Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അനിവാര്യമാകുന്ന ദ്രവമാലിന്യ സംസ്ക്കരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2011, 09:50 pm IST
inVicharam

ശുചിത്വകേരളം-ആരോഗ്യ കേരളം പദ്ധതികള്‍ എല്ലാം തന്നെ സംസ്ഥാനത്തെ ഖരമാലിന്യ സംസ്ക്കരണത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ്‌ വിഭാവനം ചെയ്തിട്ടുള്ളത്‌. കേരളം പനിച്ചൂടില്‍ എത്തിയതിന്‌ പ്രധാന കാരണം കുടിവെള്ളത്തിലൂടെയുണ്ടായ രോഗാണുബാധയാണ്‌. മലിനജലം കാനകളില്‍ ഒതുക്കി നിര്‍ത്തിയിരിക്കുന്നതിനാല്‍ നമ്മുടെ നേരിട്ടുള്ള ദൃഷ്ടിയില്‍ ഗോചരമല്ലെന്നുമാത്രം. ഖരമാലിന്യങ്ങളാണെങ്കില്‍ നഗരങ്ങളെയും ഗ്രാമങ്ങളെയും ഒരുപോലെ വൃത്തിഹീനമാക്കിയിരിക്കുന്നതിനാല്‍ പെട്ടെന്ന്‌ കണ്ണില്‍ പെടുന്നു എന്നുമാത്രം. സംസ്ഥാനത്ത്‌ ഏതാണ്ട്‌ നാല്‌ പതിറ്റാണ്ട്‌ മുമ്പ്‌ തിരുവനന്തപുരം, കോഴിക്കോട്‌, കൊച്ചി എന്നീ നഗരങ്ങളില്‍ ദ്രവമാലിന്യ സംസ്ക്കരണത്തിന്‌ ബൃഹത്തായ പദ്ധതികള്‍ തയ്യാറാക്കി നടപ്പാക്കുവാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ നഗരങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന മലിനജലത്തിന്റേയും ദ്രവമാലിന്യത്തിന്റേയും ചെറിയൊരംശം മാത്രമാണ്‌ സംസ്ക്കരിക്കപ്പെടുന്നത്‌.

2010 ലെ കേന്ദ്രമലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച്‌ ഇന്ത്യയിലെ ക്ലാസ്‌ ക, കക ടൗണുകളില്‍ പ്രതിദിനം 38254 ദശലക്ഷം ലിറ്റര്‍ ദ്രവമാലിന്യങ്ങളാണ്‌ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്‌. അതില്‍ 11787 ദശലക്ഷം ലിറ്റര്‍ മാത്രമാണ്‌ ഏതെങ്കിലും തരത്തില്‍ സംസ്ക്കരിക്കുന്നതത്രെ. ബാക്കി 26467 ദശലക്ഷം ലിറ്റര്‍ സംസ്ക്കരിക്കുവാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന്‌ കണക്കാക്കിയിട്ടുണ്ട്‌. ദ്രവമാലിന്യങ്ങള്‍ സംഭരിച്ച്‌ വേണ്ടവിധം സംസ്ക്കരിച്ച്‌ പുറത്തുവിട്ടില്ലെങ്കില്‍ ആരോഗ്യപ്രശ്നങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും ഉണ്ടാകുമെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. 2006 ല്‍ ആലുവ-എറണാകുളം വൈറ്റില-തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ 16 കിണറുകളില്‍ നടത്തിയ പഠനത്തില്‍ രോഗകാരികളായ സാള്‍മോണല്ല എന്ന ബാക്ടീരിയയും കോളിഫോം ബാക്ടീരിയയും അനുവദനീയമായതില്‍ പല മടങ്ങ്‌ കിണര്‍ വെള്ളത്തില്‍ കണ്ടെത്തുകയുണ്ടായി. സെപ്ടിക്‌ ടാങ്ക്‌ മാലിന്യങ്ങളും ഖരമാലിന്യങ്ങളും കിണറുകളില്‍ അരിച്ചിറങ്ങിയതാകാം എന്ന നിഗമനത്തിലാണ്‌ പഠനം എത്തിച്ചേര്‍ന്നത്‌.

