Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രാഷ്‌ട്രീയ സദാചാരവും സദാചാര രാഷ്‌ട്രീയവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2012, 09:33 pm IST
in Vicharam

ജനാധിപത്യത്തില്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക്‌ നിര്‍ണായക സ്ഥാനമാണുള്ളത്‌. ജനങ്ങളുടെ സര്‍വമാനപ്രശ്നങ്ങളും നിശ്ചയിക്കപ്പെടുന്നത്‌ രാഷ്‌ട്രീയക്കാരാല്‍ നയിക്കപ്പെടുന്ന ഭരണകൂടമാകുമ്പോള്‍ അതിന്റെ പ്രസക്തി ഏറുകയാണ്‌. രാഷ്‌ട്രീയരംഗം അശ്ലീലമായാല്‍ അതിന്റെ കെടുതി ജനങ്ങളാകെ അനുഭവിക്കേണ്ടിവരും. ശ്ലീലമുള്ള രാഷ്‌ട്രീയത്തിനായി പൂര്‍വികരായ പലരും പ്രയത്നിച്ചിട്ടുണ്ടെന്ന്‌ കാണാനാകും. ഒരുകാലത്ത്‌ പോലീസുകാരായിരുന്നു പരിഹാസ്യ കഥാപാത്രങ്ങള്‍. നാടകത്തിലും സിനിമയിലും പ്രസംഗങ്ങളിലുമെല്ലാം പോലീസ്‌ വേഷങ്ങള്‍ സമൂഹത്തിലെ തരംതാണവരുടെ പ്രതീകങ്ങളായി അവതരിപ്പിക്കപ്പെട്ടു.
അതില്‍നിന്നും പൂര്‍ണമായി പോലീസുകാര്‍ കരകയറിയിട്ടില്ലെങ്കിലും മേല്‍ക്കൈ ഇന്ന്‌ അവര്‍ക്കില്ല. ആസ്ഥാനം രാഷ്‌ട്രീയക്കാര്‍ നേടിക്കഴിഞ്ഞു. കാലുമാറ്റവും കൂടുമാറ്റവും കൈക്കൂലിയും പെണ്‍വാണിഭങ്ങളും എന്നുവേണ്ട സമൂഹത്തിലെ എല്ലാ കൊള്ളരുതായ്‌മകളിലും രാഷ്‌ട്രീയക്കാര്‍ക്കുള്ള പങ്ക്‌ നിസ്സാരമല്ല. ഇതില്‍ ഇടതും വലതും എന്നില്ല. പക്ഷപാതമില്ലാതെ എല്ലാവരുടെ സാന്നിധ്യവും ഉറപ്പാക്കിയിട്ടുണ്ട്‌. കാമകേളികള്‍ നിശാക്ലബുകളില്‍ മാത്രമല്ല പാര്‍ട്ടി ഓഫീസുകളിലും അരങ്ങേറുന്നതിന്റെ വാര്‍ത്ത വന്നത്‌ കേരളത്തില്‍നിന്നുതന്നെയാണല്ലൊ. പക്വതയും പാകതയുമുള്ള പ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താക്കളുടെ മുന്നില്‍ പെറ്റുതളര്‍ന്ന പെണ്ണുങ്ങള്‍ക്ക്‌ പോലും ചെന്നു നില്‍ക്കാന്‍ ധൈര്യം പോര.

