Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അണികള്‍ നേതൃത്വത്തിനെതിരെ; മലയോര മേഖലയില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2012, 05:03 pm IST
in Kannur

ഇരിട്ടി: അണികള്‍ വ്യാപകമായി നേതൃത്വത്തിനെതിരെ തിരിഞ്ഞതോടെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്‌ മലയോര മേഖലയില്‍ സിപിഎമ്മില്‍ പൊട്ടിത്തെറിക്ക്‌ കാരണമായി. പായം ലോക്കല്‍ കമ്മറ്റിയുടെ കീഴിലുള്ള ആറ്‌ ബ്രാഞ്ച്‌ കമ്മറ്റികള്‍ പിരിച്ചു വിട്ടത്‌ അണികളില്‍ പ്രതിഷേധത്തിന്‌ കാരണമായിട്ടുണ്ട്‌. മെമ്പര്‍മാര്‍ ഐക്യകണ്ഠേന തെരഞ്ഞെടുത്ത ബ്രാഞ്ച്‌ സെക്രട്ടറിമാരെയാണ്‌ ഇവിടെ കഴിഞ്ഞദിവസം മാറ്റിയത്‌. ആഴ്ചകള്‍ക്ക്‌ മുമ്പ്‌ അയ്യന്‍കുന്നില്‍ രണ്ട്‌ ലോക്കല്‍ സെക്രട്ടറിമാരെ സസ്പെണ്റ്റ്‌ ചെയ്തിരുന്നു. ഇവിടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച്‌ അഞ്ച്‌ അംഗങ്ങളെയും സസ്പെണ്റ്റ്‌ ചെയ്തിരുന്നു. രണ്ട്‌ സ്ഥലങ്ങളിലും അണികളും നേതൃത്വവുമായുള്ള പ്രശ്നങ്ങളാണ്‌ നടപടികള്‍ക്ക്‌ കാരണമായത്‌. ചീങ്ങാകുണ്ടം, കാടമുണ്ട, അളപ്ര, കല്ലുമുട്ടി, എടൂറ്‍, പെരുവംപറമ്പ്‌ എന്നീ ബ്രാഞ്ച്‌ സെക്രട്ടറിമാരെയാണ്‌ മാറ്റിയത്‌. പാര്‍ട്ടി ലോക്കല്‍ സമ്മേളനവുമായി ബന്ധപ്പെട്ട്‌ ഔദ്യോഗിക നേതൃത്വത്തിനെതിരെ അണികളില്‍ നിന്നും ഉയര്‍ന്ന നിലപാടുകളും പഞ്ചായത്ത്‌ ഭരണസമിതിയിലെ പ്രശ്നങ്ങളും പഞ്ചായത്തിനെതിരെ പാര്‍ട്ടി അണികള്‍ തന്നെ സമരം നടത്തിയതും മറ്റുമുള്ള പ്രശ്നങ്ങളാണ്‌ നടപടിക്ക്‌ കാരണമായത്‌. ലോക്കല്‍ കമ്മറ്റി തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിക്കെതിരെ പഞ്ചായത്തിണ്റ്റെ പല ഭാഗങ്ങളിലെയും അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. തങ്ങളെ എതിര്‍ക്കുന്നവരെ ഇല്ലാതാക്കുക എന്ന നയമാണ്‌ മേല്‍ക്കമ്മറ്റികളുടെ പിന്തുണയോടെ ലോക്കല്‍ കമ്മറ്റി നടത്തുന്നതെന്നും പരാതിയുണ്ട്‌. ആറ്‌ സെക്രട്ടറിമാരെ മാറ്റിയ നടപടി ഏതാനും ബ്രാഞ്ചുകളില്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌. മറ്റുള്ളവയില്‍ ഉടന്‍ റിപ്പോര്‍ട്ട്‌ ചെയ്യും. ചീങ്ങാക്കുണ്ടം ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്ന ഉത്തമനെ മാറ്റി എല്‍സി മെമ്പര്‍ വിനോദ്‌ കുമാറിനും കാടമുണ്ട ബ്രാഞ്ചിലെ രാജ്‌ കമലിനെ മാറ്റി വി.കെ.ചന്തു വൈദ്യരെയും കല്ലുമുട്ടിയില്‍ ദിനേശനു പകരം എല്‍സി അംഗം എന്‍.രവീന്ദ്രനും അളപ്രയില്‍ കെ.സുരേന്ദ്രന്‌ പകരം പഞ്ചായത്ത്‌ മുന്‍ പ്രസിഡണ്ട്‌ പി.വി.രമാവതിയും പെരുവംപറമ്പില്‍ പി.എം.ദിവാകരന്‌ പകരം സുനില്‍ ബാബുവുമാണ്‌ പുതിയ ബ്രാഞ്ച്‌ സെക്രട്ടറിമാര്‍. എടൂരില്‍ റിനീഷിനെ മാറ്റിയെങ്കിലും പുതിയ ആളെ നിയമിച്ചിട്ടില്ല. പായം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ടി.ഡി.സിന്ധുവിണ്റ്റെ ഭര്‍ത്താവാണ്‌ കല്ലുമുട്ടി ബ്രാഞ്ച്‌ സെക്രട്ടറി ദിനേശന്‍. കാടമുണ്ടയില്‍ തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി സി.കെ.രവീന്ദ്രന്‍ ദീര്‍ഘകാല അവധിയെടുത്തതിനെ തുടര്‍ന്ന്‌ ചേര്‍ന്ന യോഗത്തില്‍ ഭൂരിപക്ഷ അംഗങ്ങളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ ഡിവൈഎഫ്‌ഐ നേതാവായ രഞ്ജിത്ത്‌ കുമാര്‍ സെക്രട്ടറിയായി വന്നത്‌. എല്‍ഐസി ഏജണ്റ്റും പൊതുജനങ്ങള്‍ക്ക്‌ സുപരിചിതനുമായ പി.എം.ദിവാകരനെ പെരുവംപറമ്പ്‌ മത്സ്യകൃഷിയുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ്‌ മാറ്റിയത്‌. റോഡിണ്റ്റെ ശോചനീയാവസ്ഥക്കെതിരെ ചീങ്ങാക്കുണ്ടത്ത്‌ സിപിഎം പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നു. എഐവൈഎഫ്‌ അഖിലേന്ത്യാ നേതാവിണ്റ്റെ സഹോദരിയും പെരുവംപറമ്പ്‌ യു.പി സ്കൂള്‍ അധ്യാപികയുമായ യുവതിയെ സ്കൂളില്‍ വെച്ച്‌ മുഖത്തടിച്ച സംഭവത്തില്‍ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയ യുവനേതാവിനെ ഇവിടെ വീണ്ടും ലോക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്‌ ഒരു വിഭാഗം അണികളില്‍ അസംതൃപ്തിക്ക്‌ കാരണമായിരുന്നു. മര്‍ദ്ദിച്ച സംഭവത്തില്‍ ഒരുവിഭാഗം പാര്‍ട്ടി അണികള്‍ തന്നെ ചുമരെഴുത്തും മറ്റും നടത്തിയിരുന്നു. അണികളുടെ ചില നടപടികള്‍ക്കെതിരെ കര്‍ശന നിലപാട്‌ സ്വീകരിച്ചതാണ്‌ ലോക്കല്‍ സെക്രട്ടറിക്കെതിരെ അണികള്‍ തിരിയാന്‍ കാരണമെന്നും പറയപ്പെടുന്നു. അയ്യന്‍കുന്ന്‌ പഞ്ചായത്തിലും പൊട്ടിത്തെറി വ്യാപകമാണ്‌. ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസ്സില്‍ നിന്നും സിപിഎം പിടിച്ചെടുത്ത ആനപ്പന്തി സഹകരണ ബാങ്കിലെ ഏഴ്‌ ഡയരക്ടര്‍മാര്‍ പാര്‍ട്ടിയെ അറിയിക്കാതെ രാജിവെച്ചത്‌ പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു. ഇതുവഴി ബാങ്കിണ്റ്റെ ഭരണവും സിപിഎമ്മിന്‌ നഷ്ടപ്പെട്ടു. അടുത്തകാലത്തായി ഡിഐസിയിലൂടെ സിപിഎമ്മിലെത്തിയ നേതാവിന്‌ പാര്‍ട്ടി കൂടുതല്‍ പ്രാധാന്യം കൊടുത്തതാണ്‌ ഇവിടെ പ്രശ്നങ്ങള്‍ക്ക്‌ കാരണമായത്‌. സിപിഎം ഭരിക്കുന്ന കീഴൂറ്‍ ചാവശ്ശേരി പഞ്ചായത്തിലും ഭരണസമിതിക്കെതിരെ സിഐടിയു സമരം പ്രഖ്യാപിച്ചതും വിവാദത്തിന്‌ കാരണമായിട്ടുണ്ട്‌. പാര്‍ട്ടി സമ്മേളനം കഴിഞ്ഞതോടെ സിപിഎമ്മില്‍ അഭിപ്രായഭിന്നത ഏറി വന്നിട്ടുണ്ട്‌. പാര്‍ട്ടി കേന്ദ്രങ്ങളില്‍ അച്ചുതാനന്ദന്‌ അഭിവാദ്യമര്‍പ്പിച്ചു കൊണ്ടുള്ള ബോര്‍ഡുകളും മറ്റും പ്രത്യക്ഷപ്പെടുന്നതും പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

