Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎസ്‌ഐ-മാവോയിസ്റ്റ്‌ സഖ്യം ഭീകരപ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2011, 11:39 pm IST
inIndia

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐ മാവോയിസ്റ്റുകളുടെ സഹായത്തോടുകൂടി ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്‌. ഇന്റലിജന്‍സ്‌ ബ്യൂറൊയാണ്‌ ഇത്‌ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്‌. പിന്നോക്ക വിഭാഗങ്ങള്‍ക്കായി പോരാടുന്ന ധീരര്‍ എന്നാണ്‌ ഒറീസ്സയടക്കമുള്ള സംസ്ഥാനങ്ങളിലെ മാവോയിസ്റ്റുകള്‍ സ്വയം വിശേഷിപ്പിക്കുന്നത്‌. ഉള്‍പ്രദേശങ്ങളിലെ ആദിവാസികളടമുള്ള ജന വിഭാഗങ്ങളെ ഒരു പരിധിവരെ ചൊല്‍പ്പടിയിലാക്കാന്‍ ഇവര്‍ക്ക്‌ സാധിച്ചിട്ടുമുണ്ട്‌. ഈ സാഹചര്യം മുതലെടുത്ത്‌ മാവോയിസ്റ്റുകളുടെ സഹായത്തോടുകൂടി ഭീകരവാദ ശൃംഘല വ്യാപിപ്പിക്കുകയാണ്‌ ഐഎസ്‌ഐ യുടെ ലക്ഷ്യം.

നക്സല്‍ ബാധിത സംസ്ഥാനങ്ങളിലെ മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ഇന്റലിജന്‍സ്‌ ബ്യൂറൊ അയച്ച കത്തിലാണ്‌ ഐ എസ്‌ ഐയുടെ ഗൂഢലക്ഷ്യത്തെപ്പറ്റി വ്യക്തമായ പരാമര്‍ശങ്ങളുള്ളത്‌. ഇടത്‌ പ്രത്യയ ശാസ്ത്രത്തിന്റെ വക്താക്കളെന്നവകാശപ്പെടുന്ന മാവോയിസ്റ്റ്‌, നക്സല്‍ ഗ്രൂപ്പുകള്‍ക്ക്‌ വന്‍ ആയുധ സഹായം നല്‍കി ഇവരെ സമര്‍ത്ഥമായി ഉപയോഗിക്കാനാണ്‌ സംഘടനയുടെ പദ്ധതി. തദ്ദേശീയരായ വനവാസികള്‍ക്ക്‌ ആയുധ പരിശീലനം നല്‍കി ഇവരെ രാജ്യത്തിനെതിരാക്കുക എന്നതാണ്‌ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന ശൈലി. മുസ്ലീം, കൃസ്ത്യന്‍ സംഘടനകളില്‍ നിന്നും ഇവര്‍ക്ക്‌ വ്യാപകമായ തോതില്‍ ധനസഹായം ലഭിക്കുന്നതായും പരാതിയുണ്ടായിരുന്നു. ആന്ധ്രയിലെ ഒരു മാവോയിസ്റ്റ്‌ ശക്തി കേന്ദ്രത്തില്‍ നിന്നും അടുത്തിടെ മുസ്ലീം ഭീകരവാദ ആശയങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ കണ്ടെത്തിയിരുന്നു.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമായ ഭീകര സംഘടനയായ കാമിറ്റ്പൂര്‍ ലിബറേഷന്‍ മാവോയിസ്റ്റുകള്‍ക്ക്‌ വന്‍തോതില്‍ ആയുധസഹായം നല്‍കുന്നതായി വാര്‍ത്തയുണ്ടായിരുന്നു ഇതേ മാര്‍ഗ്ഗമാണ്‌ ഐഎസ്‌ഐയും പിന്തുടരുന്നത്‌. ഇത്തരം സംസ്ഥാനങ്ങളില്‍ ഐഎസ്‌ഐ സ്വാധീനമുറപ്പിച്ച്‌ കഴിഞ്ഞതായും സൂചനയുണ്ട്‌. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയില്‍ വന്‍ ഭീഷണിയുയര്‍ത്തുന്ന മാവോയിസ്റ്റുകള്‍ക്ക്‌ സാങ്കേതിക സഹായം നല്‍കാനുള്ള ഐഎസ്‌ഐയുടെ നീക്കത്തിന്‌ തടയിടാനുള്ള പദ്ധതികളും ഇന്റലിജന്‍സ്്‌ ബ്യൂറോ ആവിഷ്കരിക്കുന്നുണ്ട്‌. നകസല്‍ ബാധിത മേഖലകളില്‍ തെരച്ചില്‍ നടത്തുന്നതിനായി അത്യാധുനിക യുദ്ധ ഹെലിക്കോപ്ടറുകള്‍ സേന രംഗത്തിറക്കിയിരുന്നു. കേരളത്തിലെ വടക്കന്‍ ജില്ലകളിലെ വനമേഖലകളില്‍ മാവോയിസ്റ്റുകളുടെ സഹായത്തോടെ ഭീകര പ്രവര്‍ത്തനം വ്യാപിക്കുന്നതായുള്ള ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ നേരത്തെ പുറത്തുവന്നിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

Kerala

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.