കര്‍ണാടകയിലെ മൂന്നുമന്ത്രിമാര്‍ അടുത്തിടെ രാജി നല്‍കിയത്‌ നേരിട്ടെന്തെങ്കിലും അസാന്മാര്‍ഗിക പ്രക്രിയയില്‍ മുഴുകിയതിനാലല്ല. ആരോ ചെയ്ത വിക്രിയകള്‍ ഫോണിലൂടെ ലഭിച്ചത്‌ വീക്ഷിച്ചു എന്നതിനാലാണ്‌. മന്ത്രിമാരും നിയമസഭാംഗങ്ങളും പാലിക്കേണ്ട സദാചാരമര്യാദകള്‍ അവര്‍ വിസ്മരിച്ചു എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടാണല്ലൊ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അവരോട്‌ രാജിവയ്‌ക്കാന്‍ ആവശ്യപ്പെടുകയും സമഗ്രമായ അന്വേഷണത്തിന്‌ തീരുമാനിക്കുകയും ചെയ്തത്‌. കര്‍ണാടകയിലെ പ്രശ്നം ബിജെപിയെ പ്രതിക്കൂട്ടിലാക്കാന്‍ കോണ്‍ഗ്രസും മറ്റിതര കക്ഷികളും നല്ലൊരവസരമാക്കുന്നത്‌ സ്വാഭാവികം. ബിജെപി അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ബിജെപിയെ ആക്ഷേപിക്കുന്നവരുടെ മുഖം എത്രമാത്രം വികൃതമാണെന്ന്‌ പറയേണ്ടതില്ലല്ലൊ ? പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി തന്തൂരി അടുപ്പിലിട്ട്‌ ചാമ്പലാക്കുന്നത്‌ ഉത്തരവാദപ്പെട്ട കോണ്‍ഗ്രസ്‌ നേതാക്കളാണെന്ന ആക്ഷേപം അത്രപെട്ടെന്ന്‌ വിസ്മരിക്കാനാകുമോ ? കര്‍ണാടകയുടെ തൊട്ടടുത്ത ആന്ധ്രയിലെ ഗവര്‍ണറായിരുന്നല്ലൊ എന്‍.ഡി.തിവാരി.
ഒരുവേള കോണ്‍ഗ്രസുകാര്‍ പ്രധാനമന്ത്രിയാക്കാന്‍ പോലും ആലോചിച്ച പടുവൃദ്ധന്‍. യുപിയില്‍ പലകുറി മുഖ്യമന്ത്രിയായിരുന്ന തിവാരിയെ ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയാക്കാന്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളില്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തതാണ്‌. അദ്ദേഹം എന്തുകൊണ്ടാണ്‌ ആന്ധ്രാഗവര്‍ണര്‍ സ്ഥാനം രാജിവച്ച്‌ പോയത്‌ ? രാജ്ഭവന്‍ നഗ്നനൃത്തങ്ങളുടെ വേദിയാക്കുക മാത്രമല്ല തന്റെ രതിവൈകൃതങ്ങള്‍ക്ക്‌ യുവതികളെ ഉപയോഗപ്പെടുത്തി വരികയും ചെയ്തതിനാലല്ലേ ? രാജസ്ഥാനിലെ കോണ്‍ഗ്രസ്‌ മന്ത്രി രാജിവച്ചൊഴിയാന്‍ കോടതി ഇടപെടേണ്ടിവന്നു.
മാനഭംഗപ്പെടുത്തിയ ശേഷം ഒരു നഴ്സിനെ കൊലപ്പെടുത്തിയതിനാണത്‌. കേരളത്തിലെ ഒരു മന്ത്രി, തന്നെ യാത്രയ്‌ക്കിടെ കയറിപ്പിടിച്ചെന്ന്‌ ഒരു സ്ത്രീ പരാതിപ്പെട്ടിട്ടും രാജിവച്ചത്‌ കേസില്‍പ്പെട്ടതിനു ശേഷമാണല്ലോ. കേരള നിയമസഭയ്‌ക്കകത്ത്‌ വനിതാവാച്ച്‌ ആന്റ്‌ വാര്‍ഡിനെ അപമാനിച്ചതിന്റെ പേരില്‍ ഉടലെടുത്ത കോലാഹലം ഇനിയും കെട്ടടങ്ങിയോ ? ഉത്തരവാദിയായ യുവ എംഎല്‍എയുടെ നിലവിളി കൊലവിളി പോലെ വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുകയാണല്ലോ. രാഷ്‌ട്രീയത്തില്‍ കൊമ്പുകുലുക്കുന്ന അച്ഛന്‍ മകനെ തള്ളിപ്പറയുകയും മകന്‍ അച്ഛനെ തള്ളിപ്പറയുകയും ചെയ്യുന്ന രാഷ്‌ട്രീയ അഭ്യാസങ്ങള്‍ അരങ്ങേറുന്ന നാടാണ്‌ കേരളം. എല്ലാത്തരം വൈകൃതങ്ങളും കേരളരാഷ്‌ട്രീയത്തിന്‌ പരിചിതമായിരിക്കുന്നു. നിയമസഭയ്‌ക്കകത്ത്‌ സഭ സമ്മേളിച്ചു കൊണ്ടിരിക്കെ മൂക്കറ്റം കുടിച്ച്‌ സഭയിലെത്തുന്ന എംഎല്‍എ മാരുണ്ടെന്ന്‌ ഒരു മന്ത്രി പരസ്യമായി പറഞ്ഞിട്ട്‌ അധികകാലമായിട്ടില്ലെന്നതും ഓര്‍ക്കണം.

