Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അവഗണിക്കരുതാത്ത ഒരു ജീവിത സമരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2012, 11:45 pm IST
inVicharam

നഴ്സുമാരുടെ സമരം കേരളത്തില്‍ ഇപ്പോള്‍ രണ്ടാംഘട്ടത്തിലേയ്‌ക്ക്‌ കടന്നിരിക്കുകയാണ്‌. അടിസ്ഥാന പ്രശ്നം നഴ്സുമാര്‍ക്കുള്ളത്‌ കുറഞ്ഞ ശമ്പളവും കൂടുതല്‍ ജോലിഭാരവും എന്നതാണ്‌. എട്ട്‌ മണിക്കൂര്‍ ജോലി എന്ന എല്ലാ സ്ഥാപനങ്ങളിലും നിലനില്‍ക്കുന്ന വ്യവസ്ഥ നഴ്സുമാര്‍ക്ക്‌ ബാധകമല്ലാതാക്കിയിരിക്കുകയാണ്‌. നഴ്സുമാരുടെ പ്രശ്നം പുകയുന്ന പ്രശ്നമാണ്‌. ഇന്ത്യന്‍ മെട്രോകളില്‍ 17.5 ലക്ഷം നഴ്സുമാരുള്ളതില്‍ 12 ലക്ഷം പേരും മലയാളികളാണ്‌. സമ്പന്ന പശ്ചാത്തലത്തില്‍നിന്ന്‌ വരുന്നവരല്ല ഇവര്‍. ജോലി ലഭ്യതയുടെ ഉറപ്പുമൂലം ബാങ്കുകളില്‍നിന്ന്‌ ലോണ്‍ എടുത്ത്‌ പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഇവര്‍ക്ക്‌ കിട്ടുന്നത്‌ തുച്ഛമായ വേതനമാണ്‌. സര്‍ക്കാര്‍ സര്‍വീസില്‍ 30,000 രൂപ ശമ്പളം വാങ്ങുന്ന നഴ്സുമാരുള്ളപ്പോള്‍ സ്വകാര്യ മേഖലയില്‍ പഞ്ചനക്ഷത്ര മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളില്‍പോലും ഇവര്‍ക്ക്‌ 4000 മുതല്‍ 6000 രൂപ വരെയാണ്‌ ശമ്പളം. ജോലി സമയം ക്ലിപ്തപ്പെടുത്താതെ ആവശ്യപ്പെടുന്ന അത്രയും സമയം ജോലി ചെയ്യാനും ഇവര്‍ നിര്‍ബന്ധിതരാകുന്നു. ലോകം മുഴുവന്‍ മലയാളി നഴ്സുമാരുടെ സേവനം പ്രകീര്‍ത്തിക്കുമ്പോള്‍, അവര്‍ക്ക്‌ മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ നല്‍കുമ്പോള്‍ കേരളത്തില്‍ അവര്‍ പീഡിപ്പിക്കപ്പെടുന്നു.

ദല്‍ഹിയിലും മുംബൈയിലും നഴ്സുമാര്‍ സമരം ആരംഭിച്ചത്‌ ജോലിക്ക്‌ ചേരുമ്പോള്‍ കൊടുക്കേണ്ടി വന്ന ബോണ്ട്‌ വ്യവസ്ഥക്കെതിരെയും സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവയ്‌ക്കുന്നതിനെതിരെയും തുച്ഛവേതനത്തിനെതിരെയും ആയിരുന്നു. നൂറുകണക്കിന്‌ മലയാളി നഴ്സുമാര്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ ജോലി ഉപേക്ഷിച്ചു. ഇപ്പോള്‍ സമരം കേരളത്തിലേയ്‌ക്കും പടര്‍ന്നിരിക്കുകയാണ്‌. ഏറ്റവും ഒടുവില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ്‌ ഹോസ്പിറ്റലിലും ഇപ്പോള്‍ എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയിലും നഴ്സുമാര്‍ സമരപാതയിലാണ്‌. 700 നഴ്സുമാരാണ്‌ ഇന്ത്യന്‍ നഴ്സസ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ അവിടെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച്‌ നാലാം ദിവസത്തിലെത്തി നില്‍ക്കുന്നത്‌. ന്യായമായ ശമ്പളം നല്‍കണമെന്നും നഴ്സിംഗ്‌ വിദ്യാര്‍ത്ഥികളെ ജോലിയ്‌ക്ക്‌ നിയോഗിക്കരുതെന്നും അവര്‍ ആവശ്യപ്പെടുന്നു. ലേക്ക്ഷോര്‍ ആശുപത്രിയില്‍ യുണൈറ്റഡ്‌ നഴ്സസ്‌ അസോസിയേഷന്‍ ആണ്‌ സമരത്തിനാഹ്വാനം നല്‍കിയിരിക്കുകന്നത്‌. 8000 രൂപ മുറി വാടക ചാര്‍ജ്‌ ചെയ്യുന്ന ആശുപത്രിയില്‍ ന്യായവേതനം വേണമെന്നാണ്‌ നഴ്സുമാരുടെ ആവശ്യം. ഒരു സ്പെഷ്യലിസ്റ്റ്‌ നഴ്സിനുപോലും നല്‍കുന്ന ശമ്പളം 8000 രൂപയാണത്രെ. നഴ്സുമാര്‍ ആവശ്യപ്പെടുന്ന മിനിമം വേതനം 16,000 രൂപയാണ്‌. കോലഞ്ചേരിയില്‍ അവര്‍ ചോദിക്കുന്നത്‌ 18,000 രൂപയാണ്‌.

