Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തീര്‍ത്ഥാടനപാതയില്‍ കുടുങ്ങുന്ന കെഎസ്‌ആര്‍ടിസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2011, 11:20 pm IST
in Kottayam

എസ്‌. രാജന്‍

എരുമേലി: ശബരിമല മണ്ഡല-മകരവിളക്ക്‌ സീസണിലുണ്ടാക്കുന്ന വരുമാനം കൊണ്ട്‌ നഷ്ടം നികത്തുന്ന കെഎസ്‌ആര്‍ടിസിയില്‍ ഇത്തവണ തീര്‍ത്ഥാടനകാല മുന്നൊരുക്കങ്ങള്‍ വൈകുന്നു. മുന്‍വര്‍ഷങ്ങളില്‍ എരുമേലി സെണ്റ്ററില്‍ നിന്നും പതിനാലോളം ബസുകളാണ്‌ സീസണ്‍ സര്‍വ്വീസ്‌ നടത്തിയിരുന്നത്‌. എന്നാല്‍ ഇത്തവണ സംസ്ഥാനത്തു തന്നെ ബസുകള്‍ ഇല്ലായെന്ന അവസ്ഥയിലാണ്‌ തീര്‍ത്ഥാടകയാത്ര പ്രതിസന്ധിയിലെത്തുന്നത്‌. കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ആയിരം പുതിയ ബസുകളാണ്‌ സീസണിനോടനുബന്ധിച്ച്‌ ഇറക്കിയത്‌. ഇതില്‍ മൂന്നൂറു ബസും എരുമേലി, പമ്പ ഡിപ്പോകളിലും മറ്റ്‌ ഡിപ്പോകളിലേക്ക്‌ സര്‍വ്വീസിനുമായി നല്‍കിയിരുന്നു. ഇത്തവണ ഒരു ബസുപോലും ഇതുവരെ എത്തിയിട്ടില്ലെന്നാതാണ്‌ പ്രധാന കാരണം. സീസണ്‍ സര്‍വ്വീസിനായി സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്നും നാലോ അഞ്ചോ ബസുകള്‍ പിന്‍വലിക്കാനാണ്‌ നടപടി. ബസുകള്‍ പിന്‍വലിച്ചാല്‍ പൊതുജനങ്ങളുടെ യാത്രാക്ളേശവും രൂക്ഷമാകും. എന്നാല്‍ കട്ടപ്പുറത്തുകയറിയിരിക്കുന്ന ബസുകള്‍ ഇറക്കി സീസണ്‍ സര്‍വ്വീസിനായി വിനിയോഗിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്‌. ഇത്തരത്തില്‍ അഞ്ഞൂറ്‌ ബസുകള്‍ നിരത്തിലിറക്കാനാണ്‌ കെഎസ്‌ആര്‍ടിസിയുടെ ശ്രമം.

എരുമേലി ഓപ്പറേറ്റിംഗ്‌ സെണ്റ്റര്‍

വിവാദങ്ങളും പരാതികളുമായി ഇഴഞ്ഞുനീങ്ങുന്ന എരുമേലി കെഎസ്‌ആര്‍ടിസി സെണ്റ്ററിണ്റ്റെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയാണ്‌ ജനങ്ങള്‍ക്കുള്ളത്‌. ദേവസ്വം ബോര്‍ഡ്‌ സൗജന്യമായി നല്‍കിയ സ്ഥലത്ത്‌ തീര്‍ത്ഥാടകര്‍ക്ക്‌ വേണ്ടി കാര്യക്ഷമമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്തതാണ്‌ വകുപ്പിനെതിരെയുള്ള പരാതി. ഓപ്പറേറ്റിംഗ്‌ സെണ്റ്ററുകളെ യുഡിഎഫ്‌ സര്‍ക്കാര്‍ ഡിപ്പോകളായി ഉയര്‍ത്തിയപ്പോഴും എരുമേലിയെ ബോധപൂര്‍വ്വം അവഗണിക്കുകയായിരുന്നു. ദീര്‍ഘദൂര സര്‍വ്വീസുകളില്‍ സംസ്ഥാനത്തു തന്നെ റിക്കാര്‍ഡ്‌ കളക്ഷന്‍ വാങ്ങിയ എരുമേലി സെണ്റ്ററിലെ സര്‍വ്വീസുകള്‍ നടത്തുമ്പോഴും ഉന്നതഇടപെടലുകളുടെ പേരില്‍ പല സര്‍വ്വീസുകളും അട്ടിമറിക്കപ്പെടുകയായിരുന്നു. എരുമേലി സെണ്റ്ററിനെ ഉന്നത നിലവാരമുള്ള ഡിപ്പോയായി ഉയര്‍ത്താനുള്ള നടപടി ഉന്നതാധികാരികളില്‍ നിന്നും ഉണ്ടാകുന്നില്ല. ശബരിമല സീസണിലുണ്ടാകുന്ന ക്രമാതീതമായ തിരക്കാണ്‌ കെഎസ്‌ആര്‍ടിസി കടുത്ത പ്രതിസന്ധിയിലാക്കുന്നത്‌. വെറും പതിമൂന്ന്‌ സെണ്റ്റ്‌ സ്ഥലത്ത്‌ പതിനെട്ടിലധികം സര്‍വ്വീസുകളുമായി നട്ടംതിരിയുന്ന സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ.

