Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യയില്‍ തെരഞ്ഞെടുപ്പിനെതിരെ വാരാന്ത്യ പ്രതിഷേധങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2011, 08:58 pm IST
in World

മോസ്കോ: വിവാദമായ റഷ്യന്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ വീണ്ടും നടത്താന്‍ പ്രധാനമന്ത്രി വ്ലാഡിമിര്‍ പുടിന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച്‌ ഈ വാരാന്ത്യത്തില്‍ പ്രകടനങ്ങള്‍ നടത്താന്‍ പ്രതിപക്ഷകക്ഷികള്‍ തീരുമാനിച്ചു.

തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയെന്നാരോപിച്ച്‌ ഡിസംബര്‍ 4 ന്‌ മോസ്കോയിലും മറ്റ്‌ നഗരങ്ങളിലും ഉണ്ടായ പ്രകടനങ്ങളുടെ ആവര്‍ത്തനമാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.

സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചക്ക്‌ ശേഷമുണ്ടായ ഏറ്റവും വലിയ പ്രകടനത്തിനാണ്‌ മോസ്കോ നഗരം സാക്ഷ്യംവഹിച്ചത്‌. 2000 മുതല്‍ 2008 വരെ റഷ്യന്‍ പ്രസിഡന്റായിരുന്ന പുടിന്റെ തിരിച്ചുവരവ്‌ അത്ര എളുപ്പമല്ല എന്നാണ്‌ പ്രതിഷേധറാലികള്‍ സൂചിപ്പിക്കുന്നത്‌. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ജനവികാരമാണ്‌ പ്രതിഫലിച്ചതെന്നും പ്രതിഷേധപ്രകടനങ്ങള്‍ക്ക്‌ പിന്നില്‍ വിദേശശക്തികളുടെ കൈകളുണ്ടെന്നും കഴിഞ്ഞ വ്യാഴാഴ്ച പുടിന്‍ വെളിപ്പെടുത്തിയിരുന്നു. പ്രസിഡന്റിന്റെ യുണൈറ്റഡ്‌ റഷ്യ പാര്‍ട്ടിക്ക്‌ അമ്പത്‌ ശതമാനത്തിലേറെ വോട്ടുകളാണ്‌ ലഭിച്ചത്‌. ഇത്കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 20 ശതമാനം കുറവാണെന്നും നേരിയ ഭൂരിപക്ഷത്തിന്‌ കാരണം തെരഞ്ഞെടുപ്പിലെ കൃത്രിമമാണെന്നും പ്രതിപക്ഷവും നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.

വെള്ളിയാഴ്ച അമേരിക്കന്‍ പ്രസിഡന്റ്‌ ഒബാമ റഷ്യന്‍ പ്രസിഡന്റ്‌ ഡിമിട്രി മെദ്‌വദേവിനെ ഫോണില്‍ ബന്ധപ്പെട്ട്‌ തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ സംസാരിച്ചിരുന്നു. ചില കേന്ദ്രങ്ങളില്‍ കൃത്രിമം നടന്നോ എന്ന്‌ അന്വേഷിക്കാനുള്ള പ്രസിഡന്റിന്റെ തീരുമാനത്തെ ഒബാമ സ്വാഗതം ചെയ്തു. തെരഞ്ഞെടുപ്പുകള്‍ക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ അനുവദിച്ച റഷ്യക്കാരുടെ നടപടിയെയും അമേരിക്ക പ്രശംസിച്ചു. തെരഞ്ഞെടുപ്പ്‌ കൃത്രിമങ്ങള്‍ നടത്തിയെന്ന ആരോപണത്തിനുശേഷം പുടിന്റെ കക്ഷി കള്ളന്മാരുടെയും വഞ്ചകരുടെയുംപാര്‍ട്ടിയായി മാറിയെന്ന്‌ വിമര്‍ശകര്‍ ആരോപിക്കുന്നു. കള്ളന്മാരും വഞ്ചകരും നമ്മുടെ വിജയത്തെ കവര്‍ന്നെടുത്തുവെന്ന്‌ ജസ്റ്റ്‌ റഷ്യ എന്ന പ്രതിപക്ഷ കക്ഷിയുടെ നേതാവ്‌ ഒക്സാന ഡിമിട്രിവ തന്റെ ബ്ലോഗിലൂടെ അറിയിച്ചു. റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സെന്റ്‌ പീറ്റേഴ്സ്ബര്‍ഗിലെ പാര്‍ട്ടിയുടെ വിജയം കൃത്രിമങ്ങളിലൂടെ നിഷേധിക്കപ്പെട്ടതായും അവര്‍ കുറ്റപ്പെടുത്തി.

വരാനിരിക്കുന്ന റഷ്യന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ 90000 വരുന്ന പോളിംഗ്‌ സ്റ്റേഷനുകളില്‍ നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിക്കാമെന്ന്‌ പുടിന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍
World

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം
Kerala

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

Kerala

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

ചരിത്രം കുറിച്ച് സിന്നര്‍ !

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.