മിനിമം ശമ്പളം നിശ്ചയിക്കേണ്ടത്‌ സംസ്ഥാന സര്‍ക്കാരാണെങ്കിലും ഉന്നത വേതനം നല്‍കുന്നത്‌ നഴ്സിംഗ്‌ അസോസിയേഷനും മാനേജ്മെന്റും തമ്മില്‍ ചര്‍ച്ചനടത്തിയശേഷമാണ്‌. ലേക്ക്ഷോറില്‍ നഴ്സുമാര്‍ നല്‍കിയിരിക്കുന്ന ‘ഡെഡ്‌ ലൈന്‍’ ഇന്നാണ്‌. വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചശേഷമേ പ്രത്യക്ഷസമരങ്ങളിലേയ്‌ക്കും സ്വകാര്യ ആശുപത്രി ജീവനക്കാര്‍ കടക്കാവൂ എന്നാണ്‌ തൊഴില്‍-ഭക്ഷ്യമന്ത്രി ഷിബു ബേബി ജോണ്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്‌. ഡോക്ടര്‍മാര്‍ ഒഴികെ ഉള്ള പാരാ മെഡിക്കല്‍ ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ പ്രത്യക്ഷ സമരത്തിലേയ്‌ക്ക്‌ പ്രവേശിക്കുന്നത്‌ പൊതുജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ട്‌ സൃഷ്ടിക്കുന്നു എന്നും 14 ദിവസത്തെ നോട്ടീസ്‌ എന്ന ഇപ്പോഴത്തെ നിബന്ധന പാലിക്കപ്പെടാതെ പോകുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആരോഗ്യമേഖലയിലെ സേവനം അവശ്യസേവനമായി പ്രഖ്യാപിക്കണം എന്ന ആവശ്യം ഉയര്‍ന്നുവരുന്ന കാലഘട്ടമാണിതെന്നും അദ്ദേഹം പറയുന്നു. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്കും മറ്റും മിനിമം വേതനവും മറ്റും ലഭിക്കേണ്ടതിന്റെ ആവശ്യം നിരാകരിക്കപ്പെടരുത്‌. ഈ മേഖലയില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന കര്‍ശനമാക്കി തൊഴിലാളി ചൂഷണം അവസാനിപ്പിക്കുമെന്നും മാനേജ്മെന്റുകളുടെ നിരുത്തരവാദപരമായ പ്രവൃത്തികള്‍ അംഗീകരിക്കില്ലെന്നുമുള്ള തൊഴില്‍ മന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്‌.

നഴ്സുമാര്‍ യാതന അനുഭവിക്കുന്ന രോഗികള്‍ക്ക്‌ ആശ്വാസമെത്തിക്കുന്ന മാലാഖമാരാണ്‌. അവര്‍ക്ക്‌ ആശ്വാസം ലഭിച്ചില്ലെങ്കില്‍ അവര്‍ എങ്ങനെ അത്യാസന്ന നിലയിലും മറ്റും കഴിയുന്ന രോഗികള്‍ക്ക്‌ ആശ്വാസമേകും. ആശുപത്രി അധികൃതരുടെ അനുഭാവശൂന്യമായ നിലപാടാണ്‌ പലപ്പോഴും സമരത്തെ ക്ഷണിച്ചുവരുത്തുന്നതും അത്‌ രൂക്ഷമാക്കുന്നതും. നഴ്സുമാരുമായി ചര്‍ച്ച നടത്തി പ്രശ്നപരിഹാരത്തിന്‌ ശ്രമിക്കുന്നതിന്‌ പകരം സമരത്തെ അവഗണിക്കാനും അടിച്ചമര്‍ത്താനുമാണ്‌ നീക്കം നടക്കുന്നത്‌. തങ്ങളുടെ സേവനത്തിന്‌ മതിയായ വേതനം നല്‍കണമെന്നാണ്‌ നഴ്സുമാരുടെ ആവശ്യം. മറ്റ്‌ തൊഴില്‍ മേഖലകളുമായി തട്ടിച്ചുനോക്കുമ്പോള്‍ നഴ്സുമാര്‍ക്ക്‌ ലഭിക്കുന്ന ശമ്പളം വളരെ കുറവാണ്‌. ജോലിയുടെ സ്വഭാവവും അതിനുവേണ്ട ശ്രദ്ധയും പരിഗണിക്കുമ്പോള്‍ ആതുരസേവകര്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ക്ക്‌ അര്‍ഹരാണ്‌. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന ശമ്പളം മാത്രമേ നല്‍കൂ എന്നാണ്‌ ആശുപത്രി അധികൃതര്‍ പറയുന്നത്‌. മാത്രമല്ല, സമരത്തെ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അവര്‍ കോടതിയെ സമീപിക്കുകയുമാണ്‌. ഇത്‌ പ്രതിഷേധം ആളിക്കത്തിക്കുമെന്ന്‌ മാത്രമല്ല, ഇത്തരമൊരു നടപടി അനുകമ്പാരഹിതവുമാണ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.