Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൈതൃക നഗരി വിനോദസഞ്ചാരികള്‍ക്ക്‌ പേടിസ്വപ്നമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2012, 07:35 pm IST
in Ernakulam

മട്ടാഞ്ചേരി: കേരളത്തിലെ ആദ്യ പൈതൃക നഗരിയായ ഫോര്‍ട്ടുകൊച്ചി പ്രദേശം വിനോദസഞ്ചാരികള്‍ക്ക്‌ പേടിസ്വപ്നമാകുന്നു. മനുഷ്യരില്‍ നിന്നുള്ള പിടിച്ചുപറിയും, പീഡനവും ശല്യവും സഹിക്കവയ്യാതെ പകല്‍ നാട്ടുകാണാനിറങ്ങുന്ന വിനോദസഞ്ചാരികള്‍ക്ക്‌ നാല്‍കാലികളും യാത്രവാഹനങ്ങളും വഴി വാണിഭക്കാരുമാണ്‌ ഭീതിയിലാഴ്‌ത്തുന്നത്‌.

വിനോദസഞ്ചാരകേന്ദ്രങ്ങളിലെ അടിസ്ഥാനവികസനങ്ങള്‍ക്കൊപ്പം സുരക്ഷിതത്വവും ശുചീകരണവും മറ്റു സൗകര്യമൊരുക്കുന്നതിലും അധികൃതര്‍ അലംഭാവം കാണിക്കുന്നതായി വിനോദസഞ്ചാരികള്‍ ആരോപിക്കുന്നു. 2012 ലെ ആദ്യരണ്ടു മാസം പിന്നിടുമ്പോള്‍ വിദേശ വിനോദസഞ്ചാരികള്‍ക്ക്‌ നേരെ നാലിലേറെ അക്രമങ്ങളാണ്‌ ഫോര്‍ട്ടുകൊച്ചി മേഖലയില്‍ മാത്രം നടന്നത്‌. പൈതൃക കെട്ടിടങ്ങള്‍ക്കൊപ്പം, തീരദേശവും, ചീനവലയും സുഖകാലാവസ്ഥയുമെല്ലാം അനുകുലഘടകങ്ങളായ പൈതൃകനഗരിയില്‍ താമസിക്കുവാനൊരുങ്ങുന്ന വിനോദസഞ്ചാരികള്‍ക്ക്‌ പലപ്പോഴും അനുഭവങ്ങള്‍ നല്‍കുന്നത്‌ പേടിസ്വപ്നങ്ങളുടെതാണ്‌. വന്‍കിടഹോട്ടലുകളില്ലാത്ത ഫോര്‍ട്ടുകൊച്ചി മട്ടാഞ്ചേരി മേഖലയില്‍ വിദേശ- അഭ്യന്തര വിനോദ സഞ്ചാരികള്‍ ഏറെ ആശ്രയിക്കുന്നത്‌ ചെറുകിട ഹോട്ടലുകളെയും ഹോംസ്റ്റേകളേയുമാണ്‌. ഇതിലേയ്‌ക്ക്‌ ഇവരെ ആനയിക്കുന്ന ഏജന്റുമാരില്‍ ഒരു വിഭാഗം വിനോദസഞ്ചാരികളെ ചൂഷണം ചെയ്യുന്നതായും പീഡിപ്പിക്കുന്നതായുമുള്ള സംഭവങ്ങള്‍ വളര്‍ന്നുവരുകയാണ്‌.

പോയവാരം കൊച്ചിയില്‍ രാത്രിയില്‍ തങ്ങിയ വിദേശ വനിതയെ ഹോംസ്റ്റേ സൗകര്യമൊരുക്കുന്നതിന്റെ മറവില്‍ യുവാവ്‌ പീഡിപ്പിച്ചത്‌ ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. നാല്‌ ദിവസം കൊച്ചിയില്‍ തങ്ങുവാനെത്തിയ വിദേശയുവതി മൂന്നാംദിവസം രാവിലെ കൊച്ചി വിടുകയാണുണ്ടായത്‌. പോലീസില്‍ പരാതി നല്‍കിയെങ്കിലും തുടര്‍നടപടികള്‍ക്ക്‌ വിദേശയുവതി കാത്തുനിന്നില്ല. ജനുവരി രണ്ടാം വാരത്തില്‍ ദല്‍ഹിയില്‍ നിന്നുമെത്തിയ ഏഴംഗ വിനോദസഞ്ചാരി സംഘത്തിന്‌ സാമൂഹ്യ വിരുദ്ധരില്‍ നിന്നുള്ള പീഡനമാണ്‌ കൊച്ചിവിടുവാന്‍ കാരണമായത്‌. സംഘത്തിലൂണ്ടായ രണ്ടു യുവതികളെ ഏഴോളം വരുന്ന സംഘം അശ്ലീല സംഭാഷണങ്ങളുമായി ഒപ്പം ചേര്‍ന്നാണ്‌ ശാരീരിക പീഡിനത്തിന്‌ ശ്രമം തുടങ്ങിയത്‌. സായം സന്ധ്യനേരത്ത്‌ റോഡുവക്കില്‍ നടന്ന പീഡനശ്രമം ഒടുവില്‍ യുവാക്കളെ ചിലര്‍ കൈകാര്യം ചെയ്തപ്പോഴാണ്‌ ശമിച്ചത്‌.

