Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പൈനാപ്പിള്‍ വിലയിടിവിലും കര്‍ഷകര്‍ക്ക്‌ ആശ്വാസമായി നടുക്കര അഗ്രോ പ്രൊസസിങ്‌ കമ്പനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2012, 10:47 pm IST
inErnakulam

മൂവാറ്റുപുഴ: വിപണിയില്‍ പൈനാപ്പിളിന്റെ വിലത്തകര്‍ച്ചമൂലം കര്‍ഷകര്‍ക്ക്‌ വന്‍ നഷ്ടം ഉണ്ടാകുന്ന സാഹചര്യത്തില്‍ കൂടിയ വിലയ്‌ക്ക്‌ പൈനാപ്പിള്‍ സംഭരിച്ചുകൊണ്ട്‌ വില പിടിച്ചുനിര്‍ത്തുവാനും വില സ്ഥിരത ഉറപ്പുവരുത്തുവാനും നടുക്കര അഗ്രൊ പ്രൊസസിങ്‌ കമ്പനിക്ക്‌ സാധിച്ചു.

കഴിഞ്ഞ ഒരാഴ്ചകൊണ്ട്‌ എ ഗ്രേഡിന്‌ 10രൂപയ്‌ക്കും, ബി ഗ്രേഡിന്‌ 5രൂപയും നല്‍കി 170 ടണ്‍ പൈനാപ്പിള്‍ കമ്പനി നേരിട്ട്‌ സംഭരിച്ചുകഴിഞ്ഞു. പൈനാപ്പിള്‍ സിറ്റിയെന്നറിയപ്പെടുന്ന വാഴക്കുളം പൈനാപ്പിള്‍ ചന്തയില്‍ എ ഗ്രേഡിന്‌ 7രൂപമാത്രം വിലയുള്ളപ്പോഴാണ്‌ കമ്പനി വന്‍ നഷ്ടം സഹിച്ചും ഇത്തരത്തില്‍ സംഭരണം നടത്തിയത്‌. കമ്പനിയുടെ പ്രവര്‍ത്തന പരിധിയില്‍ പെടുന്ന 24പഞ്ചായത്തിലും 2 മുനിസിപ്പാലിറ്റിയില്‍ നിന്നുമുള്ള കര്‍ഷകരുടെ പൈനാപ്പിളാണ്‌ സംഭരിച്ചത്‌.

വിദേശവിപണയില്‍ പൈനാപ്പിള്‍ ജ്യോൂസ്‌ കോണ്‍സെന്‍ട്രേറ്റിന്റെ വില്‍പ്പനയ്‌ക്ക്‌ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നതായും പ്രാദേശിക വിപണിയില്‍ നല്ലതോതില്‍ വിറ്റഴിക്കാന്‍ സാധിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

അന്യ സംസ്ഥാനങ്ങളില്‍ പൈനാപ്പിള്‍ കൃഷി ചെയ്യുന്നതും വടക്കേ ഇന്ത്യയിലെ തണുപ്പും, ഉത്പാദന വര്‍ദ്ധനവുമാണ്‌ സീസണില്‍ത്തന്നെ വിലയിടിയുന്നതിന്‌ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്‌. കേരളത്തില്‍നിന്നും പ്രധാനമായും തമിഴ്‌നാട്‌, കര്‍ണാടക, ആന്ധ്രപ്രദേശ്‌, മഹാരാഷ്‌ട്ര, ഗോവ എന്നിവടങ്ങളിലേക്കാണ്‌ പൈനാപ്പിള്‍ കയറ്റുമതി ചെയ്യുന്നത്‌. ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ പഴുത്ത പൈനാപ്പിള്‍ കയറ്റി അയക്കുവാന്‍ പ്രാപ്തമായ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ആരംഭിക്കാത്തതും ഈ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്‌. 2010ല്‍ നടുക്കര പൈനാപ്പിള്‍ ഫാക്ടറിയില്‍ പുതിയ പായ്‌ക്കിംങ്ങ്‌ ഹൗസ്‌ ഉദ്ഘാടനത്തിന്‌ എത്തിയ കേന്ദ്ര കൃഷി വകുപ്പ്‌ സഹ മന്ത്രി കെ. വി. തോമസ്‌ മൂവാറ്റുപുഴ ഇ ഇ സി മാര്‍ക്കറ്റില്‍ സംസ്കരിച്ച പൈനാപ്പിള്‍ സൂക്ഷിക്കുവാനുള്ള ശീതീകരണ യൂണിറ്റ്‌ ആരംഭിക്കുമെന്നും, ഇത്‌ പൈനാപ്പിള്‍ കയറ്റുമതിക്ക്‌ പുതിയ വേഗം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നുവെങ്കിലും രണ്ട്‌ വര്‍ഷത്തിന്‌ ശേഷവും ഇതിന്‌ വേണ്ട പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. ഇത്‌ നടപ്പാക്കുവാനുള്ള സാധ്യത വളരെ കുറവാണെന്നാണ്‌ ഇപ്പോള്‍ ലഭിക്കുന്ന വിവരം.

പൈനാപ്പിള്‍ കര്‍ഷകരെ രക്ഷിക്കുന്നതിന്‌ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്‌. പൈനാപ്പിളില്‍ ഉപയോഗിക്കുന്ന കീടനാശിനി എന്‍ഡോസള്‍ഫാനെന്ന വ്യാപക പ്രചാരണവും ഇതിന്‌ ഉപയോഗിക്കാവുന്ന കീടനാശിനികളുടെ നിരോധനവും മിലി ബഗ്‌ ബാധപോലുള്ള അസുഖങ്ങള്‍ പൈനാപ്പിളില്‍ വ്യാപകമാകുവാനും കാരണമായതായി വിദഗ്‌ദ്ധര്‍ ചൂണ്ടികാട്ടുന്നു.

ഇത്തരം ഒരു സാഹചര്യത്തില്‍ കൃഷിക്കാരുടെ താല്‍പര്യം നടുക്കര ഫാകടറിയില്‍ കൂടുതല്‍ പ്രകടിപ്പിക്കുവാനും അതുവഴി കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ അസംസ്കൃത സാധനങ്ങള്‍ സംഭരിക്കുവാനും അതുവഴി കര്‍ഷകര്‍ക്കും കമ്പനിക്കും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടത്തുവാനും സാധിക്കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. കൂടാതെ കമ്പനിയുടെ ഉത്പന്നമായ പൈനാപ്പിള്‍ മാമ്പഴ സത്തുകള്‍ സംയോജിപ്പിച്ചുള്ള ജൈവ്‌ പഞ്ച്‌, ജൈവ്‌ മാംഗൊ പഞ്ച്‌ എന്നീ ടെട്രാപാക്‌ ജ്യോൂസുകളുടെ വില്‍പ്പന വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ജൈവ്‌ ബ്രാന്റ്‌ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ കമ്പനി സ്വീകരിച്ചുവരികയാണെന്ന്‌ കമ്പനി ചെയര്‍മാന്‍ അഡ്വ. പോള്‍ നെല്ലാപ്പിള്ളി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.