ബസ്സ്റ്റാണ്റ്റ്‌ വേണം

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട്‌ ലക്ഷക്കണക്കിനു തീര്‍ത്ഥാടകരും ക്ഷേത്രദര്‍ശനത്തിനായി വരുന്ന മറ്റുള്ളവരും സുരക്ഷിതമായി യാത്ര ചെയ്യാന്‍ കെഎസ്‌ആര്‍ടിസിക്ക്‌ പുതിയ ഒരു ബസ്‌ സ്റ്റാന്‍ഡ്‌ വെണമെന്ന ആവശ്യം ശക്തമാകുന്നു. സീസണിലെത്തുന്ന നൂറുകണക്കിനു ബസുകള്‍ക്ക്‌ ആപകടകരരഹിതമായി പാര്‍ക്ക്‌ ചെയ്യാനും സര്‍വ്വീസ്‌ നടത്താനും കൂടുതല്‍ സ്ഥലസൗകര്യമുള്ള ബസ്‌ സ്റ്റാന്‍ഡ്‌ ആവശ്യമാണ്‌. സീസണില്‍ കൂടുതലായി വരുന്ന ബസുകള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാന്‍ മുന്‍കാലങ്ങളില്‍ പഞ്ചായത്താണ്‌ സ്ഥലം എടുത്തു കൊടുത്തിരുന്നത്‌. കിഴക്കന്‍ മലയോരമേഖലയിലെ സ്വകാര്യബസ്‌ സര്‍വ്വീസിനൊപ്പം കിടപിടിക്കുന്ന എരുമേലി കെഎസ്‌ആര്‍ടിസിക്ക്‌ കൂടുതല്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സര്‍ക്കാരും ത്രിതല പഞ്ചായത്തുകളും രംഗത്തുവരേണ്ടതുണ്ട്‌.

ജനകീയ നിര്‍ദ്ദേശങ്ങള്‍

ജനകീയ സംരംഭത്തിലൂടെ സ്ഥാപിച്ച എരുമേലി കെഎസ്‌ആര്‍ടിസി സെണ്റ്റര്‍ ഡിപ്പോയായി ഉയര്‍ത്തി സംരക്ഷിക്കണം. ഡിപ്പോയായി ഉയര്‍ത്താന്‍ സര്‍ക്കാരും ത്രിതല പഞ്ചായത്തുകളും സംയുക്തമായി സഹകരിക്കണം. നിലവിലുള്ള കെഎസ്‌ആര്‍ടിസി ഓപ്പറേറ്റിംഗ്‌ സെണ്റ്റര്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം ദേവസ്വം ബോര്‍ഡിന്‌ വിട്ടുകൊടുക്കുകയും പകരമായി ദേവസ്വം ബോര്‍ഡ്‌ കെഎസ്‌ആര്‍ടിസിക്കായി സ്ഥലം എടുത്തുകൊടുക്കുകയെന്ന നിര്‍ദ്ദേശം വച്ചിട്ടുണ്ടെങ്കിലും ദേവസ്വം ബോര്‍ഡ്‌ ഇതുവരെ ഇതിനോട്‌ പ്രതികരിച്ചിട്ടില്ല. ശബരിമല സീസണിലുണ്ടാകുന്ന ഗതാഗത തിരക്ക്‌ ഒഴിവാക്കാനും യാത്രകള്‍ സുരക്ഷിതമാക്കാനും കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ പുനഃക്രമീകരിക്കേണ്ടതുണ്ട്‌. ഹൗസിംഗ്‌ ബോര്‍ഡ്‌ വക സ്ഥലം കെഎസ്‌ആര്‍ടിസിക്കായി എടുത്തു കൊടുക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്‌.

പരാതികള്‍

ശബരിമല സീസണ്‍ ഇടത്താവളവും മലയോര കാര്‍ഷിക മേഖലയായ എരുമേലിയിലെ യാത്രക്കാരുടെ ആശ്രയകേന്ദ്രങ്ങളിലൊന്നാണ്‌ കെഎസ്‌ആര്‍ടിസി. എന്നാല്‍ സര്‍വ്വീസുകള്‍ മുടക്കിയും സമയം തെറ്റിച്ചും കാലപ്പഴക്കമുള്ള ബസുകളും മറ്റും ഉപയോഗിച്ചുള്ള സര്‍വ്വീസുകളാണ്‌ യാത്രക്കാരെ ഭീഷണിയിലാക്കുന്നത്‌. അമിതവേഗത, ഗതാഗത നിയമം നോക്കുന്നതടക്കം കെഎസ്‌ആര്‍ടിസി വരുമ്പോള്‍ യാത്രക്കാര്‍ക്ക്‌ മാറി നില്‍ക്കേണ്ടുന്ന സാഹചര്യം ഒഴിവാക്കുന്നത്‌ നന്നായിരിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.