Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പെരിയാറിന്റെ തീരത്ത്‌ ഇന്ന്‌ ഭക്തസഹസ്രങ്ങള്‍ ബലിതര്‍പ്പണത്തിനായി എത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2012, 10:26 pm IST
inErnakulam

ആലുവ: ഐതിഹ്യങ്ങളാല്‍ സമൃദ്ധമായ ദക്ഷിണകാശിയെന്ന്‌ പുകള്‍പെറ്റ ആലുവ പെരിയാറിന്റെ തീരത്ത്‌ ഉറക്കമിളിച്ച്‌ പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി ബലിതര്‍പ്പണം നടത്താന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന്‌ ആയിരങ്ങള്‍ ഒഴുകിയെത്തും. അലങ്കാര ദീപങ്ങള്‍ ചൊരിഞ്ഞ പ്രകാശ ദീപ്തിയില്‍ മുങ്ങികുളിച്ചുനില്‍ക്കുന്ന പെരിയാറിന്റെ തീരത്ത്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും നഗരസഭയും, ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റും ബലിതര്‍പ്പണത്തിനായി വിപുലമായ ക്രമീകരണങ്ങളാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ദേവസ്വം ബോര്‍ഡ്‌ മണപ്പുറത്ത്‌ 300ല്‍ പരം ബലിത്തറകള്‍ ഒരുക്കിയിട്ടുണ്ട്‌. മണപ്പുറം മഹാദേവക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്ക്‌ തന്ത്രി ചേന്നാസ്‌ പരമേശ്വരന്‍ നമ്പൂതിരിപ്പാടും മേല്‍ശാന്തിമുല്ലപ്പിള്ളി മനയ്‌ക്കല്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടും പ്രധാനകാര്‍മികത്വം വഹിക്കും. ആലുവ അദ്വൈതാശ്രമത്തില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഒരേസമയം മൂവായിരം പേര്‍ക്ക്‌ ബലിതര്‍പ്പണം നടത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്‌. സ്വാമി ശിവസ്വരൂപാനന്ദ, മേല്‍ശാന്തി ജയന്തന്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. ശിവരാത്രി ആഘോഷപരിപാടികളുടെ ഭാഗമായി മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന വ്യാപാരമേളയും വിനോദ പരിപാടികളും നഗരസഭയുടെ ആഭിമുഖ്യത്തില്‍ മണപ്പുറത്ത്‌ സംഘടിപ്പിച്ചിട്ടുണ്ട്‌. താല്‍ക്കാലിക മുന്‍സിപ്പല്‍ ഓഫീസ്‌, പോലീസ്‌ സ്റ്റേഷന്‍, കെഎസ്‌ഇബി ഓഫീസ്‌ എന്നിവ മണപ്പുറത്ത്‌ പ്രവര്‍ത്തിക്കും. ആലുവ താലൂക്ക്‌ ആശുപത്രിയുടെ പ്രഥമ ശുശ്രൂഷാ യൂണിറ്റും സേവനത്തിനുണ്ടാകും. കൊട്ടാരകടവില്‍ നിന്നും മണപ്പുറത്തേക്ക്‌ താല്‍ക്കാലിക നടപ്പാത ഇത്തവണയും നിര്‍മിച്ചിട്ടുണ്ട്‌.
ഓരോ വശത്തേക്കും 10 അടി വീതി കിട്ടുംവിധം പാലത്തില്‍ ബാരിക്കേഡ്‌ കെട്ടി തിരിച്ചിട്ടുണ്ട്‌. ഒരു വശത്തേക്ക്‌ അഞ്ചുരൂപയും ഇരു വശങ്ങളിലേക്കുമായി പത്തുരൂപയുമാണ്‌ ഫീസ്‌ നിശ്ചയിച്ചിരിക്കുന്നത്‌. മണപ്പുറത്ത്‌ ആവശ്യമായ വെളിച്ചം തടസ്സപ്പെടാതെ ലഭ്യമാകുന്നതിന്‌ ആവശ്യമായ താല്‍ക്കാലിക വൈദ്യൂതീകരണം കെഎസ്‌ഇബി നടപ്പാക്കിയിട്ടുണ്ട്‌. തിരക്കേറിയ ഭാഗങ്ങളില്‍ ജനപ്രവാഹം നിയന്ത്രിക്കുന്നതിന്‌ ബാരികേഡുകള്‍ കെട്ടിയിട്ടുണ്ട്‌. നേവിയുടെയും ഫയര്‍ഫോഴ്സിന്റെയും മുങ്ങല്‍ വിദഗ്ധരുടെ സേവനം മണപ്പുറത്ത്‌ ലഭ്യമായിരിക്കും. നഗരസഭ, താലൂക്ക്‌ ആശുപത്രിയുടെ ആംബുലന്‍സുകള്‍ മണപ്പുറത്ത്‌ ഉണ്ടാകും.
നഗരത്തിലെ സ്വകാര്യ ആശുപത്രികളുടെ ആബുലന്‍സുകളും വിവിധ കേന്ദ്രങ്ങളില്‍ സജ്ജീകരിക്കും. ക്രമസമാധന പാലനത്തിന്‌ ആവശ്യമായ നടപടികള്‍ പോലീസ്‌ അധികൃതര്‍ സ്വീകരിക്കും. തിരക്ക്‌ കൂടിയ ഭാഗങ്ങളില്‍ നിരീക്ഷണം നടത്തുന്നതിന്‌ രണ്ട്‌ വാച്ച്ടവര്‍ മണപ്പുറത്ത്‌ സ്ഥാപിച്ചിട്ടുണ്ട്‌. താല്‍ക്കാലിക കെഎസ്‌ആര്‍ടിസി സ്റ്റാന്റ്‌ വടക്കേ മണപ്പുറത്ത്‌ പ്രവര്‍ത്തിക്കും. ശിവരാത്രി ആഘോഷക്കാലത്ത്‌ മണപ്പുറത്ത്‌ താല്‍ക്കാലിക ജലവിതരണത്തിന്‌ ആവശ്യമായ ക്രമീകരണം നടത്തിയിട്ടുണ്ട്‌. കുളിക്കടവുകളില്‍ ചെളി നീക്കം ചെയ്തു. തോട്ടയ്‌ക്കാട്ടുകര കാവാലമുതല്‍ ആല്‍ത്തറവരെ മണപ്പുറം റോഡിലും കൊട്ടാരകടവ്‌ റോഡിലും ശിവരാത്രി കാലത്ത്‌ വഴിയോരകച്ചവടം നിരോധിച്ചിട്ടുണ്ട്‌. മഹാശിവരാത്രിക്ക്‌ ആലുവ മണപ്പുറത്ത്‌ പിതൃതര്‍പ്പണത്തിനായി എത്തുന്ന ലക്ഷക്കണക്കിന്‌ ഭക്തജനങ്ങള്‍ക്ക്‌ സേവാഭാരതിയും, ആര്‍എസ്‌എസ്സും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.