ചെന്നൈ: ഡി.എം.കെ നേതാവും മുന്‍മന്ത്രിയുമായ കെ.പി.പി. സാമിയെ പോലീസ് അറസ്റ്റ് ചെയ്തു. 2006ലെ ഒരു കൊലപാതകകേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കേസില്‍ സാമി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
ഇന്നു രാവിലെയായിരുന്നു അറസ്റ്റ് നടന്നത്. 2006 ല്‍ തിരുവട്ടിയൂരിലെ ചെല്ലദുരൈ, വേലു എന്നിവരെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ സ്വാമിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ആരോപണമുയര്‍ന്നിരുന്നു.
എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരായ ചെല്ലദുരൈയും വേലുവും ഡി.എം.കെ പ്രവര്‍ത്തകരുമായുള്ള ചില പ്രശ്നങ്ങള്‍ക്കു ശേഷമായിരുന്നു കാണാതായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: