ശ്രീനഗര്‍: ശ്രീനഗറിലെ സി.ആര്.പി.എഫ് ക്യാമ്പിനു നേരെ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് ജവാന്മാര്ക്ക് പരിക്കേറ്റു. ലാല്‍ ചൗക്കിന് സമീപം ദഷ്ണാമി അഖാര ബില്‍ഡിംഗിലെ സി.ആര്.പി.എഫ് ബങ്കറിനു നേര്‍ക്കാണ് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. ജവാന്മാരുടെ പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക നിഗമനം.
















