Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലയില്‍ വരള്‍ച്ച നേരിടാന്‍ അടിയന്തര നടപടികള്‍ക്ക്‌ ഉന്നതതലയോഗത്തില്‍ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2012, 10:39 pm IST
in Ernakulam

കൊച്ചി: വേനല്‍ക്കാല വരള്‍ച്ച നേരിടുന്നതിന്‌ വിവിധ തലങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ എക്സൈസ്‌, തുറമുഖ വകുപ്പ്‌ മന്ത്രി കെ. ബാബുവിന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു. ജില്ലയില്‍ നിന്നുള്ള എം.എല്‍.എമാരും നഗരസഭകളുടെ അധ്യക്ഷന്‍മാരും വാട്ടര്‍ അതോറിറ്റി, കെഎസ്‌ഇബി, റവന്യൂ, ജലസേചനം, ഭൂഗര്‍ഭ ജല വകുപ്പുകളിലെ ഉദ്യോഗസ്ഥരുമാണ്‌ കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്‌. വരള്‍ച്ചാ ദുരിതാശ്വാസ നടപടികള്‍ക്ക്‌ അടിയന്തര നടപടി സ്വീകരിക്കുന്നതിനുള്ള മന്ത്രിസഭാ തീരുമാനത്തെ തുടര്‍ന്നാണ്‌ യോഗം വിളിച്ചത്‌. മന്ത്രി കെ. ബാബുവിനാണ്‌ എറണാകുളം ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതല നല്‍കിയിരിക്കുന്നത്‌.

വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങളില്‍ ടാങ്കറുകളില്‍ മുന്‍ വര്‍ഷത്തേതു പോലെ വെള്ളമെത്തിക്കും. കൂടുതല്‍ വെള്ളം ആവശ്യമായ സ്ഥലങ്ങളില്‍ പഞ്ചായത്തുകള്‍ ആവശ്യപ്പെടുന്നത്‌ പ്രകാരം വെള്ളം ഉറപ്പാക്കും. കെഎസ്‌യുഡിപി പദ്ധതികള്‍ വേഗത്തിലാക്കുന്നതിന്‌ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഉടനെ വിളിച്ചു ചേര്‍ക്കും. വിവിധ ജലസേചന പദ്ധതികളുടെ കനാലുകള്‍ വഴി വെള്ളം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും. പൈപ്പുകള്‍ നീട്ടിയും പുതിയവ സ്ഥാപിച്ചും ജലക്ഷാമം പരിഹരിക്കാവുന്ന സ്ഥലങ്ങളില്‍ ഇതിന്‌ നടപടി സ്വീകരിക്കാനും യോഗം നിര്‍ദേശം നല്‍കി. ഇതിനായി എം.പി, എം.എല്‍.എ ഫണ്ടുകളില്‍ നിന്ന്‌ തുക കണ്ടെത്തും. ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ പൈപ്പുകളിലൂടെയുള്ള കുടിവെള്ള വിതരണത്തിന്‌ ദിവസ ക്രമീകരണം ഫലപ്രദമായി നടപ്പാക്കും. വൈദ്യുതി കുടിശികയുടെ പേരില്‍ കണക്ഷന്‍ വിഛേദിക്കുന്നത്‌ മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ ഇന്ന്‌ രാവിലെ 11ന്‌ കളക്ടറുടെ ചേംബറില്‍ വാട്ടര്‍ അതോറിറ്റി, കെ.എസ്‌.ഇ.ബി ഉദ്യോഗസ്ഥരുടെ യോഗം ചേരാനും തീരുമാനമായി.

പാറമടകളിലെ ജലസ്രോതസുകള്‍ പ്രയോജനപ്പെടുത്തി വെള്ളമെത്തിക്കുന്നതിന്‌ റിവേഴ്സ്‌ ഓസ്മോസിസ്‌ പെയിലറ്റ്‌ പ്രൊജക്ട്‌ നടപ്പാക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ അറിയിച്ചു. പദ്ധതി വിജയകരമായാല്‍ സാധ്യതയുള്ള മേഖലകളില്‍ ഇത്തരം മിനിപദ്ധതികള്‍ക്ക്‌ രൂപം നല്‍കും.

തമ്മനം സംസ്കാര ജംഗ്ഷനില്‍ പഴയ പ്രിമോ പൈപ്പ്‌ മാറ്റി സ്ഥാപിക്കുന്നതിനുള്ള മാര്‍ഗം കണ്ടെത്തണമെന്ന്‌ ബെന്നി ബഹനാന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ചിലവന്നൂര്‍ റോഡ്‌, വെണ്ണല, എളമക്കര, ബി.ടി.എസ്‌ റോഡ്‌, തൃക്കാക്കര പഞ്ചായത്ത്‌ തുടങ്ങിയ മേഖലകളില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന്‌ നടപടി സ്വീകരിക്കണം.

അങ്കമാലി നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനാലുകളിലൂടെ വെള്ളമെത്തിക്കാന്‍ നടപടി സ്വീകരിച്ചാല്‍ കുടിവെള്ളക്ഷാമത്തിന്‌ വലിയൊരു പരിധി വരെ പരിഹാരമാകുമെന്ന്‌ ജോസ്‌ തെറ്റയില്‍ എം.എല്‍.എ പറഞ്ഞു. മൂവാറ്റുപുഴ മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ ജലലഭ്യത പകുതിയായിരിക്കുകയാണെന്ന്‌ ജോസഫ്‌ വാഴയ്‌ക്കന്‍ എം.എല്‍.എ യോഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. ആരക്കുഴയില്‍ നിന്നുള്ള പമ്പിങ്‌, വോള്‍ട്ടേജ്‌ ക്ഷാമം മൂലം തടസപ്പെടുന്നതിന്‌ പരിഹാരം കാണണമെന്നും ജോസഫ്‌ വാഴയ്‌ക്കന്‍ ആവശ്യപ്പെട്ടു.

എറണാകുളം മണ്ഡലത്തില്‍ ചേരാനല്ലൂര്‍, തേവര, കോന്തുരുത്തി ഭാഗങ്ങളിലെ കുടിവെള്ളക്ഷാമം അതിരൂക്ഷമായിരിക്കുകയാണെന്ന്‌ ഹൈബി ഈഡന്‍ എം.എല്‍.എ പറഞ്ഞു. ചെല്ലാനം, കണ്ണമാലി മേഖലകളിലെ കുടിവെള്ളക്ഷാമം ഡൊമിനിക്‌ പ്രസന്റേഷന്‍ എം.എല്‍.എയും യോഗത്തിന്‌ മുന്നില്‍ അവതരിപ്പിച്ചു. എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്‌, അനൂപ്‌ ജേക്കബ്‌, ലൂഡി ലൂയിസ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി, കൊച്ചി മേയര്‍ ടോണി ചമ്മണി തുടങ്ങിയവരും സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.