Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മൂലമ്പിള്ളി ദിനത്തോടനുബന്ധിച്ച്‌ ഇന്ന്‌ ജാഗ്രതാ റാലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2012, 10:51 pm IST
in Ernakulam

കൊച്ചി: വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി മൂലമ്പിള്ളിയിലെ 10 കുടുംബങ്ങളെ യാതൊരു പുനരധിവാസവും ഉറപ്പാക്കാതെ കുടിയിറക്കിയതിന്റെ 4-ാ‍ം വാര്‍ഷികദിനമായ ഇന്ന്‌ ജാഗ്രതാ റാലി സംഘടിപ്പിക്കുവാന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടേയും സമരസഹായസമിതിയുടേയും സംയുക്തയോഗം തീരുമാനിച്ചു.

പ്രധാനമന്ത്രി പദ്ധതി കമ്മീഷന്‍ ചെയ്തിട്ട്‌ ഒരു വര്‍ഷം തികയുന്ന വേളയിലും പദ്ധതിക്കുവേണ്ടി ബലിയാടാക്കപ്പെട്ട 316 കുടുംബങ്ങളില്‍ 300 കുടുംബങ്ങളും താല്‍ക്കാലിക ഷെഡുകളിലും, വാടകവീടുകളിലും നരകിക്കുകയാണെന്ന യാഥാര്‍ത്ഥ്യം, പുനരധിവാസം ഫലപ്രാപ്തിയിലെത്തിയിട്ടില്ല എന്നുള്ളതിനു തെളിവാണെന്നു യോഗം അഭിപ്രായപ്പെട്ടു. മൂലമ്പിള്ളി പാക്കേജ്‌ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രേഖാമൂലം ഉറപ്പു നല്‍കിയിട്ട്‌ ഇന്ന്‌ 8 മാസം തികയുന്ന സാഹചര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്‌.

പുനരധിവാസത്തിനായി മൂലമ്പിള്ളി, കോതാട്‌, മുളവുകാട്‌, വടുതല, ചേരാനെല്ലൂര്‍, തുതിയൂര്‍, വാഴക്കാല എന്നീ പ്രദേശങ്ങളില്‍ കണ്ടെത്തിയിട്ടുള്ള നികത്തുഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, വൈദ്യുതി, റോഡ്‌, ഡ്രെയിനേജ്‌ എന്നിവ ഇതുവരെ ഒരുക്കിയിട്ടില്ല. നോര്‍ത്ത്‌ മേല്‍പ്പാലം പൊളിച്ച കോണ്‍ഗ്രീറ്റ്‌ അവശിഷ്ടങ്ങള്‍ തുതിയൂരിലെ പുനരധിവാസ ഭൂമിയില്‍ നിക്ഷേപിച്ചിട്ടുള്ളത്‌ നീക്കം ചെയ്തിട്ടില്ല.

കരാര്‍പ്രകാരം അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതു വരെ കുടുംബങ്ങള്‍ക്കു നല്‍കേണ്ട 8 മാസത്തെ വാടക ഇനിയും തന്നിട്ടില്ല. വീടു വയ്‌ക്കുന്നതിനു മുന്നോടിയായി നടത്തേണ്ട പെയിലിങ്ങിന്‌ വേണ്ടി ഓരോ കുടുംബത്തിനും നല്‍കേണ്ട 75,000 രൂപ ഇതുവരെ വിതരണം ചെയ്തിട്ടില്ല.

ഏറ്റെടുത്ത ഭൂമിക്കു പ്രതിഫലമായി നല്‍കിയ നാമമാത്രമായ നഷ്ടപരിഹാരത്തുകയില്‍ നിന്ന്‌, മൂലമ്പിള്ളി പാക്കേജിനു വിരുദ്ധമായി ഈടാക്കിയ 12% കേന്ദ്രവരുമാന നികുതി തിരിച്ചു നല്‍കിയിട്ടില്ല. കുടിയിറക്കപ്പെട്ട കുടുംബങ്ങളിലെ ഒരാള്‍ക്കുവീതം പദ്ധതിയില്‍ തൊഴില്‍ നല്‍കുമെന്നുള്ള ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല. മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിന്റെ തീരുമാനപ്രകാരം നികുതിയുടെയും തൊഴിലിന്റെയും കാര്യത്തില്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസിനേയും, റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയും ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെ യാതൊരു പുരോഗതിയും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല.

ഇന്ന്‌ വൈകിട്ട്‌ 4.30ന്‌ മേനകയില്‍ നിന്നു ആരംഭിക്കുന്ന ജാഗ്രതാറാലി ഹൈക്കോടതി കവലയില്‍ എത്തിയതിനുശേഷം ആരംഭിക്കുന്ന സമ്മേളനം ജസ്റ്റിസ്‌ വി.ആര്‍ കൃഷ്ണയ്യര്‍ ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ എസ്‌. ശര്‍മ, ഡൊമിനിക്‌ പ്രസന്റേഷന്‍, ഹൈബി ഈഡന്‍, വി.എം. സുധീരന്‍, വരാപ്പുഴ അതിരൂപത വികാരി ജനറല്‍ ഡോ. അലക്സ്‌ വടക്കുംതല, ഫാ. പ്രശാന്ത്‌ പാലക്കാപ്പിള്ളി, സി.ആര്‍. നീലകണ്ഠന്‍, പ്രൊഫ. കെ. അരവിന്ദാക്ഷന്‍, ഡോ. വേണുഗോപാല്‍, കെ.റെജികുമാര്‍, അഡ്വ. പി.ജെ. തോമസ്‌, കുരുവിള മാത്യൂസ്‌, ഷക്കീല്‍ അഹമ്മദ്‌, പി.മുജീബ്‌ റഹ്മാന്‍, മുഹമ്മദ്‌ ഷിയാസ്‌, ഏലൂര്‍ ഗോപിനാഥ്‌, ഫാ. ആന്റണ്‍ ഓളിപ്പറമ്പില്‍, ഹാഷിം ചേണ്ടമ്പിള്ളി, വി.കെ. അബ്ദുള്‍ ഖാദര്‍, ഫാ. ജോളി തപ്പലോടത്ത്‌, ഫാ. റൊമാന്‍സ്‌ ആന്റണി, അഡ്വ. ജോസ്‌ വിതയത്തില്‍, ഷൈന്‍ ആന്റണി, ടി.എ. ഡെല്‍ഫിന്‍, ഫാ. അഗസ്റ്റിന്‍ വട്ടോളി, ഫാ. ദേവസി ചിറക്കല്‍, ടി.കെ. സുധീര്‍ കുമാര്‍, ബാബു പള്ളിപ്പറമ്പില്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിക്കും.

പുനരധിവാസം അനിശ്ചിതമായി നീളുന്ന സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നതിനാലാണ്‌ ജാഗ്രതാ റാലി സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചത്‌. യോഗത്തില്‍ ജന. കണ്‍വീനര്‍ ഫ്രാന്‍സിസ്‌ കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

Varadyam

കവിത: അഹല്യ

Varadyam

കവിത: ജീവിതമെന്ന കറി

News

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

Kerala

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

ആരും ചിരിക്കരുത്, പുലി എലിയായി; മമത ടിഎംസിയുടെ ബംഗാൾ ഘടകം അദ്ധ്യക്ഷ!!

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദൽഹിയിൽ വർക്ക് ഫ്രം ഹോം നിർത്തി, ഓഫീസ് സമയത്തിലും മാറ്റം; എല്ലാം സാധാരണ നിലയിലേക്ക്

പാക് സൈനികരെ കൊന്നൊടുക്കി ബലൂച് പോരാളികൾ ; ഗ്വാദർ തുറമുഖത്ത് മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തിൽ പാക് സേന തകർന്നടിഞ്ഞു , കൊല്ലപ്പെട്ടത് 30 സൈനികൾ

കൈക്കൂലി ഇടപാട്: നോർത്തേൺ റയിൽവേ ഓഫീസിൽ സിബിഐ റെയ്ഡ്

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റയോട് ഉത്തരവിട്ട് കേന്ദ്ര സർക്കാർ ;  7 ദിവസത്തിനുള്ളിൽ മറുപടി നൽകണം

നാം മറികടന്നത് 21 ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധി: പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.