Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സിറിയ: അറബ്‌ ലീഗ്‌ ദൗത്യസംഘം സംഘര്‍ഷ നഗരങ്ങള്‍ സന്ദര്‍ശിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2011, 09:12 pm IST
inWorld

ഡമാസ്കസ്‌: സമാധാന നിര്‍ദ്ദേശങ്ങളോട്‌ ഭരണകൂടം സഹകരിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താന്‍ അറബ്‌ ലീഗ്‌ നിരീക്ഷകര്‍ സിറിയയിലെ മൂന്നു നഗരങ്ങള്‍കൂടി സന്ദര്‍ശിക്കും. സുരക്ഷാ സേനയും പ്രക്ഷോഭകാരികളും നമ്മില്‍ നിരന്തരം ഏറ്റുമുട്ടലുകള്‍ നടക്കുന്ന ഇഡ്ലിസ്‌, ദേറാ എന്നീ നഗരങ്ങളാണ്‌ പത്ത്‌ പേരടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞ്‌ സന്ദര്‍ശനം നടത്തുക. ഇതിനു മുമ്പ്‌ നിരീക്ഷകര്‍ ഹോംസ്‌ പട്ടണം സന്ദര്‍ശിച്ചിരുന്നു. ഹോംസ്‌ നഗരത്തില്‍ ഭയപ്പെടുത്തുന്ന ഒന്നും കണ്ടില്ലെന്ന നിരീക്ഷണ സംഘത്തിന്റെ പരാമര്‍ശം വിവാദത്തിനിടയാക്കി. എന്നാല്‍ സ്ഥിതിഗതികളെക്കുറിച്ച്‌ വെളിപ്പെടുത്താന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നായിരുന്നു സിറിയന്‍ നിരീക്ഷണസംഘത്തിന്റെ തലവനായ മുസ്തഫ അല്‍ദബിയുടെ അഭിപ്രായം. ഹോംസ്‌ പട്ടണത്തിലെത്തിയ നിരീക്ഷകരോട്‌ സര്‍ക്കാര്‍ വിരുദ്ധ പ്രകടനക്കാര്‍ സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. ദേറാ ഹമാ, ഇഡ്ലിബ്‌ പട്ടണങ്ങളിലും സമാനമായ അനുഭവങ്ങള്‍ ഉണ്ടായേക്കാമെന്നു മാധ്യമപ്രവര്‍ത്തകര്‍ കണക്കുകൂട്ടുന്നു. ഹാമാ പട്ടണത്തില്‍ ഒരു പ്രകടനം നടത്താന്‍ രണ്ടുദിവസത്തിനുമുമ്പ്‌ പ്രക്ഷോഭകര്‍ ശ്രമിച്ചെങ്കിലും സുരക്ഷാസേന കണ്ണീര്‍വാതകവും വെടിവെപ്പുമായി അവരെ പിരിച്ചുവിടുകയായിരുന്നു. അധികാരികളുടെ അറിവോടെയല്ലാതെ നിരീക്ഷകരുമായി ആശയവിനിമയം നടത്തുക അസാധ്യമാണെന്ന്‌ മന്‍ഹാല്‍ അബുബേക്കര്‍ എന്ന പ്രക്ഷോഭകന്‍ അറിയിച്ചു. അതു വകവെക്കാതെ ആരെങ്കിലും നിരീക്ഷകരുമായി സംസാരിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ പിന്നാലെവരുമെന്നും വധിക്കുമെന്നും അബുബേക്കര്‍ കൂട്ടിച്ചേര്‍ത്തു. നിരീക്ഷകര്‍ പര്യടനം നടത്തുന്ന മറ്റു രണ്ടു നഗരങ്ങളായ ഇഡ്ലിഡിലും ദേറയിലും ചൊവ്വാഴ്ച സംഘര്‍ഷങ്ങള്‍ ഉണ്ടായി. വിമതര്‍ സൈനിക വാഹനവ്യൂഹത്തിനു നേരെ നടത്തിയ വെടിവെപ്പില്‍ നാലു പട്ടാളക്കാര്‍ കൊല്ലപ്പെട്ടു.

സിറിയന്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിനെതിരെ സമാധാനപരമായി ആരംഭിച്ച പ്രക്ഷോഭങ്ങള്‍, സൈന്യത്തില്‍നിന്ന്‌ വിട്ടുപോന്നവരുടെ പിന്‍ബലത്തോടെ ക്രമേണ ആയുധമെടുക്കുകയായിരുന്നു. നിരീക്ഷകര്‍ക്ക്‌ യാത്രയും സുരക്ഷയും ഏര്‍പ്പാടു ചെയ്യുന്ന ഭരണകൂടത്തോട്‌ അവര്‍ക്ക്‌ കടപ്പാടുണ്ടെന്നും അതിനാല്‍ തന്നെ അവര്‍ വസ്തുതകള്‍ തുറന്നുപറയുന്നില്ലെന്നും പ്രക്ഷോഭകര്‍ക്ക്‌ ആക്ഷേപമുണ്ട്‌. നിരീക്ഷകരുടെ ആഗമനത്തിനുശേഷം സര്‍ക്കാര്‍ സേനയും വിമതരും തമ്മിലുള്ള സംഘട്ടനങ്ങളില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി പ്രക്ഷോഭകര്‍ അറിയിച്ചു. തങ്ങളുടെ ശ്രമങ്ങള്‍ ആരംഭിക്കുന്നതേയുള്ളൂവെന്ന്‌ നിരീക്ഷകരുടെ തലവന്‍ ജനറല്‍ ദബി പറഞ്ഞു. നിരീക്ഷകര്‍ക്ക്‌ ഒരവസരം നല്‍കാന്‍ അമേരിക്ക പ്രക്ഷോഭകാരികളോടഭ്യര്‍ത്ഥിച്ചു. ഇപ്പോള്‍ 66 പേരാണ്‌ നിരീക്ഷണ സംഘത്തിലുള്ളത്‌. അത്‌ ക്രമേണ 200 നും 300 നും ഇടക്ക്‌ ഉയരും. നിരീക്ഷകര്‍ക്ക്‌ സംസാര സ്വാതന്ത്ര്യമനുവദിക്കാന്‍ സിറിയ തയ്യാറായിട്ടുണ്ട്‌.
കലാപങ്ങളുമായി ബന്ധപ്പെട്ട്‌ അറസ്റ്റ്‌ ചെയ്ത 735 പേരെ നിരപരാധികളെന്ന്‌ കണ്ട്‌ വിട്ടയച്ചു. ഐക്യരാഷ്‌ട്രസഭയുടെ കണക്കുകള്‍പ്രകാരം സംഘര്‍ഷങ്ങളില്‍ 5000ത്തിലേറെ പേര്‍ കൊല്ലപ്പെടുകയും 14000 പേരെ അന്യായമായി തുറുങ്കിലടച്ചതായും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ 40000 പേരെ തുറുങ്കിലടച്ചിട്ടുണ്ടെന്ന്‌ മനുഷ്യാവകാശപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. സര്‍ക്കാര്‍ സായുധരായ അക്രമി സംഘങ്ങളോട്‌ ഏറ്റുമുട്ടുകയാണെന്നും സംഘര്‍ഷങ്ങളില്‍ 2000 സുരക്ഷാഭടന്മാര്‍ കൊല്ലപ്പെട്ടതായും പ്രസിഡന്റ്‌ അസദ്‌ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.