Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ശ്രീകൃഷ്ണ കഥാമൃതം പകര്‍ന്ന്‌ നൃത്തസംഗീതോത്സവത്തിന്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2011, 11:09 pm IST
inErnakulam

കാലടി : ശ്രീകൃഷ്ണ കഥാമൃതത്തിന്റെ നാട്യഭംഗിയില്‍ ദേശീയ ശ്രീശങ്കരനൃത്തസംഗീതോത്സവവേദി ധന്യമായി. ദശാവതാരങ്ങളില്‍ സമ്പൂര്‍ണ അവതാരരൂപമെന്ന്‌ പണ്ഡിതര്‍ ചിത്രീകരിക്കുന്ന ശ്രീകൃഷ്ണന്റെ കഥകളിലെ പ്രധാനമായ പത്ത്‌ സംഭവങ്ങള്‍ കോര്‍ത്തിണക്കി മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി എന്നീ ശൈലികളുടെ സമന്വയത്തിലൂടെയാണ്‌ മെഗാ നൃത്തപരിപാടി അവിസ്മരണീയമാക്കിയത്‌.

നര്‍ത്തകീ പ്രവേശം, സൂത്രധാര വൃത്തി, രംഗവന്ദനം, നാന്ദീശ്ലോകാവതരണം, എന്നീ നാട്യശാസ്ത്ര സമ്മതങ്ങളായ പൂര്‍വ്വരംഗത്തോടെ തുടങ്ങുന്ന നാട്യഭാഷ്യം വാസുദേവ- ദേവീവിവാഹം, കംസന്റെ അശരിരിശ്രവണം, ശ്രീകൃഷ്ണ ജനനം, പൂതനാമോക്ഷം, ഗോവര്‍ദ്ധനോദ്ധാരണം, രാധാ-മാധവ വിവാഹം, രാസക്രീഡ, ഗുരുദക്ഷിണ, കുചേലവൃത്തം, ഗീതോപദേശം എന്നീ സംഭവങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ ശ്രീകൃഷ്ണദര്‍ശനം നേടിയ അനുഭൂതിയായിരുന്നു അനുവാചകര്‍ക്ക്‌.

സര്‍വര്‍ക്കും ഭഗവാന്‍ ശ്രീകൃഷ്ണന്‍ സ്വീകാര്യനാണ്‌. ആ വിശ്വൈക ചൈതന്യം ഗുരുവായൂരപ്പനായി നിവസിക്കുന്ന ക്ഷേത്രസങ്കല്‍പത്തിനു മുമ്പില്‍ സമര്‍പ്പിക്കുന്നതോടെയാണ്‌ നാട്യഭാഷ്യം അവസാനിച്ചത്‌. കഴിഞ്ഞ ഒരുവര്‍ഷമായി അണിയറയില്‍ നടന്ന ഒരുക്കങ്ങള്‍ക്കുശേഷമാണ്‌ 24 യുവ നര്‍ത്തകിമാരും പത്ത്‌ പിന്നണികലാകാരന്മാരും ചേര്‍ന്നു ശ്രീകൃഷ്ണകഥാമൃതം ഫെസ്റ്റിവല്‍ ഉദ്ഘാടനവേദിയില്‍ അവതരിപ്പിച്ചത്‌.

രചന, സംവിധാനം പ്രൊഫ. സി.പി. ഉണ്ണികൃഷ്ണന്‍, സംഗീത സംവിധാനം ആന്റ പുല്ലാങ്കുഴല്‍ എം.എസ്‌.ഉണ്ണികൃഷ്ണന്‍, ശ്രീകുമാര്‍ ഊരകം (വായ്‌പ്പാട്ട്‌), വേണുകുറമശ്ശേരി (മൃദംഗം, റിഥം പാഡ്‌),ബാബുരാജ്‌ പെരുമ്പാവൂര്‍ (വയലിന്‍ ആന്റ്‌ കീബോര്‍ഡ്‌), തുടങ്ങിയവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്‌.

എ.അമ്പിളി, ആതിര രാമകൃഷ്ണന്‍, രശ്മി നാരായണന്‍, കെ.വി. ശ്രീലേഖ, രശ്മി ബാബു, സൗമ്യ വര്‍മ, എ.എസ്‌. നീതു, പി.ആര്‍. നീതു, അക്ഷര രാധാകൃഷ്ണന്‍, അമൃത സുരേഷ്‌, വൈഷ്ണവി, അനില ജോഷി, രേഷ്മ ബാബു, അതുല്യ ഷാജി, ദേവിക മോഹന്‍, ചിഞ്ചുമോള്‍, എം.ആര്‍. ശ്രീലക്ഷ്മി, ശ്രുതി എം.മേനോന്‍, കെ.ആര്‍. അഞ്ജു, പല്ലവി പ്രദീപ്‌, ആതിര രഘുമാധവന്‍, അക്ഷര ആര്‍. നായര്‍, ആദിത്യ രാധാകൃഷ്ണന്‍, പാര്‍വ്വതി പ്രകാശ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ നടന വിസ്മയം ധന്യമാക്കിയത്‌.

നേരത്തെ അദ്വൈതഭൂമിക്ക്‌ ഉത്സവഛായ പകര്‍ന്ന്‌ നടനലാസ്യനൃത്തസംഗീതത്തിന്റെ അപൂര്‍വ്വവിരുന്നൊരുക്കി അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന അഞ്ചാമത്‌ ദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവത്തിന്‌ തിരി തെളിഞ്ഞു. ലോകപ്രശസ്തരായ കലാപ്രതിഭകള്‍ ഉള്‍പ്പെടെ 560 കലാകാരികള്‍ പങ്കെടുക്കുന്ന കാഴ്ചയുടെ ഉത്സവത്തിന്‌ പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി തിരിതെളിയിച്ചു. ഗുരു കലാമണ്ഡലം മോഹനതുളസി കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ വി.ഡി. ഹരി, അദ്ധ്യക്ഷത വഹിച്ചു. സിനിമാനടി ശിവദ, കലാപ്രതിഭകള്‍ എന്നിവരെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. കെ.ബി. സാബു, ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. പി.വി. പീതാംബരന്‍, പ്രൊഫ. സി.പി. ഉണ്ണിക്കൃഷ്ണന്‍, ഡാന്‍സ്‌ കോ-ഓര്‍ഡിനേറ്റര്‍ സുധാ പീതാംബരന്‍, കാലടി പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ എന്‍.പി. സജീവ്‌,കെ.ടി.സലിം എന്നിവര്‍ പ്രസംഗിച്ചു.

നാട്യശാസ്ത്ര വിധിപ്രകാരമുള്ള കൊടി ഉയര്‍ത്തലോടെയാണ്‌ മഹോത്സവം ആരംഭിച്ചത്‌. ഫെസ്റ്റിവല്‍ പ്രമോട്ടറും ചീഫ്‌ കോ-ഓര്‍ഡിനേറ്ററുമായ പ്രൊഫ. പി. വി. പീതാംബരന്‍, ജനറല്‍ കണ്‍വീനര്‍ വി. ഡി. ഹരി, ടെക്നിക്കല്‍ ഡയറക്ടര്‍ പ്രൊഫ. സി. പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന്‌ കൊടി ഉയര്‍ത്തി.

ഉദ്ഘാടനചടങ്ങിനുശേഷം പ്രത്യേകം ചിട്ടപ്പെടുത്തിയ മെഗാനൃത്തപരിപാടിയായ ശ്രീകൃഷ്ണ കഥാമൃതം – ഒരു നാട്യഭാഷ്യം അരങ്ങേറി. ഇന്ന്‌ രാത്രി 7 മണിക്ക്‌ ശങ്കരാഭരണം ഫെയിം മഞ്ജു ഭാര്‍ഗ്ഗവി കുച്ചുപ്പുടി അവതരിപ്പിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പുതിയ വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.