാല്‍ തൃപുടയോടുകൂടി കിഴക്ക്‌ ആറാട്ട്‌ കുളത്തിന്‌ സമീപത്തെത്തുന്ന ആറാട്ടുപുഴ ശാസ്താവ്‌ ചാത്തക്കുടം ശാസ്താവിന്റെ പൂരം കഴിഞ്ഞാല്‍ കല്ലേലി മേടക്കുളം എന്നീ ശാസ്താക്കന്മാരോടൊപ്പം പെരുവനം ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളുകയായി. കിഴക്കേ ഗോപുരം വരെ കൊമ്പുപറ്റ്‌, കുഴല്‍ പറ്റ്‌, പാഞ്ചാരിമേളവും ക്ഷേത്രത്തിന്‌ അകത്തുകടന്നാല്‍ മുറിഅടന്ത, എവിടെനിന്നാണോ പൂരം ആരംഭിച്ചത്‌ അവിടെ അവസാനിക്കുന്നു. ആറാട്ടുപുഴ ശാസ്താവ്‌ തന്ത്രി ഇല്ലത്തേക്കും മറ്റുദേവന്മാര്‍ പെരുവനക്ഷേത്രപ്രദക്ഷിണത്തിനും യാത്രയാകുന്നു. പിറ്റേന്ന്‌ പെരുവനത്ത്‌ ചേര്‍പ്പ്‌ ഭഗവതിയോട്‌ ഉപചാരത്തിന്‌ ശേഷം മടങ്ങുമ്പോള്‍ ഊരകം ക്ഷേത്രത്തില്‍ ഇറക്കിയെഴുന്നള്ളിപ്പ്‌ ഉപചാരം. ഏകദേശം പതിനൊന്നരയോടെ ആറാട്ടുപുഴ ക്ഷേത്രത്തില്‍ തിരിച്ച്‌ എഴുന്നള്ളുന്നു. തുടര്‍ന്ന്‌ താന്ത്രിക ചടങ്ങുകള്‍ ആരംഭിക്കുകയായി. ഇതോടെ മേളവിസ്മയം തീര്‍ത്ത പെരുവനം പൂരത്തിന്‌ തിരശ്ശീല വീഴും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

Cricket

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

Entertainment

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

New Release

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.