Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

റബ്ബാനിയുടെ വധത്തില്‍ പങ്കില്ലെന്ന്‌ ഹഖാനി വക്താവ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2011, 11:27 pm IST
inWorld

കാബൂള്‍: ബര്‍ഹാനുദീന്‍ റബ്ബാനിയെ വധിച്ചത്‌ തങ്ങളല്ലെന്ന്‌ ഹഖാനി ശൃംഖലയുടെ നേതാവ്‌. റബ്ബാനിക്കെതിരായ ആക്രമണത്തില്‍ അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ താലിബാന്‍ ബന്ധമുള്ള ഹഖാനിയെ സംശയിച്ചിരുന്നു. തന്റെ ഭീകര ശൃംഖലക്ക്‌ ഐഎസ്‌ഐയുമായി ബന്ധമില്ലെന്ന്‌ ഹഖാനി നേതാവ്‌ സിറാജ്‌ ഹഖാനി വാര്‍ത്താലേഖകരെ അറിയിച്ചു. ബിബിസിയുടെ ചോദ്യത്തിന്‌ ശബ്ദ സന്ദേശത്തിലൂടെ നല്‍കിയ മറുപടിയിലാണ്‌ സിറാജ്‌ ഹഖാനി ഇക്കാര്യം വ്യക്തമാക്കിയത്‌. ചോദ്യങ്ങള്‍ ഒരു മൂന്നാമന്‍ വശം കൊടുത്തയക്കുകയും ശബ്ദലേഖനം ചെയ്ത്‌ ഉത്തരങ്ങള്‍ ലഭിക്കുകയുമാണുണ്ടായത്‌. ഈ ഭീകരസംഘടനയുടെ സ്ഥാപകനായ ജലാലുദ്ദീന്‍ ഹഖാനിയുടെ മകനാണ്‌ സിറാജ്‌. പാക്‌ ചാര സംഘടനയായ ഐഎസ്‌ഐക്കൊപ്പം മറ്റു രാജ്യങ്ങളിലെ ചാരസംഘടനകളുമായും തനിക്ക്‌ ബന്ധമുണ്ടായിരുന്നുവെന്ന്‌ സിറാജ്‌ അറിയിച്ചു. അഫ്ഗാന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്താന്‍ അമേരിക്കന്‍ ഭരണകൂടം തന്നെ നിര്‍ബന്ധിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. ഒരു ഗറില്ല ശക്തിയെന്ന നിലയില്‍ 30 വര്‍ഷത്തെ ചരിത്രമാണ്‌ ഹഖാനി ശൃംഖലയ്‌ക്കുള്ളത്‌. അവരെ പിന്തുണക്കുന്നവരുടെ ദൃഷ്ടിയില്‍ അവര്‍ യുദ്ധം തൊഴിലായി സ്വീകരിച്ചവരാണ്‌. എന്നാല്‍ എതിര്‍ക്കുന്നവരുടെ അഭിപ്രായത്തില്‍ ഇസ്ലാം തത്വസംഹിതകള്‍ കയ്യാളുന്ന ഒരുകൂട്ടം അക്രമികളാണ്‌. സംരക്ഷണം നലകുന്ന സംഘങ്ങളുടെ നടത്തിപ്പും രത്നങ്ങളുടെ കള്ളക്കടത്തും ധനത്തിനായി തട്ടിക്കൊണ്ടുപോകലും ഇവര്‍ നടത്തുന്നതായി ആരോപിക്കപ്പെടുന്നു. കാബൂളില്‍ നടത്തിയ ശക്തിയേറിയ ആക്രമണങ്ങള്‍ക്ക്‌ പിന്നില്‍ ഇവരായിരുന്നുവെന്നു കരുതപ്പെടുന്നു. താലിബാനില്‍നിന്ന്‌ ഒരു സമാധാന സന്ദേശമുണ്ടെന്ന വ്യാജേന ബര്‍ഹാനുദീന്‍ റബ്ബാനിയെ സെപ്തംബര്‍ 20-ാ‍ം തീയതി സന്ദര്‍ശിച്ചവരാണ്‌ അദ്ദേഹത്തെ വധിച്ചത്‌. തലപ്പാവിനുള്ളില്‍ ഒളിച്ചുവെച്ച ബോംബ്‌ പൊട്ടിത്തെറിപ്പിച്ചായിരുന്നു ചാവേര്‍ ആ ദൗത്യം നിര്‍വഹിച്ചത്‌. തങ്ങള്‍ റബ്ബാനിയുടെ വധത്തിനുത്തരവാദിയല്ലെന്ന്‌ ഇസ്ലാമിക്‌ എമിറേറ്റ്സിലെ വക്താവ്‌ ആവര്‍ത്തിച്ചിരുന്നുവെന്നും ഹഖാനി അറിയിച്ചു. 