ന്യൂദല്‍ഹി: വോട്ടിന് നോട്ട് കേസില്‍ രണ്ടാം കുറ്റപത്രം പോലീസ് ദല്‍ഹി തീസ് ഹസാരി കോടതിയില്‍ സമര്‍പ്പിച്ചു. കോഴ നല്കാനുപയോഗിച്ച പണത്തിന്റെ ഉറവിടവുമായി അമര്‍സിങ്ങിന് ബന്ധമുള്ളതായി കണ്ടെത്താനായിട്ടില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
രണ്ടാം കുറ്റപത്രത്തില്‍ കോഴ നല്കാനുപയോഗിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങളുമുണ്ടാകുമെന്ന് ദില്ലി പോലീസ് സുപ്രീംകോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഇതുവരേയും അന്വേഷണ സംഘത്തിനായിട്ടില്ല. നാല് ആഴ്ചത്തെ സമയമായിരുന്നു ഇതിനായി സുപ്രീംകോടതി അനുവദിച്ചിരുന്നത്.
കേസുമായി ബന്ധപ്പെട്ട് സുധീന്ദ്ര കുല്‍ക്കര്‍ണി തിഹാര്‍ ജയിലിലാണ്. അമര്‍സിംഗിന്റേയും മറ്റ് പ്രതികളുടേയും ജാമ്യാപേക്ഷ വിചാരണ കോടതി തള്ളുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: