Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാന്റെ പരമാധികാരം അമേരിക്ക മാനിക്കണമെന്ന്‌ ഗിലാനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2011, 09:43 pm IST
inWorld

ഇസ്ലാമാബാദ്‌: അബോട്ടാബാദ്‌ പോലുള്ള ഏകപക്ഷീയമായ നടപടി ആവര്‍ത്തിക്കരുതെന്ന്‌ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗിലാനി അമേരിക്കയോട്‌ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പരമാധികാരം ബഹുമാനിക്കാന്‍ യുഎസ്‌ തയ്യാറാകണമെന്നും പെയിലറ്റില്ലാ വിമാനാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മെയ്‌ രണ്ടിന്‌ അബോട്ടാബാദില്‍ യുഎസ്‌ സൈന്യം നടത്തിയ ആക്രമണത്തിലാണ്‌ അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ടത്‌.

അതേസമയം, വിശ്വാസ്യതയേറിയതും നടപടിയെടുക്കാന്‍ പറ്റുന്ന തരത്തിലുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ തുടര്‍ നടപടികള്‍എടുക്കുന്നതിനായി പാക്‌ ഭരണകൂടത്തിനോടും അത്‌ പങ്കുവയ്‌ക്കണമെന്നും ഗിലാനി ആവശ്യപ്പെട്ടു.

എന്നാല്‍ പെയിലറ്റില്ലാ വിമാനാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ഇത്‌ ഇരുകക്ഷികള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്നും നാട്ടുകാരില്‍നിന്നും തീവ്രവാദികളെ അകറ്റിനിര്‍ത്തുന്നതിനുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക്‌ ഇത്‌ എതിരാകുമെന്നും അദ്ദേഹം പറഞ്ഞു.

അബോട്ടാബാദ്‌ സംഭവത്തിനുശേഷം ഇരു രാഷ്‌ട്രങ്ങളും തമ്മിലുള്ള ബന്ധത്തിന്‌ ഉലച്ചില്‍ സംഭവിച്ചിരുന്നു. എന്നാല്‍ നവംബര്‍ 26 ന്‌ നാറ്റോ നടത്തിയ പെയിലറ്റില്ലാ വിമാനാക്രമണത്തില്‍ 24 പാക്‌ സൈനികര്‍ കൊല്ലപ്പെട്ട സംഭവം വീണ്ടും ഇരു രാഷ്‌ട്രങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടായിരിക്കുകയാണ്‌.

ഇതിനിടെ സൈന്യത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ട്‌ തന്റെ സര്‍ക്കാരിനെ മറിച്ചിടാന്‍ ചിലര്‍ ഗൂഢാലോചന നടത്തുന്നതായും റാസ ഗിലാനി കുറ്റപ്പെടുത്തി. സൈന്യത്തേക്കാള്‍ കൂടുതല്‍ അധികാരം സര്‍ക്കാരിനാണെന്ന്‌ അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കുറെക്കാലമായി പാക്‌ സൈന്യത്തിനാണ്‌ രാജ്യത്ത്‌ കൂടുതല്‍ അധികാരമെന്ന്‌ കരുതപ്പെടുന്നു. പ്രധാനമന്ത്രിയുടെ പ്രതിഛായക്ക്‌ ഈയടുത്ത കാലത്തുണ്ടായ വിവാദങ്ങള്‍ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്‌. പ്രസിഡന്റിന്റെ അനുമതിയോടെ സൈനിക കലാപമുണ്ടായാല്‍ ഇടപെടണമെന്ന്‌ അമേരിക്കക്ക്‌ എഴുതിയെന്ന്‌ പറയുന്ന കത്താണ്‌ വിവാദമുയര്‍ത്തുന്നത്‌. ഇതിന്റെ പേരില്‍ ദുബായിയിലെ ചികിത്സക്കുശേഷം മടങ്ങിയെത്തിയ പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിയെ പുറത്താക്കാന്‍ കഴിയുമെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി ആരേയും പേരെടുത്ത്‌ പറയാതെ ഗിലാനി നാഷണല്‍ ആര്‍ട്ട്‌ ഗാലറിയില്‍ കൂടിയിരുന്ന ജനങ്ങളെ അറിയിച്ചു. ഭരണം നഷ്ടപ്പെട്ടാലും തങ്ങള്‍ പാക്‌ ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

രണ്ടാഴ്ച മുമ്പ്‌ ഒരു പട്ടാള വിപ്ലവത്തിനുള്ള സാധ്യത ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്‌ തള്ളിക്കളഞ്ഞിരുന്നു. 2008 ഫെബ്രുവരിയില്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി അധികാരത്തില്‍ വന്നതോടെ രാജിവെക്കാനുള്ള ആവശ്യങ്ങളേയും തനിക്കെതിരായ ആരോപണങ്ങളേയും സര്‍ദാരി അതിജീവിച്ചിരുന്നു. എന്നാല്‍ അമേരിക്കക്ക്‌ അയച്ചുവെന്ന്‌ പറയപ്പെടുന്ന കത്തിനെക്കുറിച്ച്‌ സൈന്യത്തിന്റെ ശുപാര്‍ശയില്‍ സുപ്രീംകോടതി അന്വേഷണത്തിന്‌ ഉത്തരവിട്ടിരിക്കുകയാണ്‌. ഇത്‌ പ്രസിഡന്റിന്റെ സ്ഥിതി കൂടുല്‍ വഷളാക്കിയേക്കും. തെരഞ്ഞെടുപ്പുകള്‍ 2013 ഫെബ്രുവരിയിലാണ്‌ നടക്കേണ്ടത്‌. പ്രതിപക്ഷം പ്രതിഷേധറാലികളുമായി തെരുവില്‍ ഇറങ്ങിയതിനാല്‍ 2012ഓടെ തെരഞ്ഞെടുപ്പുണ്ടാവുമെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു.

പാക്കിസ്ഥാന്‍ രൂപംകൊണ്ടതിനുശേഷമുള്ള പകുതി കാലഘട്ടം രാജ്യം സൈനിക ഭരണത്തിന്‍കീഴിലായിരുന്നു. നാലുപ്രാവശ്യം അട്ടിമറിയിലൂടെ അവര്‍ ഭരണം പിടിച്ചെടുത്തിട്ടുണ്ട്‌. രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തില്‍ ഇപ്പോള്‍ പട്ടാള വിപ്ലവത്തിന്‌ സാധ്യതകളില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

Kerala

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

Kerala

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

Kerala

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

പുതിയ വാര്‍ത്തകള്‍

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.