Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പിറവം: പ്രായത്തില്‍ ബേബി; വോട്ടര്‍മാരില്‍ ലീഡര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2012, 10:05 pm IST
in Ernakulam

കൊച്ചി: തിരുക്കൊച്ചി നിയമസഭയിലെ നിയോജകമണ്ഡലമായിരുന്ന പിറവത്തിനു കേരളനിയമസഭയിലേക്കു തങ്ങളുടെ പ്രതിനിധിയെ അയക്കുന്നതിനു 1977 വരെ കാത്തിരിക്കേണ്ടിവന്നു. തിരുക്കൊച്ചിയിലുണ്ടായിരുന്നെങ്കിലും ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപീകൃതമായതിനു ശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പുകളില്‍ ഇങ്ങനെയൊരു മണ്ഡലമുണ്ടായിരുന്നില്ല. പിന്നീട്‌ 1977-ലെ മണ്ഡല പുനര്‍നിര്‍ണയകാലത്താണ്‌ പിറവം രൂപമെടുക്കുന്നത്‌. ജില്ലയിലെ മണ്ഡലങ്ങള്‍ക്കിടയിലെ ബേബിയായി അങ്ങനെ പിറവം. എന്നാല്‍ ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലവും പിറവം തന്നെ. ഏകദേശം 1.80 ലക്ഷം.

തിരുകൊച്ചിയിലും 1951ലെ തെരഞ്ഞെടുപ്പില്‍ മാത്രമാണ്‌ പിറവം ഉണ്ടായിരുന്നത്‌. കോണ്‍ഗ്രസിലെ എം.വി.ചെറിയാനായിരുന്നു അന്നത്തെ പ്രതിനിധി. എന്നാല്‍ 54-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പിറവം മണ്ഡലമുണ്ടായിരുന്നില്ല. കേരളപ്പിറവിക്കുശേഷം 1957-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പിറവത്തിന്റെ സമീപസ്ഥലമായ രാമമംഗലത്തിന്റെ പേരിലായിരുന്നു നിയോജകമണ്ഡലം. ആ മണ്ഡലത്തിനും മൂന്നു വര്‍ഷം മാത്രമായിരുന്നു ആയുസ്‌. 60-ലെ തെരഞ്ഞെടുപ്പിനു ശേഷം രാമമംഗലവും ചരിത്രത്തിന്റെ ഭാഗമായി. രണ്ടുതവണയും കോണ്‍ഗ്രസിലെ ഇ.പി.പൗലോസായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചത്‌.

പിന്നീട്‌ 65, 67, 70 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ പിറവത്തുകാര്‍ മറ്റു മണ്ഡലങ്ങളുടെ ഭാഗമായിരുന്നു. 77-ലെ പുനര്‍നിര്‍ണയത്തോടെയാണ്‌ പിറവം വീണ്ടും വരുന്നത്‌. ആ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ ടി.എം.ജേക്കബ്‌ പിറവത്തിന്റെ ആദ്യ പ്രതിനിധിയായി. 80-ല്‍ കോണ്‍ഗ്രസ്‌(യു)ലെ പി.സി.ചാക്കോയാണ്‌ മണ്ഡലത്തെ പ്രതിനിധാനം ചെയ്തത്‌. 82-ല്‍ കോണ്‍ഗ്രസ്‌(എ)യിലെ ബെന്നി ബഹ്നാനും 87-ല്‍ സിപിഎമ്മിലെ ഗോപി കോട്ടമുറിക്കലും വിജയിച്ചു.

1991-ല്‍ കേരള കോണ്‍ഗ്രസ്‌(എം)ലെ ടി.എം. ജേക്കബ്‌ വീണ്ടും വിജയിയായി. പാര്‍ട്ടിയിലെ പിളര്‍പ്പിനെതുടര്‍ന്ന്‌ കേരള കോണ്‍ഗ്രസ്‌(ജേക്കബ്‌) രൂപീകരിച്ച അദ്ദേഹം 96-ലും 2001-ലും വീണ്ടും വിജയിയായി. 2006-ലെ തെരഞ്ഞെടുപ്പില്‍ കരുണാകരന്റെ നേതൃത്വത്തിലുള്ള ഡിഐസി(കെ) സ്ഥാനാര്‍ഥിയായാണ്‌ ടി.എം.ജേക്കബ്‌ മല്‍സരിച്ചത്‌. 5150 വോട്ടിന്റെ ഭൂരിപക്ഷത്തിനു അദ്ദേഹത്തെ പരാജയപ്പെടുത്തി സിപിഎമ്മിലെ എം.ജെ. ജേക്കബ്‌ ഒരിക്കല്‍ കൂടി സിപിഎമ്മിനു മണ്ഡലത്തില്‍ വിജയം നേടിക്കൊടുത്തു. 2011 ല്‍ ടി.എം.ജേക്കബ്‌ 157 വോട്ടിന്റെ വ്യത്യാസത്തില്‍ എം.ജെ.ജേക്കബിനെയാണ്‌ തോല്‍പ്പിച്ചത്‌.

കണയന്നൂര്‍ താലൂക്കിലെ ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍, ചോറ്റാനിക്കര, മുളന്തുരുത്തി, തൃപ്പൂണിത്തുറ നഗരസഭയില്‍ ലയിച്ച തിരുവാങ്കുളം, മൂവാറ്റുപുഴ താലൂക്കിലെ ഇലഞ്ഞി, കൂത്താട്ടുകുളം, മണീട്‌, പാമ്പാക്കുട, പിറവം, രാമമംഗലം, തിരുമാറാടി പഞ്ചായത്തുകള്‍ അടങ്ങിയതാണ്‌ ഇപ്പോഴത്തെ മണ്ഡലം. 2009-ലെ മണ്ഡലപുനര്‍നിര്‍ണയത്തിനുശേഷം കോട്ടയം പാര്‍ലമെന്റ്‌ മണ്ഡലത്തിലായി പിറവം. അക്കൊല്ലം നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ജോസ്‌ കെ. മാണിക്കു മണ്ഡലത്തില്‍ 27368 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. 2010 ലെ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍, ചോറ്റാനിക്കര, മുളന്തുരുത്തി, തൃപ്പൂണിത്തുറ നഗരസഭയിലെ തിരുവാങ്കുളം പ്രദേശങ്ങള്‍, ഇലഞ്ഞി, കൂത്താട്ടുകുളം, മണീട്‌, പാമ്പാക്കുട, പിറവം, രാമമംഗലം, തിരുമാറാടി ഉള്‍പെടെ മൊത്തം പഞ്ചായത്തുകളും യുഡിഎഫിനൊപ്പമായിരുന്നു. പിറവത്താദ്യമായാണ്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

India

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ
Football

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

Football

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം
Football

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.