ഇതൊക്കെ പറയുന്നത്‌ കര്‍ണാടകയില്‍ രാജിവച്ചവരെ ന്യായീകരിക്കാനല്ല. മനസ്സിലും പ്രവൃത്തിയിലും അശ്ലീലമുള്ളവരുണ്ടാകാം. സ്ത്രീ-പുരുഷ വ്യത്യാസമൊന്നും അതിലില്ല. തലനാര്‌ തലയില്‍ നില്‍ക്കുമ്പോള്‍ അതിന്‌ നല്ല ചേലാണ്‌. കഞ്ഞിയില്‍ വീണാലോ? നിയമസഭയെന്നാല്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലാണ്‌. അവിടെ കൂക്കി വിളിക്കലും തുണിപൊക്കലും ചോറും കറിയും വയ്‌ക്കലും നല്ലതല്ല. കര്‍ണാടകയില്‍ കോണ്‍ഗ്രസുകാരും ജനതാദളന്മാരും കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്നത്‌ അതാണ്‌. അവരെ ആക്ഷേപിക്കുന്ന ബിജെപിക്ക്‌ അപമാനമാണ്‌ ആ മന്ത്രിമാര്‍ ചെയ്തതെങ്കില്‍ അവര്‍ക്ക്‌ മന്ത്രിസഭയില്‍ മാത്രമല്ല ബിജെപിയിലും തുടരാന്‍ അനുവാദം നല്‍കിക്കൂടാ.

കര്‍ണാടക ബിജെപിയില്‍ സ്വാധീനം ഏതാനും വര്‍ഷത്തിനിപ്പുറം എത്തിപ്പെട്ടവര്‍ക്കാണ്‌. കോണ്‍ഗ്രസിലും ദളിലും ഇന്നലെവരെ നിലകൊണ്ടവര്‍ പുതിയ മേച്ചില്‍പുറം തേടിയെത്തിയവരാണ്‌. മറ്റുപാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവരോ അനുഭാവികളോ ആയവരെ ഉള്‍ക്കൊള്ളാതെ പാര്‍ട്ടിയുടെ അടിത്തറ വികസിക്കില്ലെന്നത്‌ നേരാണ്‌. അങ്ങനെ എത്തുന്നവരെ ബിജെപിയുടെ പ്രത്യയശാസ്ത്രവും പ്രത്യേകതയും പഠിപ്പിക്കണം. “വ്യത്യസ്തതയുള്ള പാര്‍ട്ടി” എന്ന മുദ്രാവാക്യം ആവര്‍ത്തിക്കുമ്പോള്‍ അതെന്താണെന്ന ധാരണയില്ലാത്തവര്‍ പാര്‍ട്ടിക്ക്‌ നാണക്കേടുണ്ടാക്കും. അത്തരം കാര്യങ്ങള്‍ പഠിച്ച പ്രവര്‍ത്തകരുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം പ്രശ്നങ്ങളില്ലെന്നതും ശ്രദ്ധിക്കേണ്ടതാണ്‌. ജനസംഘം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും സന്ദേശങ്ങളുമാണ്‌ ബിജെപിയുടെ മുതല്‍ക്കൂട്ട്‌. അത്‌ നിശ്ചയമില്ലാത്തവര്‍ എവിടെയുണ്ടോ അവിടെയൊക്കെ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ട്‌. ദീനദയാല്‍ജിയുടെ ജീവിതവും പ്രവര്‍ത്തന മാതൃകയും പൊതുപ്രവര്‍ത്തകരുടെ വേദപുസ്തകങ്ങളാകണം.

കെ. കുഞ്ഞിക്കണ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Football

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

Kerala

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

Kerala

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

പുതിയ വാര്‍ത്തകള്‍

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.