Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ഉദിയന്നൂര്‍ ശിവക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2012, 11:42 am IST
in Travel

തിരുവനന്തപുരം നഗരാതിര്‍ത്തിക്കുള്ളിലാണ്‌ പ്രസിദ്ധമായ ഉദിയന്നൂര്‍ ശിവക്ഷേത്രം. രണ്ട്‌ മഹാദേവ പ്രതിഷ്ഠകളുള്ള പ്രസിദ്ധമായ ഉദിയന്നൂര്‍ ശിവക്ഷേത്രം. രണ്ട്‌ മഹാദേവ പ്രതിഷ്ഠകളുള്ള ഈ മഹാക്ഷേത്രത്തിന്‌ ആയിരത്തിലേറെ വര്‍ഷം പഴക്കമുണ്ടെന്ന്‌ കരുതുന്നു. എം.സി. റോഡില്‍ നാലാഞ്ചിറ കുരിശടി ജംഗ്ഷന്‍ കഴിഞ്ഞാല്‍ വലതുവശത്തായി ക്ഷേത്രത്തിന്റെ ബോര്‍ഡ്‌ കാണാം. ക്ഷേത്രത്തിനരികിലൂടെയും ബസ്‌ സര്‍വീസുണ്ട്‌. ക്ഷേത്രത്തിനുമുന്‍പില്‍ വലിയ കുളം. ചുറ്റും തെങ്ങിന്‍നിരകള്‍ ചാരുത പകരുന്ന പ്രദേശം. ചുറ്റുമതിലിനകത്ത്‌ പഴക്കമുള്ള അരയാല്‍. വലതുവശത്ത്‌ വലിയ ആനക്കൊട്ടില്‍, നാലുവശവും സിമന്റിട്ട ശീവേലിപ്പാത. വൃത്താകൃതിയിലുള്ള ശ്രീകോവിലുകള്‍. രണ്ടിലും മഹാദേവ പ്രതിഷ്ഠ. ഒരു ശിവന്‍ ഉഗ്രമൂര്‍ത്തിയും രണ്ടാമത്തേത്‌ സൗമ്യമൂര്‍ത്തിയുമാണ്‌. ആഘോരമൂര്‍ത്തിയുടെ ഈ ക്ഷേത്രം ആദ്യകാലത്തുണ്ടായതാണെന്ന്‌ പഴമ. രണ്ടു മണ്ഡപങ്ങളും രണ്ട്‌ ധ്വജങ്ങളുമുണ്ട്‌. കന്നിമൂലയില്‍ ഗണപതിയെ കൂടാതെ ശ്രീകോവിലനടുത്ത്‌ വേട്ടയ്‌ക്കൊരുമകനും വടക്കുഭാഗത്ത്‌ ദേവിയും ഉപദേവന്മാരുമുണ്ട്‌. മൂന്നുപൂജ, നൂറ്റിയെട്ടുകുടം ധാര പ്രധാന വഴിപാടാണ്‌. നെയ്യഭിഷേകവും പഞ്ചാമൃതാഭിഷേകവും കൂടാതെ നിത്യവും പാലഭിഷേകവുമുണ്ട്‌. തിരുവാതിരനാളില്‍ നടക്കാറുള്ള പതിനെട്ട്‌ പക്ക അരിയുടെ വിശേഷാല്‍ വഴിപാടുമുണ്ട്‌.

വൃശ്ചികമാസത്തിലെ പ്രദോഷവും മണ്ഡലകാലത്തെ ചിറപ്പും വിശേഷം. ദേവന്റെ തിരുനാളായ തിരുവാതിരയ്‌ക്ക്‌ എല്ലാമാസവും വിശേഷപൂജകളും മറ്റ്‌ ചടങ്ങുകളുമുണ്ട്‌. നവരാത്രിപൂജയ്‌ക്ക്‌ ഒന്‍പത്‌ കുട്ടികളെ തിരഞ്ഞെടുത്തുള്ള ചടങ്ങ്‌. അവര്‍ക്കെല്ലാം ആഹാരവും വസ്ത്രങ്ങളും കൊടുത്ത്‌ ദേവീക്ഷേത്ര സന്നിധിയില്‍ വച്ച്‌ ദേവിയായി സങ്കല്‍പിച്ചുകൊണ്ടുള്ള പൂജ നടക്കും. എല്ലാ തിങ്കളാഴ്ചദിവസവും അന്നദാനമുണ്ട്‌. കുംഭമാസത്തിലെ ശിവരാത്രിക്ക്‌ പത്തുദിവസം മുന്‍പ്‌ കൊടിയേറിയുള്ള മഹോത്സവം. ഉത്സവകാലത്ത്‌ പറയെഴുന്നെള്ളിപ്പുണ്ട്‌. രണ്ടുദിവസത്തെ ഉത്സവബലിയുണ്ട്‌. ശിവരാത്രി ദിവസം രാവിലെയാണ്‌ പൊങ്കാല. അതുകഴിഞ്ഞ്‌ മൂലസ്ഥാനമായ മേലേമഠത്തില്‍ നിന്നും ബാലികമാരുടെ താലപ്പൊലി ഘോഷയാത്രയുമുണ്ട്‌. ക്ഷേത്രക്കുളത്തില്‍ ആറാട്ട്‌. കൊടിയിറങ്ങിക്കഴിഞ്ഞാല്‍ കരിമരുന്നുപ്രയോഗവും കലശ്ശാഭിഷേകവും യാമപൂജയും നടക്കും. അതോടെ വാര്‍ഷികോത്സവത്തിന്‌ സമാപനമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.