Kerala

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

Samskriti

മന്ത്രജപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇവ: മന്ത്രോപാസന കൊണ്ട് നമുക്ക് ജീവിതത്തിലുണ്ടാകുന്ന നേട്ടങ്ങൾ

Cricket

ലോകകപ്പ് വനിതാ ടി20 ക്രിക്കറ്റ്: ഓസ്‌ട്രേലിയയ്‌ക്ക് കിരീടം

Kerala

കോറോ ഹെല്‍ത്ത് കമ്പനി ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും; ചര്‍ച്ച 10ന്

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

ബ്രിക്‌സ് അന്താരാഷ്‌ട്ര വനിതാ സമ്മേളനം: ഭാരത പ്രതിനിധിയായി ഡോ. എം.കെ. ബിന്ദു

ഉച്ചയ്‌ക്ക് ‘ലക്ഷ്മിയും’ സന്ധ്യക്ക് ‘ദുർഗ്ഗയുമായി’ അനുഗ്രഹം ചൊരിയുന്ന ദേവി സന്നിധി

അഗ്നിവീറുകളുടെ സ്ഥിര നിയമന പരിധി ഉയര്‍ത്തല്‍ കേന്ദ്ര പരിഗണനയില്‍

വെല്ലുവിളികളെ നേരിടാനുള്ള മനസ് പുതിയ തലമുറ വളര്‍ത്തിയെടുക്കണം: ഡോ. മോഹന്‍ ഭാഗവത്

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.