മിക്കവാറും സ്ഥലങ്ങളില്‍ വെള്ളം പൊങ്ങിയാല്‍ സെപ്റ്റിക്‌ ടാങ്കുകളും കിണറുകളും ഒരുമിച്ച്‌ നിറയുകയും ഒന്നാവുകയും ചെയ്യുന്നത്‌ രോഗാണുക്കളുടെ വ്യാപനത്തിനും രോഗബാധയ്‌ക്കും കാരണമാകുന്നുണ്ട്‌. കൊച്ചി നഗരത്തിലെ 85 ശതമാനം ആളുകള്‍ക്ക്‌ മാത്രമാണ്‌ ശരിയായ കക്കൂസുള്ളതെന്ന്‌ നാം മനസ്സിലാക്കണം. അലഞ്ഞുതിരിയുന്നവരും അന്യസംസ്ഥാനക്കാരും വീടില്ലാത്തവരും വഴിപോക്കരും മലമൂത്രവിസര്‍ജ്ജനം നടത്തുന്നത്‌ നഗരപ്രാന്തങ്ങളിലും കാനകളിലും കായലുകളിലുമാണ്‌. കേട്ടുകേള്‍വിയില്ലാത്ത രോഗങ്ങളുടെ വ്യാപനത്തിന്‌ ഇത്‌ കാരണമാകുന്നുണ്ട്‌. നഗരങ്ങളില്‍ പ്രത്യേകിച്ചും കൊച്ചി നഗരത്തില്‍ സെപ്റ്റിക്‌ ടാങ്കുകളുടെ ഓവര്‍ഫ്ലോ ജലം കാനകളിലാണ്‌ എത്തുന്നത്‌. കാനകളില്‍ വെള്ളം കയറുമ്പോള്‍ വെള്ളം സെപ്റ്റിക്‌ ടാങ്ക്‌ വരെ എത്തുകയും മലമടക്കം പൊതുകാനകളില്‍ എത്തുന്നുണ്ടെന്ന യാഥാര്‍ത്ഥ്യവും നാം മനസ്സിലാക്കേണ്ടതായിട്ടുണ്ട്‌. അതായത്‌ നഗരങ്ങളിലെ കാനകളുടെ ശൃംഖലയില്‍ രോഗാണുക്കള്‍ കലരുന്നുണ്ടെന്നതിന്‌ വലിയ തെളിവിന്റെ ആവശ്യമൊന്നുമില്ല. കാരണം നഗരത്തിലെ ആശുപത്രികള്‍, ഹോട്ടലുകള്‍, ഭക്ഷണ വ്യവസായങ്ങള്‍, ബേക്കറികള്‍, അറവുശാലകള്‍ ഡയറികള്‍, തട്ടുകടകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ അഴുക്കു ജലം കാനകളിലാണ്‌ എത്തിപ്പെടുന്നത്‌. ഒഴുക്കില്ലാത്ത കാനകളില്‍ അവ കെട്ടിക്കിടക്കുകയും രോഗാണുക്കളുടെ പെരുകലിന്‌ കാരണമാകുകയും ചെയ്യുന്നു. ഇക്കാരണങ്ങളാല്‍ മഴക്കാലങ്ങളേക്കാള്‍ രോഗബാധ വേനലിലാണ്‌ കൂടുതല്‍ കണ്ടുവരുന്നത്‌.

ഏകദേശം 55 ലക്ഷം ആളുകള്‍ക്കെങ്കിലും കുടിവെള്ളം പമ്പ്‌ ചെയ്യുന്ന പെരിയാറ്റിലേയ്‌ക്കാണ്‌ ആലുവ നഗരത്തിലെ നൂറുകണക്കിന്‌ ഓടകള്‍ എത്തിച്ചേരുന്നത്‌. ഓടകളില്‍ എത്തിച്ചേരുന്ന മലിനജലം പലപ്പോഴും കുടിവെള്ളത്തില്‍ കലരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്‌. കാനകളിലൂടെ വീടുകളിലെത്തുന്ന ശുദ്ധജലപൈപ്പുകള്‍ പലപ്പോഴും പൊട്ടിയൊലിക്കുന്നതു കാണാം. പമ്പിംഗ്‌ പലപ്പോഴും വൈദ്യുതി നിലയ്‌ക്കുന്നതുമൂലം നിന്നു പോകുമ്പോള്‍ ഉണ്ടാകുന്ന വായു സംഗ്രാസ മര്‍ദ്ദം നേര്‍വിപരീത ദിശയിലാകുകയും മലിനജലം ശുദ്ധജല പൈപ്പുകളില്‍ കയറുകയും ചെയ്യും. നഗ്നനേത്രങ്ങള്‍ക്ക്‌ ഗോചരമല്ലാത്ത രോഗാണുക്കള്‍ കുടിവെള്ളത്തിലൂടെ നമ്മുടെ ശരീരത്തിലെത്തുന്നു. ഇതുകൂടാതെയാണ്‌ നഗരങ്ങളില്‍ വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികളില്‍ സെപ്റ്റിക്‌ ടാങ്ക്‌ മാലിന്യം നിറയ്‌ക്കുന്നതായുള്ള വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്‌. കുടിവെള്ളം എന്ന പേരില്‍ നഗരങ്ങളില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്‌ യാതൊരു പരിശോധനയോ, ട്രീറ്റ്മെന്റോ ഇല്ലായെന്നത്‌ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുവാന്‍ കാരണമാണ്‌. ഖരമാലിന്യം, അറവുശാലാ മാലിന്യം എന്നിവ നിക്ഷേപിക്കുന്ന പല തോടുകളില്‍നിന്നും നദികളില്‍നിന്നും കിണറുകളില്‍നിന്നും കുളങ്ങളില്‍നിന്നും എടുക്കുന്ന മലിനജലമാണ്‌ പലപ്പോഴും ശുദ്ധമായ കുടിവെള്ളം എന്ന പേരില്‍ ഫ്ലാറ്റുകളിലും വീടുകളിലും വിതരണം ചെയ്യുന്നത്‌. ഒരു തരത്തിലുള്ള ഗുണമേന്മാ പരിശോധനയ്‌ക്കും വിധേയമാക്കാത്ത ടാങ്കര്‍ ലോറി ജലം പലപ്പോഴും രോഗാണുക്കളുടെ ഉറവിടമാണ്‌.

കൊച്ചി നഗരത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷത നഗരത്തിന്റെ ജല-മലിനജല നിര്‍മാര്‍ജ്ജനത്തിന്‌ തടസ്സം സൃഷ്ടിക്കുന്നുണ്ട്‌. നഗരത്തിലെ കിഴക്കന്‍ മേഖല അതായത്‌ രവിപുരം-തെക്കു കിഴവന റോഡിനും സൗത്ത്‌ ഓവര്‍ബ്രിഡ്ജിനും കിഴക്ക്‌ റെയില്‍വേ ലൈനിനും പടിഞ്ഞാറ്‌ എംജി റോഡിനും ഇടയ്‌ക്കുള്ള പ്രദേശങ്ങളില്‍ മഴക്കാലങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ട്‌ അനുഭവപ്പെടുന്നുണ്ട്‌. സൗത്ത്‌ റെയില്‍വെ സ്റ്റേഷന്‍ പ്രദേശം സ്ഥിരമായി വെള്ളക്കെട്ടുള്ള സ്ഥലമാണ്‌. നോര്‍ത്ത്‌ ടൗണ്‍ഹാള്‍ പ്രദേശം, കലൂര്‍ പ്രദേശം, പാലാരിവട്ടം പ്രദേശം കൂടാതെ നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലും മഴക്കാലങ്ങളില്‍ രൂക്ഷമായ വെളളക്കെട്ട്‌ അനുഭവപ്പെടുന്ന പ്രദേശങ്ങളാണ്‌. ഇടപ്പള്ളിത്തോട്‌, പുഞ്ചത്തോട്‌, തേവര-പേരണ്ടൂര്‍ കനാല്‍, മുല്ലശ്ശേരി കനാല്‍, തേവര ചമ്പക്കര കനാല്‍, വൈറ്റില കാരണക്കോടം തോട്‌, ചങ്ങാടം പോക്ക്‌ തോട്‌, രാമേശ്വരം കനാല്‍, കല്‍വത്തി കനാല്‍, മാന്ത്രത്തോട്‌, ചെറളായി തോട്‌, പുല്ലാരത്തോട്‌, കണ്ണങ്ങാട്ട്‌ തോട്‌, പഷ്ണിത്തോട്‌, അറനാട്‌ തോട്‌ എന്നിവ കയ്യേറിയതിനാലും ആഴം കുറഞ്ഞതിനാലുമാണ്‌ മഴക്കാലത്തെ വെള്ളക്കെട്ടിന്‌ കാരണമാകുന്നത്‌. എന്നാല്‍ വേനല്‍ക്കാലങ്ങളില്‍ ഈ പ്രധാന തോടുകളിലെ മലിനജലം കെട്ടികിടക്കലാണ്‌ രോഗാതുരമായ നഗരജീവിതത്തിന്‌ വഴിയൊരുക്കുന്നത്‌. ഈ പ്രധാനപ്പെട്ട തോടുകളിലെല്ലാം ആശുപത്രികളില്‍നിന്നുള്ള മലിനജലം ഒഴുകിയെത്തുന്നുണ്ടെന്നത്‌ പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

കെട്ടിക്കിടക്കുന്ന മലമൂത്ര വിസര്‍ജ്യമടക്കമുള്ള കാനകളിലെ മലിനജലത്തിലാണ്‌ കൊതുക്‌ മുട്ടയിട്ട്‌ പെരുകുന്നത്‌. കൊച്ചി നഗരത്തിലെ കൊതുകു ശല്യത്തിന്‌ ഒരുകാലത്തും പരിഹാരമുണ്ടാകാത്തതും മലിനജലം കെട്ടിക്കിടക്കുന്നതുമൂലമാണ്‌. കേരളത്തിലെ നഗരങ്ങളില്‍ മലിനജലം കൈകാര്യം ചെയ്യുന്നതിന്‌ സാങ്കേതിക പരിഹാരങ്ങള്‍ക്കുമപ്പുറം ശാസ്ത്രീയ പരിഹാരമാണ്‌ ആവശ്യം. അതിനുമാത്രമെ രോഗങ്ങളെ തടയുവാനാകൂ. സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെങ്കിലും മലിനജല സംസ്ക്കരണ പ്ലാന്റുകള്‍ സ്ഥാപിക്കാനായില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക്‌ നാം വിധേയരാകും. നമ്മുടെ ആരോഗ്യമേഖല ദിനംപ്രതി കൂടുതല്‍ പ്രശ്നബാധിതമാകുന്നതിനു കാരണവും ദ്രവമാലിന്യസംസ്ക്കരണത്തിന്റെ അഭാവം തന്നെയാണ്‌. തിളപ്പിച്ച്‌ ആറ്റിയ വെള്ളം കുടിയ്‌ക്കുവാന്‍ ജനങ്ങളെ ബോധവല്‍ക്കരിച്ചാലും സമൂഹത്തിലെ എത്ര ശതമാനം പേര്‍ക്ക്‌ അതിനുള്ള അവസരമുണ്ട്‌ എന്നുകൂടി നാം മനസ്സിലാക്കണം.
