Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പനമ്പുകാട്‌ അംബേദ്കര്‍ ഗ്രാമ വികസനത്തിന്‌ സമഗ്ര പാക്കേജ്‌ വേണം: നിയമസഭാസമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2012, 11:40 pm IST
in Ernakulam

കൊച്ചി: മുളവുകാട്‌ പഞ്ചായത്തിലെ പനമ്പുകാട്‌ അംബേദ്കര്‍ ഗ്രാമത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന്‌ സമഗ്ര പാക്കേജ്‌ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട്‌ ശുപാര്‍ശ ചെയ്യുമെന്ന്‌ നിയമസഭയുടെ പട്ടികജാതി -വര്‍ഗ ക്ഷേമ സമിതി ചെയര്‍മാന്‍ വി.പി.സജീന്ദ്രന്‍ പറഞ്ഞു.

എറണാകുളം ഗവ:ഗസ്റ്റ്‌ ഹൗസില്‍ സമിതിയുടെ സിറ്റിംഗിനു ശേഷം പനമ്പുകാട്‌ അംബേദ്കര്‍ വില്ലേജ്‌ സന്ദര്‍ശിക്കവെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതാണിത്‌.

ഗോശ്രീ വികസന അതോറിറ്റി മുളവുകാട്‌, വല്ലാര്‍പാടം, പനമ്പുകാട്‌ കേന്ദ്രീകരിച്ച്‌ നടപ്പാക്കാന്‍ വിഭാവനം ചെയ്ത 17.50 കോടിയുടെ റിങ്‌ റോഡ്‌ പദ്ധതിയ്‌ക്ക്‌ അടിയന്തരമായി അംഗീകാരം നല്‍കാനും സമിതി സര്‍ക്കാരിനോട്‌ ശുപാര്‍ശ ചെയ്യും. മുളവുകാട്‌ പഞ്ചായത്തിലെ വെളളക്കെട്ട്‌ നിറഞ്ഞ വാര്‍ഡുകളിലെ ജനങ്ങള്‍ക്ക്‌ മിനിമം ഗതാഗതസൗകര്യമെങ്കിലും ഒരുക്കേണ്ടതുണ്ട്‌. കുടിവെളളപ്രശ്നത്തിലും കാര്യമായ ഇടപെടല്‍ അനിവാര്യമാണ്‌. പഞ്ചായത്തിലെ അഞ്ച്‌ വാര്‍ഡുകളിലെ ജനങ്ങള്‍ ഗതാഗത, കുടിവെളള പ്രശ്നങ്ങളില്‍ നല്ല തോതില്‍ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നുണ്ട്‌. സര്‍ക്കാര്‍, തൃത്താല പഞ്ചായത്തുകളിലെ വ്യത്യസ്ത പദ്ധതികളിലൂടെ ഇത്തരം വിഷയങ്ങള്‍ക്ക്‌ പരിഹാരം കാണുന്നതിന്‌ പകരം എല്ലാ ഏജന്‍സികളും ഉള്‍പ്പെടുന്ന സമഗ്ര പാക്കേജിലൂടെ പരിഹാരം കാണുന്നതാകും അഭികാമ്യം. അതിനുമുന്നോടിയായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന്‌ പ്രശ്നങ്ങള്‍ വിലയിരുത്തും. പനമ്പുകാട്‌ ഗ്രാമത്തിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും സജീന്ദ്രന്‍ പറഞ്ഞു.

പട്ടികജാതി വിഭാഗത്തില്‍ നിലവിലുളള ആരെയും ലിസ്റ്റില്‍ നിന്നും ഒഴിവാക്കാനുളള യാതൊരു നീക്കവും ഔദ്യോഗികതലത്തില്‍ നടക്കുന്നില്ലെന്ന്‌ ഗവ:ഗസ്റ്റ്‌ ഹൗസില്‍ നടന്ന സിറ്റിംഗില്‍ സമിതി അധ്യക്ഷന്‍ വൃക്തമാക്കി. എംപി/എംഎല്‍എ ഫണ്ടില്‍ നിന്നും നിശ്ചിത ശതമാനം തുകയെങ്കിലും പട്ടികവിഭാഗ അധിവാസകേന്ദ്രങ്ങളില്‍ ചെലവിടണമെന്ന നിര്‍ദേശം പട്ടികവിഭാഗ സംഘടനാ പ്രതിനിധികള്‍ ഉന്നയിച്ചു. പട്ടികജാതി ക്ഷേമം സംബന്ധിച്ച ഉപദേശക സമിതി വില്ലേജ്തലത്തില്‍ രൂപവത്കരിക്കുക, ഈ വിഭാഗത്തിന്റെ അപേക്ഷകള്‍ പരിഗണിക്കാനായി പ്രത്യേക റവന്യൂ അദാലത്തുകള്‍ നടത്തുക, വികസന ഫണ്ടുകള്‍ വഴി നടപ്പാക്കിയ പ്രവൃത്തികള്‍ പട്ടികവിഭാഗത്തിന്‌ വേണ്ട തോതില്‍ പ്രയോജനപ്പെടുന്നുണ്ടോയെന്ന്‌ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുക, പട്ടികജാതി/വര്‍ഗ വിഭാഗങ്ങളില്‍ കൂടുതല്‍ സമുദായങ്ങളെ ഉള്‍പ്പെടുത്താതിരിക്കുക, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുകൂടി പ്രതിമാസ സ്റ്റൈപ്പന്റ്‌ അനുവദിക്കുക, പട്ടികവിഭാഗങ്ങള്‍ക്ക്‌ നേരെയുള്ള പീഡനം സംബന്ധിച്ച നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമാക്കുക, ഭവന ധനസഹായം അഞ്ച്‌ ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കുക, ഒരു ഏക്കര്‍ വീതം ഭൂമി കാര്‍ഷിക ആവശ്യങ്ങള്‍ക്ക്‌ അനുവദിക്കുക, തീരദേശ നിയമത്തിലെ വ്യവസ്ഥകള്‍ പുന:പരിശോധിക്കുക, പ്രത്യേക പട്ടയമേള സംഘടിപ്പിക്കുക, പട്ടികവിഭാഗങ്ങളുടെ ക്ഷേത്രസംരക്ഷണത്തിന്‌ ഫണ്ട്‌ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സംഘടനാ പ്രതിനിധികള്‍ ഉന്നയിച്ചു.

സമിതി അംഗങ്ങളായ എ.പി.അബ്ദുളളകുട്ടി, എന്‍.ഷംസുദ്ദീന്‍, പുരുഷന്‍ കടലുണ്ടി, വി.എം.ഉമ്മര്‍, ഐ.സി ബാലകൃഷ്ണന്‍, കെ.അജിത്‌ എന്നിവരും ജില്ലാ കളക്ടറുടെ ചുമതലയുളള അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്‌ ഇ.കെ.സുജാതയും പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.കെ.ദിനകരന്‍, മെമ്പര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

പുതിയ വാര്‍ത്തകള്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.