Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അധ്യാപകന്‌ ആക്രമണം: ദുരൂഹത തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2011, 10:37 pm IST
in Kerala

കൊട്ടാരക്കര: ആര്‍. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം ആര്‍വി സ്കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ മലദ്വാരത്തില്‍ കൂടി കമ്പിപ്പാര കുത്തിയിറക്കി മൃതപ്രായനാക്കി വഴിയില്‍ ഉപേക്ഷിച്ച സംഭവത്തിലെ ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല. പ്രതിപക്ഷവും ബന്ധുക്കളും സംശയത്തിന്റെ കുന്തമുന ബാലകൃഷ്ണപിള്ളയ്‌ക്കും മകന്‍ മന്ത്രി ഗണേഷ്കുമാറിനും എതിരെ തിരിക്കുമ്പോള്‍ സംഭവം മുന്‍വിധികളോടെ അന്വേഷിക്കാന്‍ കഴിയില്ലെന്നും, പ്രതികളെയാണ്‌ പോലീസിന്‌ കണ്ടെത്തേണ്ടതും എന്നാണ്‌ മുഖ്യമന്ത്രിയുടെയും പോലീസിന്റെയും നിലപാട്‌. അതേസമയം ദുരൂഹതകള്‍ ഉടന്‍ നീക്കാന്‍ കഴിയുമെന്നും ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ആണ്‌ കൊല്ലം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ എട്ടംഗ അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ട്‌ ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്‌.

മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഐസിയു വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന അധ്യാപകന്റെ നിലയില്‍ നേരിയ പുരോഗതിയുണ്ട്‌. എങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. അധ്യാപകന്റെ ഫോണ്‍ കോളുകളും, കടയ്‌ക്കലില്‍ അദ്ദേഹം ആരെ കാണാനാണ്‌ പോയത്‌, അവിടെ നിന്നും എപ്പോള്‍ പുറപ്പെട്ടു തുടങ്ങിയ കാര്യങ്ങളും അന്വേഷിച്ച്‌ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ്‌ പോലീസ്‌. ഹൈവേപോലീസ്‌ കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്ന വഴിക്ക്‌ അധ്യാപകന്‌ ബോധമുണ്ടായിട്ടും പോലീസിനോട്‌ ആക്രമിച്ചവരെകുറിച്ച്‌ സൂചന നല്‍കാത്തത്‌ എന്തുകൊണ്ടാണെന്നതാണ്‌ പോലീസിനെ കുഴക്കുന്നത്‌. അധ്യാപകനില്‍ നിന്നും മൊഴിയെടുത്താല്‍ മാത്രമേ യഥാര്‍ത്ഥചിത്രം ലഭ്യമാകൂ. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ഇന്നലെയും മെഡിക്കല്‍കോളേജില്‍ കാത്ത്നിന്നെങ്കിലും മൊഴി നല്‍കുന്ന സ്ഥിതിയിലേക്ക്‌ അധ്യാപകന്റെ നില മെച്ചപ്പെട്ടിട്ടില്ല.

മാനേജ്മെന്റിനെതിരെ അധ്യാപകന്റെ ഭാര്യയും എല്‍ഡിഎഫും ആരോപണം ഉന്നയിക്കുന്നതിന്റെ സത്യാവസ്ഥയും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌. ചിലര്‍ പോലീസ്‌ നിരീക്ഷണത്തിലാണെന്നാണ്‌ സൂചന. ഗണേഷ്കുമാറിന്റെ സ്റ്റാഫില്‍പെട്ട ഒരംഗം സംഭവദിവസം സ്കൂളില്‍ എത്തിയതില്‍ ദുരൂഹത ഉണ്ടെന്ന്‌ ബന്ധുക്കളും ആരോപിക്കുന്നു. ഇതേ ആരോപണം ഇന്നലെ നിയമസഭയില്‍ സ്ഥലം എംഎല്‍എ ഐഷാപോറ്റിയും ഉന്നയിച്ചിരുന്നു.

ഇതിനിടയില്‍ പട്ടാഴി-പത്തനാപുരം പിടവൂര്‍ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെള്ള ആള്‍ട്ടോകാര്‍ അധ്യാപകനെ ആക്രമിച്ച്‌ വഴിയില്‍ തള്ളിയ കാറാണെന്നവാര്‍ത്ത പരന്നിരുന്നു. കൊട്ടാരക്കര ഡിവൈഎസ്പി ആന്റോയുടെ നേതൃത്വത്തില്‍ പോലീസ്‌ എത്തി കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. വിദഗ്ധസംഘം കാര്‍ പരിശോധന നടത്തി. പറവൂര്‍ സ്വദേശിയുടെ പേരിലുള്ള കാറാണിതെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇത്‌ ഇന്ധനം തീര്‍ന്നതിനാല്‍ വഴിയില്‍ പാര്‍ക്കു ചെയ്തതാണെന്ന്‌ പറയുന്നു.

