Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജില്ലയ്‌ക്ക്‌ 759 കോടിയുടെ സമഗ്ര ആരോഗ്യ പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2012, 11:40 pm IST
in Ernakulam

കൊച്ചി: ഏപ്രിലില്‍ ആരംഭിക്കുന്ന 12-ാ‍ം പഞ്ചവത്സര പദ്ധതി കാലയളവില്‍ സംസ്ഥാനത്ത്‌ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പരിപാടിയില്‍ ഉള്‍പ്പെടുത്താനുളള ജില്ലാതല പദ്ധതിയുടെ അന്തിമ രൂപരേഖ സര്‍ക്കാരിന്‌ സമര്‍പ്പിച്ചതായി ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ അറിയിച്ചു. 759.58 കോടി രൂപയുടെ സംയോജിത ആരോഗ്യ പദ്ധതിയാണ്‌ ജില്ലയില്‍ നടപ്പാക്കുക.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിളളി ചെയര്‍മാനും കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ സെക്രട്ടറിയുമായുളള ജില്ലാ ആസൂത്രണ സമിതി പദ്ധതിക്ക്‌ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്‌. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.സുധാകരന്‍ കണ്‍വീനറും അഡീഷണല്‍ ഡി.എം.ഒ ഡോ.ഹസീന മുഹമ്മദ്‌ നോഡല്‍ ഓഫീസറുമായുളള സമിതിയാണ്‌ പദ്ധതിക്ക്‌ രൂപം നല്‍കിയത്‌. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ മാനേജര്‍ ഡോ.കെ.വി.ബീനയും ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍ ആര്‍.ഗിരിജയും രേഖ തയാറാക്കുന്നതില്‍ പങ്കാളികളായി. ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ ഒരു വര്‍ഷ കര്‍മ പദ്ധതിയുടെ ഭാഗമായാണ്‌ സമഗ്ര ആരോഗ്യ പദ്ധതിക്ക്‌ രൂപം നല്‍കാന്‍ നിശ്ചയിച്ചത്‌. ജില്ലാ പദ്ധതികള്‍ ക്രോഡീകരിച്ച ശേഷമാകും സംസ്ഥാനതല പദ്ധതി നടപ്പാക്കുക. എറണാകുളം ഉള്‍പ്പെടെയുളള ജില്ലകള്‍ ഇതിനകം പദ്ധതി രേഖ സമര്‍പ്പിച്ചിട്ടുണ്ട്‌.

വിവിധ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും ആരോഗ്യ മേഖലയില്‍ ചെലവിടുന്ന തുകയും പദ്ധതികളും ഏകോപനത്തിലൂടെ നടപ്പാക്കി പരമാവധി ജനങ്ങള്‍ക്ക്‌ ഗുണമേന്മയുളള ചികിത്സാ സൗകര്യം നല്‍കുകയാണ്‌ ലക്ഷ്യമെന്ന്‌ കളക്ടര്‍ വ്യക്തമാക്കി. ജില്ലയിലെ മൊത്തം തദ്ദേശ സ്ഥാപനങ്ങളുടെയും നിര്‍ദേശങ്ങള്‍ ഉള്‍ക്കൊളളിച്ചാണ്‌ ആരോഗ്യ പദ്ധതിക്ക്‌ രൂപം നല്‍കിയതെന്ന്‌ നോഡല്‍ ഓഫീസര്‍ ഡോ.ഹസീന മുഹമ്മദ്‌ പറഞ്ഞു. വാര്‍ഡ്‌ തലത്തില്‍ നിന്ന്‌ ആസൂത്രണം ചെയ്താണ്‌ തദ്ദേശസ്ഥാപനങ്ങള്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്‌.

ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 1625 ആരോഗ്യ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. അഞ്ച്‌ വര്‍ഷം കൊണ്ട്‌ 337 കോടി രൂപ ഇതിനായി വിനിയോഗിക്കും. അന്തര്‍ദേശീയ നിലവാരത്തിലേക്ക്‌ ചികിത്സാ സൗകര്യമുയര്‍ത്താന്‍ 675 അനുബന്ധ ഭൗതിക സാഹചര്യ വികസന പദ്ധതികളും നടപ്പാക്കും. 422.58 കോടിയാണ്‌ ഇതിനുളള വിഹിതം. മൊത്തം 2300 പദ്ധതികള്‍ക്കായി 759.58 കോടി രൂപയുടെ അടങ്കല്‍ ജില്ല ലക്ഷ്യമിടുന്നു.

എന്‍.ആര്‍.എച്ച്‌.എം പ്രതിവര്‍ഷം ശരാശരി 18 കോടി രൂപ ജില്ലയ്‌ക്കായി നല്‍കുന്നുണ്ട്‌. ഇതുവരെ 60 കോടി രൂപയോളം ഈയിനത്തില്‍ ലഭിച്ചിട്ടുണ്ട്‌. 2018 വരെ എന്‍.ആര്‍.എച്ച്‌.എം ഫണ്ട്‌ ലഭ്യമാകും. 12-ാ‍ം പദ്ധതിയുടെ അവസാനം വരെ ഈ കേന്ദ്ര ഫണ്ട്‌ ലഭിക്കുമെന്നതാണ്‌ സമഗ്ര ആരോഗ്യ പദ്ധതിയുടെ നേട്ടം. കേന്ദ്ര സംസ്ഥാന വിഹിതവും എം.എല്‍.എ, എം.പി ഫണ്ടും ആരോഗ്യ വകുപ്പിന്റെ തനതു ഫണ്ടും ഗ്രാമ ബ്ലോക്ക്‌ ജില്ലാ പഞ്ചായത്തുകളും നഗരസഭകളും ആരോഗ്യമേഖലയില്‍ നീക്കിവയ്‌ക്കുന്ന തുകയും ഏകോപനത്തിലൂടെ വിനിയോഗിച്ച്‌ സര്‍ക്കാര്‍ ചികിത്സാമേഖലയില്‍ തന്നെ മെച്ചപ്പെട്ട സേവനം ജനങ്ങള്‍ക്ക്‌ നല്‍കാന്‍ പുതിയ സംരംഭം വഴി കഴിയുമെന്നാണ്‌ കണക്കുകൂട്ടല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

പുതിയ വാര്‍ത്തകള്‍

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.