ദുബായ്: യു.എ.ഇയിലെ റാസല്‍ഖൈമയില്‍ മലയാളി മത്സ്യബന്ധന തൊഴിലാളിയെ കടലില്‍ കാണാതായി. ക്രിസ്തുദാസ് അഗസ്റ്റിനെയാണു കാണാതായത്. ഞായറാഴ്ചയാണ് ആറംഗ സംഘം മത്സ്യബന്ധനത്തിനു പോയത്.
ശക്തമായ കാറ്റിലും തിരമാലയിലും അകപ്പെട്ട ബോട്ടില്‍ നിന്നു ക്രിസ്തുരാജ് കടലിലേക്കു തെറിച്ചു വീഴുകയായിരുന്നു. തീരത്തു നിന്നു 15 മൈല്‍ അകലെയാണു സംഭവം. അഗസ്റ്റിനു ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട്. പോലീസും കോസ്റ്റ്ഗാര്‍ഡും തെരച്ചില്‍ ആരംഭിച്ചു.
















