ന്യൂദല്‍ഹി: നികുതി വെട്ടിപ്പ് കേസിലെ പ്രതി ഹസന് അലി ഖാന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. ഓഗസ്റ്റ് 12നാണ് ബോംബെ ഹൈക്കോടതി ഹസന് അലി ഖാന് ജാമ്യം അനുവദിച്ചത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ അപേക്ഷയിലാണ് ജസ്റ്റീസ് അല്‍ത്തമാസ് കബീറിന്റെ ഉത്തരവ്.
മൂന്ന് പാസ്പോര്ട്ടുകള് കൈവശമുണ്ടെന്ന് നിരീക്ഷിച്ച കോടതി അന്താരാഷ്ട്ര ആയുധ വ്യാപാരി അഡ്നാന് ഖഷോഗിയുമായി ഹസന് അലി ഖാന്റെ ബന്ധത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ചൂണ്ടിക്കാട്ടി.
ഈ അവസരത്തില്‍ ജാമ്യം നല്കിയാല് ഹസന് അലി ഖാന് രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും കോടതി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: