Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എല്‍എഫ്‌ ആശുപത്രിയില്‍ നഴ്സ്മാരുടെ സമരത്തിന്‌ പിന്തുണയേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2012, 11:39 pm IST
in Ernakulam

അങ്കമാലി: അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ നേഴ്സുമാര്‍ നടത്തി വരുന്ന സമരം തെരുവിലേക്ക്‌ ഇറങ്ങി. ഈ മാസം 2-ാ‍ം തീയതി ആരംഭിച്ച സമരത്തിന്‌ പ്രതികൂലിച്ചും അനുകൂലിച്ചും ഇന്നലെ വൈകീട്ട്‌ അങ്കമാലി ടൗണില്‍ പ്രകടനവും പൊതുസമ്മേളനവും നടന്നു. സമരത്തെ അനുകൂലിച്ചുകൊണ്ട്‌ എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവിധ ഇടവകളുടെയും നേതൃത്വത്തിലാണ്‌ പ്രകടനം നടന്നത്‌. സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ നേഴ്സുമാരും അവരുടെ മാതാപിതാക്കളുമാണ്‌ ടൗണില്‍ പ്രകടനം നടത്തിയത്‌. എല്‍എഫ്‌ ഹോസ്പിറ്റലില്‍ സമരം ചെയ്യുന്ന നേഴ്സുമാര്‍ക്ക്‌ സമരം ചെയ്യാന്‍ സൗകര്യം ചെയ്തുകൊടുക്കണമെന്നും ശമ്പളം കൊടുക്കുന്ന രേഖകള്‍ കോടതിയില്‍ ഹാജരാക്കണമെന്നുള്ള വിധി സമരക്കാര്‍ക്ക്‌ അനുകൂല്യമായിരിക്കുകയാണ്‌. നേഴ്സുമാരുടെ പ്രകടനത്തിന്‌ യുഎന്‍എ സംസ്ഥാന പ്രസിഡന്റ്‌ ജാസ്മിന്‍ ഷാ സംസ്ഥാന സെക്രട്ടറി സുനില്‍ കൃഷ്ണന്‍, യൂണിറ്റ്‌ പ്രസിഡന്റ്‌ ബെല്‍ജോ ഏല്യാസ്‌, സെക്രട്ടറി ബിന്റോ പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കെ. കെ. ഷിബു, സി. ആര്‍ നീലകണ്ഠന്‍, ബാബു കരിയാട്‌, യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ആന്റു മാവേലി തുടങ്ങിയവര്‍ സമരത്തെ അനുകൂലിച്ചുകൊണ്ട്‌ പ്രസംഗിച്ചു. ആശുപത്രി മാനേജ്മെന്റിനെ അനുകൂലിച്ചുകൊണ്ട്‌ നടത്തിയ പ്രകടനം അങ്കമാലി നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ ലില്ലി രാജു ഉദ്ഘാടനം ചെയ്തു. സമരം നടത്തുന്ന നേഴ്സുമാരില്‍ തൊണ്ണൂറുശതമാനം പേരും സാധാരണക്കാരും പാവപ്പെട്ടവരുമായ കത്തോലിക്കാകുടുംബങ്ങളില്‍നിന്നുള്ളവരാണ്‌. ഈ കുടുംബത്തിലുള്ള കുട്ടികള്‍ ഭൂരിപക്ഷവും ബാങ്കില്‍നിന്നും മറ്റും ലോണ്‍ എടുത്താണ്‌ നേഴ്സിംഗ്‌ പഠനം പൂര്‍ത്തിയാക്കിയിട്ടുള്ളത്‌. ശരിയായ വേതനം ലഭിക്കാത്തതുമൂലം ഇവര്‍ക്കാര്‍ക്കും വായ്‌പ എടുത്തത്‌ തിരിച്ച്‌ അടയ്‌ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്‌. ഇതുമൂലം മിക്ക വീടുകളും ജപ്തി ഭീഷണിയിലാണ്‌. എന്നിട്ടും സമരം വര്‍ഗ്ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നതില്‍ കത്തോലിക്കാ സമുദായത്തില്‍തന്നെ എതിര്‍പ്പ്‌ രൂക്ഷമായിട്ടുണ്ട്‌. സമരത്തെ അനുകൂലിച്ചുകൊണ്ട്‌ അങ്കമാലി ടൗണില്‍ നടത്തിയ പ്രകടനത്തില്‍നിന്ന്‌ പല വൈദികരും ഇടവകാംഗങ്ങളും വിട്ടുനിന്നു. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ നടത്തുന്ന സമരം രാഷ്‌ട്രീയവത്കരിക്കാനും വര്‍ഗ്ഗീയവത്കരിക്കാനും ശ്രമിച്ചതുകൊണ്ടാണ്‌ ഇവര്‍ വിട്ടുനിന്നതെന്ന്‌ പറയപ്പെടുന്നു. കെഎസ്‌യു, യൂത്ത്‌ കോണ്‍ഗ്രസ്‌, സിപിഐ(എം), സിപിഐ, മഹിളാ കോണ്‍ഗ്രസ്‌, ഡിവൈഎഫ്‌ഐ, മഹിളാ മോര്‍ച്ച, എവൈഎഫ്‌, യുവമോര്‍ച്ച, എസ്‌എഫ്‌ഐ തുടങ്ങി എല്ലാ രാഷ്‌ട്രീയ പാര്‍ട്ടിക്കാരും നേഴ്സിംഗ്‌ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ രംഗത്ത്‌ എത്തിയിട്ടും സമരത്തെ ചില രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക്‌ എതിരെ മാത്രം ഉന്നംവച്ച്‌ എല്‍എഫ്‌ മാനേജ്മെന്റ്‌ പ്രചരണം അഴിച്ചുവിടുന്നതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.