Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മറൈന്‍ഡ്രൈവില്‍ കേരള ട്രേഡ്‌ സെന്റര്‍ ഈ വര്‍ഷം പ്രവര്‍ത്തന സജ്ജമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2012, 10:35 pm IST
inErnakulam

കൊച്ചി: സംസ്ഥാനത്തെ പ്രമുഖ വാണിജ്യ വ്യവസായ മണ്ഡലമായ കേരള ചേംബര്‍ ഓഫ്‌ കൊമേഴ്സ്‌ ആന്റ്‌ ഇന്‍ഡസ്ട്രി എറണാകുളം മറൈന്‍ഡ്രൈവില്‍ നിര്‍മിക്കുന്ന കേരള ട്രേഡ്‌ സെന്റര്‍ ഈ വര്‍ഷം പ്രവര്‍ത്തനസജ്ജമാകുമെന്ന്‌ ചേംബര്‍ ചെയര്‍മാന്‍ കെ.എന്‍. മര്‍സൂഖ്‌ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ചേംബറിന്റെ പുതിയ ചെയര്‍മാനായി ചുമതലയേറ്റ ശേഷം ആദ്യത്തെ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ.എന്‍. മര്‍സൂഖ്‌.

ലോകനഗരങ്ങളിലെ ട്രേഡ്‌ സെന്ററുകള്‍ക്കൊപ്പം നില്‍ക്കുന്ന സൗകര്യങ്ങളോടെയാണ്‌ മറൈന്‍ഡ്രൈവിലെ കേരള ട്രേഡ്‌ സെന്റര്‍ ഒരുങ്ങുന്നത്‌. കേരള ചേംബറിന്റെ സുവര്‍ണജൂബിലി സ്മാരകമായി 2000ല്‍ വിഭാവനം ചെയ്ത ട്രേഡ്‌ സെന്ററിന്റെ നിര്‍മാണം 2006ലാണ്‌ ആരംഭിച്ചത്‌. 100 കോടി രൂപയിലേറെ ചെലവില്‍ നിര്‍മിക്കുന്ന ട്രേഡ്‌ സെന്ററിന്‌ 1.25 ലക്ഷം ചതുരശ്ര അടിയാണ്‌ വിസ്തീര്‍ണം.

തുറമുഖ നഗരമായ കൊച്ചിയില്‍ കയറ്റുമതി കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളെ ഏകോപിപ്പിക്കുന്ന സമുച്ചയമായാണ്‌ കേരള ട്രേഡ്‌ സെന്റര്‍ വിഭാവനം ചെയ്തിരിക്കുന്നത്‌. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയാക്കുന്ന ട്രേഡ്‌ സെന്ററില്‍ വിദേശ നയതന്ത്ര സ്ഥാപനങ്ങളടക്കം പ്രവര്‍ത്തിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്ന്‌ മര്‍സൂഖ്‌ പറഞ്ഞു. ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌ ആന്റ്‌ ഡവലപ്മെന്റ്‌ സെന്റര്‍, ട്രേഡ്‌ ഇന്‍ഫര്‍മേഷന്‍ ആന്റ്‌ റിസോഴ്സ്‌ സെന്റര്‍, ഷോപ്പിങ്‌ ആര്‍ക്കേഡ്‌, അത്യാധുനിക ബിസിനസ്‌ സെന്റര്‍, പ്രദര്‍ശന കേന്ദ്രം, ടെസ്റ്റിങ്‌ ലാബറട്ടറി, ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ തുടങ്ങിയവ ഒരു മേല്‍ക്കൂരയ്‌ക്ക്‌ കീഴില്‍ സംഗമിക്കുന്ന ഇത്തരമൊരു സംരംഭം കേരളത്തില്‍ ആദ്യത്തേതാണ്‌.

വാളയാറിന്‌ പിന്നാലെ അമരവിള (തിരുവനന്തപുരം), വഴിക്കടവ്‌ (നിലമ്പൂര്‍), മുത്തങ്ങ (വയനാട്‌) എന്നിവിടങ്ങളിലും ചേംബറിന്റെ ഹെല്‍പ്പ്‌ സെന്ററുകള്‍ അടുത്ത മാസത്തോടെ നിലവില്‍ വരും. ചെക്ക്‌ പോസ്റ്റുകളിലെ പരിശോധനകള്‍ നീണ്ടുപോകുന്നതും ചരക്കുകള്‍ കെട്ടിക്കിടക്കുന്നതും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച വാളയാര്‍ ഹെല്‍പ്പ്‌ സെന്ററിന്റെ വിജയമാണ്‌ ഈ മാതൃക മറ്റ്‌ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ചേംബറിനെ പ്രേരിപ്പിച്ചത്‌. കഴിഞ്ഞ അഞ്ചു വര്‍ഷമായി വാളയാറില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചെക്ക്പോസ്റ്റ്‌ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കം ഏറെ സുഗമമാക്കുന്നു. ഇ ഫയലിങ്‌ ആരംഭിച്ചതോടെ നിരവധി വ്യാപാരികള്‍ ഹെല്‍പ്പ്‌ സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്‌. ഡിപി വേള്‍ഡ്‌, ഐടിസി, ഫെഡക്സ്‌ തുടങ്ങിയ വന്‍ കമ്പനികളും ഹെല്‍പ്പ്‌ സെന്ററിന്റെ സേവനം തേടുന്നുണ്ടെന്ന്‌ ചെയര്‍മാന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കൂടി നിര്‍ദേശം മാനിച്ചാണ്‌ മറ്റ്‌ ചെക്ക്‌ പോസ്റ്റുകളിലും ചേംബര്‍ ഹെല്‍പ്പ്‌ സെന്ററുകള്‍ സ്ഥാപിക്കുന്നത്‌.

വെല്ലിങ്ങ്ടണ്‍ ഐലന്‍ഡില്‍ കയറ്റിറക്കുമതി വ്യവസായികള്‍ക്ക്‌ സഹായം നല്‍കുന്നതിന്‌ എക്സ്പോര്‍ട്ട്‌ – ഇംപോര്‍ട്ട്‌ ഹെല്‍പ്പ്‌ സെന്ററും ചേംബറിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്നു.

എറണാകുളം ടൗണ്‍ഹാളിന്റെ നവീകരണവും അറ്റകുറ്റപ്പണികളും ഏറ്റെടുക്കാന്‍ കേരള ചേംബര്‍ സന്നദ്ധമാണ്‌. ഉചിതമായ സ്ഥലം നല്‍കിയാല്‍ സ്ഥിരം പ്രദര്‍ശനകേന്ദ്രം സ്ഥാപിച്ച്‌ പ്രവര്‍ത്തിപ്പിക്കും. ഗോശ്രീ പാലത്തിന്‌ സമീപം മറൈന്‍ഡ്രൈവില്‍ സ്ഥലം നല്‍കിയാല്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മിച്ച്‌ നല്‍കാനും ചേംബര്‍ തയാറാണ്‌. സുഭാഷ്‌ ചന്ദ്ര ബോസ്‌ പാര്‍ക്കിന്റെ നവീകരണവും നടത്തിപ്പുമാണ്‌ ചേംബറിന്‌ താല്‍പര്യമുള്ള മറ്റൊരു നഗരസൗന്ദര്യവല്‍ക്കരണ പദ്ധതിയെന്നും ചെയര്‍മാന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.