Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വികസന പദ്ധതികള്‍ സ്വകാര്യ പങ്കാളിത്തത്തോടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2012, 10:37 pm IST
in Ernakulam

കൊച്ചി: സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റാണ്‌ കൊച്ചി നഗരസഭയുടെത്‌. 731.93 കോടി രൂപയുടെ ചെലവു പ്രതീക്ഷിക്കുന്ന ബജറ്റാണു ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര ഇന്നലെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ അവതരിപ്പിച്ചത്‌. 757.73 കോടി രൂപയാണു 2012 – 2013 സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത വരുമാനം.

ഗതാഗത വികസനത്തിനും അടിസ്ഥാന സൗകര്യ മേഖലയുടെ നവീകരണത്തിനും മുന്‍തൂക്കം. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം സ്വകാര്യ മേഖലയ്‌ക്കും പ്രാമുഖ്യം നല്‍കി നഗരത്തിന്റെ ആസൂത്രിത വികസനം സാധ്യമാക്കുകയെന്നതാണു വരുന്ന സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്റെ കാതല്‍. സാമൂഹ്യ സുരക്ഷയ്‌ക്കു പ്രാധാന്യം നല്‍കുന്ന ബജറ്റില്‍, വസ്തു നികുതി വര്‍ധനവിലൂടെ അധിക വരുമാനം സമാഹരിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമുണ്ട്‌.

ഗതാഗത മേഖലയില്‍ എടുത്തു പറയത്തക്ക പുത്തന്‍ പദ്ധതികളൊന്നുമില്ല. എങ്കിലും, സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും ഫണ്ട്‌ ഉപയോഗിച്ചു തുടങ്ങിവച്ച സുപ്രധാന ഗതാഗത പദ്ധതികളെല്ലാം വരുന്ന സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കുമെന്ന പ്രഖ്യാപനമുണ്ട്‌. തമ്മനം – പുല്ലേപ്പടി റോഡ്‌ വികസനം, പള്ളിമുക്ക്‌ മുതല്‍ ഫൈന്‍ആര്‍ട്സ്‌ റോഡ്‌ വരെ 22 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കും, എംജി റോഡിനെ സീപോര്‍ട്ട്‌ – എയര്‍പോര്‍ട്ട്‌ റോഡുമായി ബന്ധിപ്പിക്കുന്ന പദ്ധതി പൂര്‍ത്തിയാക്കും, ഹൈക്കോടതി – ഗോശ്രീ റോഡിന്റെ തുടര്‍ച്ചയായി ചത്യാത്ത്‌ പള്ളി മുതല്‍ കണ്ടെയ്നര്‍ റോഡ്‌ വരെ പുതിയ റോഡ്‌ നിര്‍മിക്കും തുടങ്ങിയവയാണു റോഡ്‌ വികസനം സംബന്ധിച്ച പ്രധാന പദ്ധതികള്‍. ഇതടക്കം, ബജറ്റ്‌ പ്രസംഗത്തില്‍ പേരെടുത്തു പറഞ്ഞിട്ടുള്ള എല്ലാ റോഡ്‌ വികസന പദ്ധതികള്‍ക്കുമായി 10 കോടി രൂപ അധികമായി അനുവദിച്ചിട്ടുണ്ട്‌. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ നഗരത്തിലെ പ്രധാന ജംക്ഷനുകള്‍ വികസിപ്പിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ക്കു പരസ്യാവകാശം നല്‍കിയാകും ഈ പദ്ധതികള്‍ പൂര്‍ത്തീകരിക്കുക.

ലണ്ടന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു നഗരത്തിലെ കനാലുകള്‍ നവീകരിക്കും. കനാലുകളുടെ സംരക്ഷണത്തിനായി 60 ലക്ഷം രൂപ നീക്കിവച്ചു. ബ്രഹ്മപുരത്തെ നിലവിലുള്ള പ്ലാന്റ്‌ പൂര്‍ണ പ്രവര്‍ത്തനക്ഷമമാക്കാന്‍ അഞ്ചു കോടി രൂപയുണ്ട്‌. സര്‍ക്കാര്‍ സഹായത്തോടെ ഇവിടെ പുതിയ ആര്‍ഡിഎഫ്‌ പ്ലാന്റ്‌ സ്ഥാപിക്കും. കക്കൂസ്‌ മാലിന്യങ്ങള്‍ ട്രീറ്റ്‌ ചെയ്യുന്നതിനു സോണല്‍ സെപ്റ്റേജ്‌ ട്രീറ്റിങ്‌ യൂണിറ്റുകള്‍ സ്ഥാപിക്കും.

നഗരത്തിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാലിന്യം ശേഖരിക്കുന്ന തൊഴിലാളികള്‍ക്കും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി നടപ്പാക്കും. ഐഎംഎയുടെ സഹകരണത്തോടെ നഗരത്തിലെ മുഴുവന്‍ ചേരികളിലും 100% ഇമ്യുണൈസേഷന്‍ പദ്ധതി നടപ്പാക്കും.

നഗരത്തില്‍ സ്വന്തമായി ഭൂമിയുള്ള എല്ലാവര്‍ക്കും രണ്ടു വര്‍ഷത്തിനകം വീടുനിര്‍മിച്ചു നല്‍കും. വൈദ്യുതി, വെള്ളം, കക്കൂസ്‌ സൗകര്യം എന്നിവ മുഴുവന്‍ വീടുകളിലും ഉറപ്പാക്കും. മത്സ്യഫെഡുമായി സഹകരിച്ചു മത്സ്യത്തൊഴിലാളികള്‍ക്ക്‌ അപകട മരണ ഇന്‍ഷുറന്‍സ്‌, തീരപ്രദേശത്തു സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ മത്സ്യബന്ധന ഉപകരണങ്ങള്‍, വായ്‌പാ സബ്സിഡി എന്നിവ നല്‍കും. കോര്‍പ്പറേഷന്റെ സ്നേഹ ഭവനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‌ 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്‌.

കാലോചിതമായി വസ്തു നികുതി പരിഷ്കരിക്കുമെന്നതാണു നികുതി സംബന്ധിച്ച പ്രധാന പ്രഖ്യാപനം. വ്യവസായ പ്രാധാന്യമുള്ള മേഖലകളില്‍ വസ്തുനികുതി ആനുപാതികമായി വര്‍ധിപ്പിക്കും. വസ്തു നികുതി ഇനത്തില്‍ വന്‍ കുടിശിക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവ പിരിച്ചെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും ബജറ്റ്‌ പ്രസംഗത്തില്‍ ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. വസ്തു നികുതി വര്‍ധനവിലൂടെയും കുടിശിക സമാഹരണത്തിലൂടെയും 15 കോടി രൂപയാണ്‌ വരുന്ന സാമ്പത്തിക വര്‍ഷം അധിക വരുമാനം പ്രതീക്ഷിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

Article

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.