മാലിന്യരഹിത ചുറ്റുപാടും ശുദ്ധജല വിതരണവും മാത്രമാണ്‌ ആരോഗ്യരംഗത്തെ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരമായിട്ടുള്ളൂ. കാനകള്‍, തോടുകള്‍ എന്നിവയിലെ ചെളിയും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യുക, സെപ്റ്റിക്‌ ടാങ്ക്‌ ഔട്ട്ലെറ്റുകള്‍ കാനകളുമായി ബന്ധിപ്പിക്കുന്നത്‌ തടയുക, ഡ്രെയിനേജുകളുടെ ചെരിവ്‌ ഒഴുക്കുണ്ടാക്കുവാന്‍ പര്യാപ്തമാക്കുക, കന്നുകാലികളെ വളര്‍ത്തുന്ന തൊഴുത്തുകളില്‍നിന്നുള്ള വിസര്‍ജ്ജ്യങ്ങള്‍ നിക്ഷേപിക്കുന്നത്‌ തടയുക, കാനകളും തോടുകളും കയ്യേറിയിട്ടുള്ളത്‌ ഒഴിപ്പിക്കുക, കനാലുകളുടെയും തോടുകളുടെയും ആഴം കൂട്ടി ഒഴുക്ക്‌ വര്‍ധിപ്പിക്കുക, ഇന്റര്‍ ലിംങ്കിംഗ്‌ ഡ്രൈനേജുകളിലെ തടസ്സങ്ങള്‍ നീക്കി അറ്റകുറ്റപ്പണികള്‍ നടത്തുക, സ്ലൂയിഡുകള്‍ ശാസ്ത്രീയമായി പുതുക്കുക, വെള്ളക്കെട്ട്‌ ഒഴിവാക്കുവാനുള്ള കള്‍വര്‍ട്ടുകള്‍ അടിയന്തരമായി പണിതീര്‍ക്കുക എന്നീ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമെ വൃത്തിയുള്ളതും ആരോഗ്യകരവും ദുര്‍ഗന്ധം വമിക്കാത്തതുമായ ഒരു ചുറ്റുപാട്‌ നമ്മുടെ നഗരങ്ങളില്‍ ഉണ്ടാക്കുവാനാകൂ. മഴവെള്ളം ഒഴുകിപ്പോകുവാനുള്ള സംവിധാനങ്ങള്‍ നവീകരിക്കുകയും ദ്രവമാലിന്യ സംസ്ക്കരണത്തിന്‌ സംവിധാനം ഒരുക്കുകയും മാത്രമാണ്‌ കേരളത്തിലെ പനിക്കാലത്തിന്‌ ശമനമുണ്ടാക്കുവാനുള്ള ഏക പോംവഴി.

കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ പനി മൂലവും മറ്റു ആരോഗ്യപ്രശ്നങ്ങളാലും കഷ്ടപ്പെടുമ്പോഴും നമ്മുടെ ഭരണകൂടവും രാഷ്‌ട്രീയ നേതൃത്വങ്ങളും യാതൊരു പ്രയോജനവുമില്ലാത്ത ചര്‍ച്ചകളിലും പ്രവര്‍ത്തനങ്ങളിലും വ്യാപൃതരാകുന്നത്‌ ജനദ്രോഹപരമാണ്‌. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ കാര്യമാത്ര പ്രസക്തമായ ഒരു ചര്‍ച്ചയും നടപടിയും ഭരണകൂടം കൈക്കൊള്ളുന്നില്ല. റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ചോ, ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയെക്കുറിച്ചോ പരമ്പരാഗത തൊഴിലവസരങ്ങളെക്കുറിച്ചോ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തൊഴിലവസരം സൃഷ്ടിക്കുന്നതിനെക്കുറിച്ചോ ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചോ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനെക്കുറിച്ചോ ഖര-ദ്രവ മാലിന്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചോ, ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കാത്തത്‌ കേരളീയരുടെ ഗതികേടായി മാത്രമേ കാണുവാനാകൂ. മലിനജലം കുടിച്ച്‌ രോഗാതുരമായ ജീവിതം നയിക്കുവാനുള്ള നമ്മുടെ വിധിയെക്കുറിച്ച്‌ പഴിക്കുകയല്ലാതെന്തു പറയാന്‍?

ഡോ.സി.എം.ജോയി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.