ആക്രമണത്തിന്‌ പിന്നില്‍ വിദഗ്ധപരിശീലനം ലഭിച്ച ക്വട്ടേഷന്‍ സംഘങ്ങളാണെന്നും സംശയിക്കുന്നുണ്ട്‌. ആക്രമണരീതിയിലെ പൈശാചികത ആണ്‌ പോലീസിനെ ഇത്തരം നിരീക്ഷണത്തില്‍ എത്തിക്കുന്നത്‌. ജനനേന്ദ്രിയം ഉള്‍പ്പെടെ തകര്‍ത്തതുകൊണ്ട്‌ അധ്യാപകന്റെ പൂര്‍വകാല ചരിത്രങ്ങളും അന്വേഷണവിധേയമാകുമെന്ന്‌ അന്വേഷണസംഘത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബാലകൃഷ്ണപിള്ളയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന കുടുംബമായിരുന്നു കൃഷ്ണകുമാറിന്റേത്‌. ഇദ്ദേഹത്തിന്റെ പിതാവ്‌ രാഘവന്‍പിള്ള പിള്ളയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ട വ്യക്തിയും, സ്കൂളിന്റെ നടത്തിപ്പുകാരനും ആയിരുന്നു. ഈ ബന്ധത്തിലാണ്‌ കൃഷ്ണകുമാറും ഭാര്യയും അവിടെ ജോലിയില്‍ പ്രവേശിച്ചത്‌. സ്കൂളിന്റെ നടത്തിപ്പുകാര്യങ്ങള്‍ അഞ്ച്‌ വര്‍ഷം മുമ്പ്‌ വരെ നടത്തിയിരുന്നതും കൃഷ്ണകുമാര്‍ ആയിരുന്നു. അഞ്ച്‌ വര്‍ഷം മുമ്പ്‌ ഭാര്യ ഗീതയ്‌ക്ക്‌ പ്രെമോഷന്‍ നല്‍കുന്നത്‌ പിള്ള തടഞ്ഞു എന്നാരോപിച്ചാണ്‌ തമ്മില്‍ തെറ്റുന്നത്‌. ഹൈക്കോടതി വിധിയുടെ ബലത്തില്‍ ഗീത ഹെഡ്മിസ്ട്രസ്‌ ആയതോടെ ഈ വൈരം വര്‍ധിച്ചു. തുടര്‍ന്ന്‌ സ്കൂളിനെതിരെ പ്രചരിച്ച പല ഊമക്കത്തുകള്‍ക്കും പരാതിക്കും പിന്നില്‍ കൃഷണകുമാര്‍ ആണെന്ന്‌ ആരോപണമുണ്ടായിരുന്നു. ഇതാണ്‌ മാനേജ്മെന്റിനെതിരെ സംശയം നീളാന്‍ കാരണം.

ജി. സുരേഷ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

നരേന്ദ്ര മോദിയുടെ യുഗം

India

ദുരിതാശ്വാസ വസ്തുക്കൾ പൂഴ്‌ത്തിവെച്ച മുൻ തൃണമൂൽ കാബിനറ്റ് മന്ത്രി അറസ്റ്റിൽ ; കള്ളനെ പിടിച്ചേയെന്ന് നാട്ടുകരുടെ പരിഹാസം

India

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കയറ്റുമതി റെക്കോർഡ് ഡോളറിലെത്തിയതായി വാണിജ്യ മന്ത്രാലയം

Editorial

സതീശന്‍ സര്‍ക്കാരിന്റെ വാഗ്ദാന വഞ്ചന

Entertainment

പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ ദല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍. റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് സമീപം

റെയില്‍വേ – കൃഷി മന്ത്രിമാരെ കണ്ട് രാജീവ് ചന്ദ്രശേഖര്‍; വികസിത കേരളത്തിനായി കേന്ദ്രതല ചര്‍ച്ചകള്‍ സജീവം

‘ബംഗാളി ഭായി’ ബംഗ്ലാദേശ് ഭീകരന്‍; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ തിരുവാഭരണക്കൊള്ള; നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പില്‍ നിന്നു മാത്രം കാണാതായത് കോടികള്‍ വിലമതിപ്പുള്ള അമൂല്യ വസ്തുക്കള്‍

അപൂര്‍വ ഗ്രഹസംഗമം… ‘കോസ്മിക് കിസ്സി’ല്‍ വ്യാഴവും ശുക്രനും

സര്‍വകലാശാലകള്‍ മാര്‍ക്‌സിസ്റ്റ് മാടമ്പി കോട്ടകള്‍; ജുഡീഷ്യല്‍ അന്വേഷണവും ധവളപത്രവും വേണമെന്ന് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ്

എല്‍സ – 3 ചരക്ക് കപ്പലപകടം: അറിഞ്ഞുകൊണ്ട് സൃഷ്ടിച്ചതെന്ന് കേന്ദ്ര റിപ്പോര്‍ട്ട്

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം ആരംഭിച്ചു; പുഴകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി മീന്‍ പിടിക്കുന്നതിനും വിലക്ക്

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

2026 വ്യാഴ മാറ്റം: ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

ലോകകപ്പ് ഫുട്‌ബോളിന് നാളെ തുടക്കം; ഇനി ട്രയോന്‍ഡക്കാലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.