Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സിയാലില്‍ ഹൃദയസ്തംഭനത്തിന്‌ അടിയന്തര ചികിത്സ നല്‍കുന്ന ഉപകരണം പ്രവര്‍ത്തന സജ്ജമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2012, 11:54 pm IST
in Ernakulam

നെടുമ്പാശ്ശേരി: ഹൃദയ സ്തംഭനം മൂലം മരണത്തെ മുഖാമുഖം കാണുന്നവരെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാന്‍ ഹൃദയമിടിപ്പ്‌ വീണ്ടെടുക്കുന്ന ആധുനിക ഹൃദയസംരക്ഷണ ഉപകരണം സിയാല്‍ പ്രവര്‍ത്തന സജ്ജമായി. ദിവസേന 12,000 ലേറെ യാത്രക്കാരും അതിലേറെ സന്ദര്‍ശകരും വന്നുപോകുന്ന വിമാനത്താവളത്തിലെ അന്താരാഷ്‌ട്ര, ആഭ്യന്തര ടെര്‍മിനലുകളില്‍ ഈ ഉപകരണത്തിന്റെ സേവനം ലഭ്യമാണ്‌.

പവര്‍ഹാര്‍ട്ട്‌ ആട്ടോമേറ്റഡ്‌ എക്സ്റ്റേണല്‍ ഡെഫിബ്രിലേറ്റര്‍ (എഇഡി) എന്ന ഉപകരണമാണ്‌ ഹൃദയസ്തംഭനം മൂലമുള്ള മരണത്തെ പ്രതിരോധിക്കുവാന്‍ അടിയന്തര ചികിത്സയ്‌ക്കായി ഉപയോഗിക്കുന്നത്‌. പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനം തലച്ചേറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും നാല്‌ മുതല്‍ ആറ്‌ മിനിറ്റുകള്‍ക്കുള്ളില്‍ മരണത്തിന്‌ കാരണമാവുകയും ചെയ്യും. ഇത്തരം സന്ദര്‍ഭങ്ങളില്‍ എഇഡി ഉപയോഗിച്ച്‌ രോഗിയുടെ ഹൃദയത്തിലേക്ക്‌ ഇലട്രിക്‌ ഷോക്ക്‌ കടത്തി വിടുന്നതോടെ ഹൃദയമിടിപ്പ്‌ വീണ്ടെടുക്കുവാനും തുടര്‍ന്ന്‌ വിദഗ്ധ ചികിത്സ നല്‍കിയാല്‍ ജീവന്‍ രക്ഷിക്കുവാനും കഴിയും.

ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ.ജോസ്‌ ചാക്കോ പെരിയപ്പുറം ഹാര്‍ട്ട്‌ കീയര്‍ ഫണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഹൃദയസ്തംഭനം അനുഭവപ്പെടുമ്പോള്‍ അടിയന്തരമായി നല്‍കേണ്ട പ്രാഥമിക ചികിത്സകളെക്കുറിച്ചും വിശദീകരിച്ചു. സിയാല്‍ മാനേജിംഗ്‌ ഡയറക്ടര്‍ വിജെ കുര്യന്‍ ഐഎഎസ്‌, ഒപ്റ്റോസര്‍ക്യൂട്ട്‌ സിഎംഡി വിനോദ്‌ രാംനാനി, വിവേക്‌ മല്‍ഹോത്ര എന്നിവര്‍ പങ്കെടുത്തു.

ആരോഗ്യ സംരക്ഷണ ഉപകരണങ്ങളുടെ നിര്‍മാണ-വിതരണ രംഗത്തെ പ്രമുഖ കമ്പനിയായ ബംഗളൂരു ആസ്ഥാനമായ ഒപ്റ്റോ സര്‍ക്യൂട്ട്സ്‌ ഇന്ത്യ ലിമിറ്റഡാണ്‌ ഹാര്‍ട്ട്‌ കീയര്‍ ഫൗണ്ടേഷനുമായി സഹകരിച്ച്‌ സിയാല്‍ ഈ സൗകര്യം ഒരുക്കുന്നത്‌. ദല്‍ഹി, ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷനുകള്‍, മുംബൈ പ്രസ്‌ ക്ലബ്‌ എന്നിവിടങ്ങളില്‍ മാത്രമാണ്‌ ഒപ്റ്റോ സര്‍ക്യൂട്ട്‌ ഇപ്പോള്‍ ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

പുതിയ വാര്‍ത്തകള്‍

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.