Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഡിജിറ്റല്‍ സ്പേസ്‌ ലൈബ്രറി: എറണാകുളം രാജ്യത്തിന്‌ മാതൃക- കേന്ദ്രമന്ത്രി ഡോ. ഡി. പുരന്ദേശ്വരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2012, 11:17 pm IST
in Ernakulam

കൊച്ചി: എറണാകുളം ജില്ലയിലെ കോളേജുകളില്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ സ്പേസ്‌ ലൈബ്രറി രാജ്യത്തിനാകെ മാതൃകയാണെന്ന്‌ കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ഡോ. ഡി. പുരന്ദേശ്വരി. വിജ്ഞാന സമാഹരണത്തിനുള്ള ആധുനിക മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥി സമൂഹം മുന്നോട്ടു വരണമെന്നും മന്ത്രി നിര്‍ദേശിച്ചു.

കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസിന്റെ എംപി ഫണ്ട്‌ ഉപയോഗിച്ച്‌ എറണാകുളം സെന്റ്‌ ആല്‍ബര്‍ട്സ്‌ കോളേജില്‍ നടപ്പാക്കിയ ഡി സ്പേസ്‌ ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഡോ. പുരന്ദേശ്വരി.

വിദ്യാര്‍ഥികളെ ആഗോളപൗരന്‍മാരാക്കി വളര്‍ത്തുകയെന്ന വിശാലലക്ഷ്യമാണ്‌ ഡിജിറ്റല്‍ ലൈബ്രറികള്‍ നിറവേറ്റുക. വിവിധ മാധ്യമങ്ങളുടെ ഏകോപനം സാധ്യമാക്കുന്ന ഇത്തരം ലൈബ്രറികള്‍ മുന്നോട്ടുവയ്‌ക്കുന്നത്‌ അനന്തമായ സാധ്യതകളാണ്‌. ബൗദ്ധികസ്വത്തവകാശം, പകര്‍പ്പവകാശം തുടങ്ങിയവ ഡിജിറ്റല്‍ ലൈബ്രറികള്‍ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളികളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയോടും ഡിജിറ്റല്‍ ലൈബ്രറികള്‍ പൊരുത്തപ്പെടേണ്ടതുണ്ട്‌.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാര്‍വത്രികമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കോടിക്കണക്കിന്‌ രൂപയാണ്‌ ചെലവിടുന്നത്‌. ഇത്‌ ഗുണപരമായി വിനിയോഗിക്കേണ്ടത്‌ വിദ്യാര്‍ഥിസമൂഹത്തിന്റെ ഉത്തരവാദിത്തമാണ്‌. രാഷ്‌ട്ര വികസനത്തിന്റെയും സമൂഹത്തിന്റെയും വിവിധ മേഖലകളില്‍ നേതൃപരമായ പങ്ക്‌ വഹിക്കാന്‍ കഴിയുന്നവരായി വിദ്യാര്‍ഥികള്‍ ഉയര്‍ന്നു വരണം. വികസനത്തിന്റെ തുരുത്തുകളെ ബന്ധിപ്പിച്ച്‌ സമഗ്രവളര്‍ച്ച സാധ്യമാക്കുന്നവരെയാണ്‌ രാഷ്‌ട്രം തേടുന്നത്‌. ആശയങ്ങള്‍ അവസരങ്ങളാക്കി മാറ്റി വികസനത്തിന്റെ പുതിയ മേഖലകളിലേക്ക്‌ രാജ്യത്തെ നയിക്കാന്‍ വിദ്യാര്‍ഥികള്‍ തയാറാകണമെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസരംഗത്ത്‌ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന്‌ ഉദാഹരണമാണ്‌ ഡിജിറ്റല്‍ ലൈബ്രറിയെന്ന്‌ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ്‌ മന്ത്രി പ്രൊഫ. കെ.വി. തോമസ്‌ പറഞ്ഞു. സ്ലേറ്റില്‍ നിന്നും ഐ പാഡുകളിലേക്കും ടാബ്ലറ്റ്‌ കംപ്യൂട്ടറുകളിലേക്കും ഇന്നത്തെ വിദ്യാര്‍ഥികള്‍ വളര്‍ന്നിരിക്കുന്നു. ആധുനിക സാങ്കേതികവിദ്യ എളുപ്പത്തില്‍ വഴങ്ങുന്നത്‌ അവര്‍ക്കാണ്‌. അതിനുള്ള അവസരങ്ങള്‍ വിദ്യാലയങ്ങളില്‍ ഉണ്ടാകണം. എറണാകുളം ജില്ലയിലെ മറ്റ്‌ കോളേജുകളിലും ഡിജിറ്റല്‍ സ്പേസ്‌ ലൈബ്രറികള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.

മേയര്‍ ടോണി ചമ്മണി അധ്യക്ഷനായിരുന്നു. കോളേജ്‌ മാനേജരും വരാപ്പുഴ അതിരൂപത വൈസ്‌ ചാന്‍സലറുമായ ഡോ. ക്ലമന്റ്‌ വള്ളുവശ്ശേരി, വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കലിന്റെ സന്ദേശം വായിച്ചു. ഹൈബി ഈഡന്‍ എംഎല്‍എ, ഡിജിറ്റല്‍ സ്പേസ്‌ പദ്ധതി നടപ്പാക്കുന്ന കെല്‍ട്രോണിന്റെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ജിപ്സണ്‍ കുര്യന്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ്‌ ജോസഫ്‌ ആഞ്ഞിപ്പറമ്പില്‍, കോളേജ്‌ യൂണിയന്‍ ചെയര്‍മാന്‍ വിശാല്‍.ടി.വിജയന്‍, പ്രിന്‍സിപ്പല്‍ പ്രൊഫ. ടി.പി. റോബര്‍ട്ട്‌ സ്റ്റാന്‍ലി, വൈസ്‌ പ്രിന്‍സിപ്പല്‍ പ്രൊഫ. ഹാരി ക്ലീറ്റസ്‌ എന്നിവര്‍ സംസാരിച്ചു.

കേന്ദ്ര മന്ത്രി പ്രൊഫ. കെ.വി. തോമസിന്റെ എംപി ഫണ്ടില്‍ നിന്നുള്ള 45 ലക്ഷം രൂപ വിനിയോഗിച്ച്‌ തൃക്കാക്കര ഭാരത്‌ മാത, എറണാകുളം സെന്റ്‌ ആല്‍ബര്‍ട്സ്‌, സെന്റ്‌ തെരേസാസ്‌, തേവര സേക്രഡ്‌ ഹാര്‍ട്ട്‌, തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളേജ്‌ എന്നീ കലാലയങ്ങളാണ്‌ പെയിലറ്റ്‌ പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്‌. ജില്ലാ പ്ലാനിങ്‌ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കെല്‍ട്രോണിനാണ്‌ നിര്‍വഹണച്ചുമതല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.