Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തൊഴിലുറപ്പ്‌ പദ്ധതി: അടുത്തവര്‍ഷം 60.43 ലക്ഷം തൊഴില്‍ദിനം ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2012, 09:58 pm IST
in Ernakulam

കൊച്ചി: ദേശീയ തൊഴിലുറപ്പ്‌ പദ്ധതി നടത്തിപ്പില്‍ 100 തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയ കുടുംബങ്ങളുടെ എണ്ണത്തില്‍ 239.41 ശതമാനത്തിന്റെ വര്‍ധന. ഈ സാമ്പത്തിക വര്‍ഷം 11803 കുടുംബങ്ങളാണ്‌ 100 തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയത്‌. മുന്‍വര്‍ഷമിത്‌ 4930 കുടുംബങ്ങളായിരുന്നു. കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ സഹമന്ത്രി കെ.വി.തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗത്തിലാണ്‌ ഈ കണക്ക്‌ അവതരിപ്പിച്ചത്‌.

ഈ സാമ്പത്തിക വര്‍ഷം ജില്ലയിലെ 33 ഗ്രാമപഞ്ചായത്തുകള്‍ ഒരു കോടിരൂപയിലധികം പദ്ധതിയില്‍ ചെലവഴിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏഴു പഞ്ചായത്തുകളാണ്‌ ഒരു കോടി ചെലവഴിച്ചത്‌. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക്‌ 157 കോടി രൂപയുടെ തൊഴില്‍ ബജറ്റിനാണ്‌ അംഗീകാരം നല്‍കിയിട്ടുളളത്‌. 60.43 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച്‌ 1.17 ലക്ഷം കുടുംബങ്ങള്‍ക്കു തൊഴില്‍ നല്‍കാനും ജില്ല ലക്ഷ്യമിടുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം പറവൂര്‍ ബ്ലോക്കിലെ കോട്ടുവളളി ഗ്രാമപഞ്ചായത്ത്‌ 1.33 കോടി രൂപ ചെലവഴിച്ച്‌ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഈ സാമ്പത്തിക വര്‍ഷം കൂവപ്പടി ബ്ലോക്കിലെ കൂവപ്പടി ഗ്രാമപഞ്ചായത്ത്‌ 2.48 കോടി രൂപ ചെലവഴിച്ചാണ്‌ ഒന്നാമതെത്തിയത്‌. ബ്ലോക്കുതലത്തില്‍ 10.47 കോടി രൂപ ചെലവഴിച്ച അങ്കമാലിയാണ്‌ മുന്നില്‍.

ഈ സാമ്പത്തിക വര്‍ഷം തൊഴില്‍ ആവശ്യപ്പെട്ട കുടുംബങ്ങളുടെ എണ്ണത്തില്‍ 119.57 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്‌. മുന്‍ വര്‍ഷം 81427 കുടുംബങ്ങള്‍ തൊഴില്‍ ആവശ്യപ്പെട്ടപ്പോള്‍ ഈ വര്‍ഷം ഇത്‌ 97360 ആയി ഉയര്‍ന്നു. ഇതില്‍ 96675 കുടുംബങ്ങള്‍ക്ക്‌ തൊഴില്‍ ലഭിക്കുകയും ചെയ്തു. മുന്‍വര്‍ഷത്തെ 81182-നെ അപേക്ഷിച്ചിത്‌ 119.08 ശതമാനം കൂടുതലാണ്‌.

മുന്‍ വര്‍ഷം 3194009 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച സമയത്ത്‌ ഇക്കുറി 4967901 ആയി ഉയര്‍ന്നു. 155.54 ശതമാനത്തിന്റെ വര്‍ധനയാണിത്‌. കഴിഞ്ഞ 22 വരെ ജില്ലയില്‍ 8069.50 ലക്ഷം രൂപയാണ്‌ പദ്ധതിയില്‍ ആകെ ചെലവഴിച്ചത്‌. മുന്‍വര്‍ഷമിത്‌ 4632.72 ലക്ഷമായിരുന്നു.

തൊഴിലാളികള്‍ക്കു വേതനമായി നല്‍കിയ തുകയില്‍ ഇക്കുറി 179.45 ശതമാനത്തിന്റെ വര്‍ധനയാണ്‌ രേഖപ്പെടുത്തിയത്‌. മുന്‍വര്‍ഷം 4214.22 ലക്ഷം രൂപ ചെലവഴിച്ച സ്ഥാനത്ത്‌ ഇക്കുറി 7562.62 ലക്ഷം രൂപയാണ്‌ വേതനമായി നല്‍കിയത്‌. സാധനഘടകമായി ഇക്കുറി 227.41 ലക്ഷം രൂപയും ചെലവഴിച്ചു. ഇതിലും 112.65 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്‌. മുന്‍വര്‍ഷമിത്‌ 201.88 ലക്ഷമായിരുന്നു. എന്നാല്‍ ഭരണപരമായ ചെലവ്‌ മുന്‍വര്‍ഷത്തെ 4.83 ശതമാനത്തില്‍ നിന്ന്‌ 3.58 ശതമാനമായി കുറയ്‌ക്കാനും കഴിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

യോഗത്തില്‍ എംഎല്‍എ മാരായ ഹൈബി ഈഡന്‍, ഡൊമനിക്‌ പ്രസന്റേഷന്‍, ജോസ്‌ കെ മാണി എംപിയുടെ പ്രതിനിധി ടോണി കെ.തോമസ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ റാണി മത്തായി, മേരി ആന്റണി, ഏലിയാമ്മ ഐസക്‌, ജി.സുധാംബിക ടീച്ചര്‍, ഷെര്‍ളി സ്റ്റീഫന്‍, അഡ്വ.ഷാജി, സി.കെ.അയ്യപ്പന്‍കുട്ടി, സൗജത്‌ അബ്ദുള്‍ ജബ്ബാര്‍, കെ.കുഞ്ഞിമുഹമ്മദ്‌, പോള്‍ ഉതുപ്പാന്‍, എം.വി.ഐസക്‌, ഡപ്യൂട്ടി കളക്ടര്‍ കെ.പി.മോഹന്‍ദാസ്‌ പിളള, വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

Kerala

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

പുതിയ വാര്‍ത്തകള്‍

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.