1996 ല്‍ നിയന്ത്രണമേറ്റെടുത്തശേഷം ഇസ്ലാമിക്‌ എമിറേറ്റുകള്‍ എന്നാണ്‌ അഫ്ഗാനിസ്ഥാന്‌ ഭീകരവാദികള്‍ പേരിട്ടിരിക്കുന്നത്‌. കൊലയാളി പാക്കിസ്ഥാന്‍കാരനാണെന്നും ഇതിനുള്ള ആസൂത്രണം നടന്നത്‌ പാക്കിസ്ഥാനിലെ ക്വറ്റ നഗരത്തിലാണെന്നും അഫ്ഗാനിലെ അന്വേഷകര്‍ അഭിപ്രായപ്പെടുന്നു. ഇതില്‍ പാക്‌ രഹസ്യാന്വേഷണ സംഘടനയായ ഐഎസ്‌ഐയ്‌ക്ക്‌ പങ്കുണ്ടെന്ന്‌ അന്വേഷകര്‍ അഭിപ്രായപ്പെടുമ്പോള്‍ അത്‌ പാക്കിസ്ഥാന്‍ നിഷേധിക്കുകയാണ്‌. ഹഖാനി ശൃംഖലയുമായുള്ള പാക്‌ ബന്ധത്തെ അഫ്ഗാനിസ്ഥാനും അമേരിക്കയും അപലപിച്ചിട്ടുണ്ട്‌. കാബൂളിലെ അമേരിക്കന്‍ എംബസിക്കും നാറ്റോ കേന്ദ്രത്തിനുമെതിരെ ആക്രമണം നടത്തിയത്‌ അഫ്ഗാനിസ്ഥാനാണെന്ന്‌ ഹഖാനി പറഞ്ഞു. ഈ ആക്രമണം മിലിട്ടറി കൗണ്‍സിലിന്റെ ആജ്ഞപ്രകാരമാണെന്നും വ്യക്തികളുടെ ചെയ്തികളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1980 ല്‍ സോവിയറ്റ്‌ അധിനിവേശക്കാലത്ത്‌ മുജഹിദ്ദീന്‍ ഭീകരവാദികള്‍ക്ക്‌ പാക്കിസ്ഥാനിലേയും മറ്റു രാജ്യങ്ങളിലേയും രഹസ്യാന്വേഷണ ഏജന്‍സികളുമായി ബന്ധമുണ്ടായിരുന്നു. അമേരിക്കയുടെ ആധിപത്യം വന്നതോടെ മറ്റു രാജ്യങ്ങളിലെ രഹസ്യാന്വേഷണ സംഘടനകളുമായുള്ള തങ്ങളുടെ ബന്ധം അവസാനിച്ചുവെന്ന്‌ ഹഖാനി കൂട്ടിച്ചേര്‍ത്തു. അമേരിക്കയടക്കം പല രാജ്യങ്ങളും ഇപ്പോഴും ഹഖാനി ശൃംഖലയെ ബന്ധപ്പെട്ട്‌ ജിഹാദ്‌ അവസാനിപ്പിക്കാനും ഇപ്പോഴത്തെ അഫ്ഗാന്‍ സര്‍ക്കാരില്‍ മുഖ്യ പങ്കാളിയാകാനും ആവശ്യപ്പെടാറുണ്ട്‌. ഇത്തരക്കാരുടെ ലക്ഷ്യം സമാധാനമല്ല മറിച്ച്‌ മുജാഹിദുകളില്‍ പരിഭ്രമമുണ്ടാക്കുകയാണ്‌ അവര്‍ക്ക്‌ വേണ്ടത്‌. ഹഖാനിക്ക്‌ പാക്‌ ചാര സംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന ആരോപണം ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും അവരുടെ പരാജയം മറച്ചുവെക്കാനുമാണ്‌. എന്നാല്‍ ഹഖാനിക്ക്‌ ഐഎസ്‌ഐ ബന്ധമുണ്ടെന്നും ഐഎസ്‌ഐ ആണ്‌ ഹഖാനി ഗ്രൂപ്പിനെ സൃഷ്ടിച്ചതെന്നും ഒരു മുതിര്‍ന്ന അഫ്ഗാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഹഖാനി ശൃംഖലക്ക്‌ രഹസ്യവിവരങ്ങളും തന്ത്രപരമായ ഉപദേശവും പരിശീലനവും നല്‍കുന്നത്‌ ഐഎസ്‌ഐ ആണ്‌. ലഷ്ക്കറെ തൊയ്ബപോലുള്ള വിഭാഗങ്ങള്‍ അവര്‍ക്ക്‌ പടയാളികളെയും യുദ്ധാനുഭവങ്ങളെ കുറിച്ചുള്ള വിവരങ്ങളും നല്‍കുന്നു. ഇരുവരും ചേര്‍ന്നാണ്‌ കാശ്മീരില്‍ അക്രമങ്ങള്‍ നടത്തുന്നത്‌, ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

മുല്ല ഒമര്‍ തങ്ങളുടെ നേതാവാണെന്നും തങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുമെന്നും ഹഖാനി അറിയിച്ചു. പാശ്ചാത്യരുടെ കളികള്‍ക്ക്‌ അവസാനമായിരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ യുദ്ധത്തിലും തങ്ങള്‍ക്ക്‌ ആജ്ഞകള്‍ ലഭിക്കുന്നതും അഫ്ഗാന്‍ നേതൃത്വത്തില്‍നിന്നാണെന്നും ഹഖാനി കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.