Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മെമ്മോഗേറ്റ്‌: സുപ്രീംകോടതി ഉത്തരവ്‌ സര്‍ദാരി സര്‍ക്കാരിന്‌ തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2011, 09:06 pm IST
inWorld

ഇസ്ലാമാബാദ്‌: ‘മെമ്മോഗേറ്റ്‌’ വിവാദത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്ന പാക്‌ സുപ്രീംകോടതി ഉത്തരവ്‌ ആസിഫ്‌ അലി സര്‍ദാരി സര്‍ക്കാരിന്‌ വന്‍തിരിച്ചടിയായി. ഉത്തരവിനെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന പ്രഖ്യാപനം സര്‍ക്കാരിന്റെ പരിഭ്രാന്തിയുടെ തെളിവാണെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭരണഘടനയനുസരിച്ച്‌ ഇത്തരമൊരു ഹര്‍ജി നല്‍കാനാവുമെന്ന്‌ മുന്‍നിയമമന്ത്രിയും പാക്കിസ്ഥാന്‍ പീപ്പിള്‍സ്‌ പാര്‍ട്ടിയുടെ വൈസ്‌ പ്രസിഡന്റുമായ ബാബര്‍ അവാനാണ്‌ വ്യക്തമാക്കിയത്‌.

പാക്കിസ്ഥാനില്‍ സൈനിക അട്ടിമറി നടന്നാല്‍ അമേരിക്കന്‍ സഹായം തേടിയുള്ള വിവാദമായ രഹസ്യരേഖ സംബന്ധിച്ച്‌ അന്വേഷണത്തിന്‌ പാക്‌ സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മൂന്ന്‌ അംഗങ്ങളടങ്ങിയ ജുഡീഷ്യല്‍ കമ്മീഷനായിരിക്കും അന്വേഷണം നടത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബലൂചിസ്ഥാന്‍ ഹൈക്കോടതിയിലെ ചീഫ്ജസ്റ്റിസ്‌ ഖ്വാസി ഫായെസ്‌ ഇസയാണ്‌ അന്വേഷണത്തിന്‌ നേതൃത്വം നല്‍കുന്നത്‌. കൂടാതെ മൂന്ന്‌ ഹൈക്കോടതികളിലെയും ചീഫ്ജസ്റ്റിസുമാരും അന്വേഷണ സംഘത്തിലുണ്ട്‌. പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവന്ന പൊതുതാല്‍പര്യം പരിഗണിച്ച്‌ പരാതിക്കാരന്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.

രഹസ്യരേഖയുടെ ഉത്ഭവം എവിടെനിന്നാണെന്നും അതിന്റെ സുതാര്യതയും ലക്ഷ്യം സംബന്ധിച്ച്‌ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന്‌ ‘ദ ഡെയ്‌ലി ടൈംസ്‌’ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌. പാക്‌ ഭരണഘടനയുടെ 187 വകുപ്പുപ്രകാരമാണ്‌ അന്വേഷണകമ്മീഷനെ കോടതി നിയമിച്ചിരിക്കുന്നത്‌.

ഇതിനിടെ, പാക്കിസ്ഥാനില്‍ നേരത്തെ തെരഞ്ഞെടുപ്പുകള്‍ ഉണ്ടാകില്ലെന്ന്‌ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനി വ്യക്തമാക്കി. അടുത്ത പൊതുതെരഞ്ഞെടുപ്പ്‌ 2013 ലായിരിക്കും നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാപരമായും നിയമപരമായും മാത്രമേ അടുത്ത തെരഞ്ഞെടുപ്പ്‌ പ്രക്രിയകള്‍ നടക്കുകയുള്ളൂവെന്നും ഗിലാനി പറഞ്ഞു. മുള്‍ട്ടാനില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുകളെക്കുറിച്ചാണ്‌ ചിലര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതെന്നും എന്നാല്‍ നിയമവും ഭരണഘടനയും അനുസരിച്ചാണ്‌ നാം പ്രവര്‍ത്തിക്കുന്നതെന്ന്‌ അവര്‍ക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിയും സൈനിക തലവന്‍ ജെന്‍ അഫ്താഖ്‌ പര്‍വേസ്‌ കയാനിയും തമ്മില്‍ വളരെ നല്ല ബന്ധമാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു.
കൂട്ടുമന്ത്രിസഭയുടെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി നിലനില്‍ക്കുമെന്നും പാര്‍ലമെന്റ്‌ അതിന്റെ കാലാവധി പൂര്‍ത്തിയാക്കുമെന്നും ഗിലാനി വ്യക്തമാക്കി.

അബോട്ടാബാദ്‌ സംഭവത്തിനുശേഷം രഹസ്യരേഖ സംബന്ധിച്ച്‌ വിവാദങ്ങള്‍ ഉടലെടുക്കുന്ന സാഹചര്യത്തില്‍, രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പാക്‌ ഭരണകൂടം സമ്മര്‍ദ്ദം നേരിട്ടുകൊണ്ടിരിക്കുകയാണ്‌. കഴിഞ്ഞ മാസം നാറ്റോ ആക്രമണത്തില്‍ 24 പാക്‌ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാക്കിസ്ഥാന്റെ അറിവിനെക്കുറിച്ച്‌ ചോദിച്ചപ്പോള്‍, വിദേശനയത്തില്‍ യുഎസും നാറ്റോ സേനയുമായുള്ള ഉടമ്പടി പാര്‍ലമെന്റ്‌ അംഗീകരിച്ചിട്ടുള്ളതാണെന്നും ഗിലാനി മറുപടിയായി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

India

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

Kerala

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

Kerala

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

India

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പുതിയ വാര്‍ത്തകള്‍

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.