ആഴ്ചകള്‍ക്ക്‌ മുമ്പ്‌ കൊച്ചിയിലെ ജൂതപ്പള്ളി കാണുവാനെത്തിയ വടക്കേയിന്ത്യന്‍ കുടുംബത്തിന്‌ അമിതയാത്രാകൂലി നല്‍കാത്തതാണ്‌ മാനസിക പീഡനത്തിന്‌ ഇടയാക്കിയത്‌. ഫോര്‍ട്ടുകൊച്ചി ചീനവലയ്‌ക്ക്‌ സമീപത്ത്‌ നിന്ന്‌ മട്ടാഞ്ചേരിയിലെത്തിയ നാലംഗ കുടുംബത്തോട്‌ 250 രൂപയാണ്‌ ഓട്ടോചാര്‍ജായി ആവശ്യപ്പെട്ടത്‌. മൂന്ന്‌ പേര്‍ക്ക്‌ യാത്രാനുമതിയുള്ള ഓട്ടോയില്‍ ഒരാള്‍ കൂടി അധികം കയറി എന്നതായിരുന്നു ഓട്ടോഡ്രൈവറുടെ വാദം. പോലീസ്‌ കണ്ടതായും പിഴയായി 150 രൂപ നല്‍കേണ്ടിവരുമെന്നും, ഇത്‌ യാത്രക്കാരന്‍ നല്‍കണമെന്നുമായിരുന്നു വാദം. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടതോടെ യാത്രാക്കൂലി 150 രൂപ നല്‍കി കുടുംബം രക്ഷപ്പെടുകയാണുണ്ടായത്‌.

മനുഷ്യനില്‍നിന്നുള്ള പീഡനങ്ങള്‍ക്കൊപ്പം അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ, കന്നുകാലികള്‍ എന്നിവരുടെ ആക്രമണങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ ഇടയാകുന്നുണ്ട്‌. ചീനവലഉപയോഗിച്ചുള്ള മീന്‍പിടിത്തരീതി ആസ്വദിച്ചു നിന്ന ഫ്രഞ്ച്‌ വിനോദസഞ്ചാരിയെ ആക്രമിച്ചത്‌ തെരുവുനായക്കുട്ടമായിരുന്നു. പകല്‍ 12 മണിയോടെ നായക്കുട്ടം വരുന്നത്‌ കണ്ട്‌ രക്ഷപ്പെടുവാന്‍ ശ്രമിച്ച ഫ്രഞ്ച്‌ യുവതിയെ ബാസ്റ്റിന്‍ ബംഗ്ലാവിന്‌ സമീപം വരെ നായക്കുട്ടം പിന്തുടരുകയായിരുന്നു. ഒടുവില്‍ വഴിയാത്രക്കാരുടെ കല്ല്‌ പ്രയോഗം മൂലം നായക്കുട്ടം ചിതറിയോടിയതോടെ ഫ്രഞ്ച്‌ യുവതി രക്ഷപ്പെട്ടു. പോയവാരം വിദേശ വിനോദസഞ്ചാരിക്ക്‌ വഴിയാത്രക്കിടെ കാളയുടെ കുത്തേറ്റ്‌ പരിക്കേല്‍ക്കുകയും ചെയ്തു.

ഫോര്‍ട്ടുകൊച്ചി തീരത്തെത്തുന്ന നാട്ടുകാര്‍ക്ക്‌ പോലും സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നതായാണ്‌ നാട്ടുകാര്‍ പറയുന്നത്‌. സായംസന്ധ്യകളില്‍ ഉല്ലാസത്തിനായെത്തുന്ന യുവതികളടങ്ങുന്ന കുട്ടത്തെയും അശ്ലീല സംഭാഷണങ്ങളോടെയാണ്‌ ഇവര്‍ കളിയാക്കുന്നതെന്ന്‌ പറയുന്നു. ഇതമൂലം സന്ധ്യമയങ്ങും മുമ്പേ ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത്‌ നിന്നും വീഥികളില്‍നിന്നും ജനങ്ങള്‍ രക്ഷപ്പെടുവാനാണ്‌ ശ്രമിക്കുന്നത്‌. ഇത്‌ ഈ മേഖലയിലുള്ള ചെറുകിട കച്ചവടക്കാര്‍ക്കും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.