ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന് മന്‍സൂര്‍ അലിഖാന് പട്ടൗഡിയുടെ മൃതദേഹം സംസ്കരിച്ചു. സ്വദേശമായ പട്ടൗഡിയിലായിരുന്നു സംസ്കാര ചടങ്ങുകള്‍. ദല്‍ഹി വസന്ത് വിഹാറിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട ആയിരങ്ങള്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
ശ്വാസകോശരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു പട്ടൗഡി ശ്രീഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ചത്. രാവിലെയോടെ വസന്തവിഹാര്‍ വസതിയില്‍ എത്തിച്ച അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജന്മഗ്രാമായ പട്ടൗഡി ഗ്രാമത്തില്‍ നിന്നും നൂറുകണക്കിന് പേര് എത്തിയിരുന്നു.
പട്ടൗഡിയുടെ പത്നിയും ബോളിവുഡ് താരവുമായിരുന്ന ശര്‍മ്മിള ടാഗോര്‍, മകന് സെയ്ഫ് അലി ഖാന്, കരീനാ കപൂര്‍ എന്നിവര്‍ മൃതദേഹം രാവിലെ പത്തരയോടെ പട്ടൗഡി ഗ്രാമത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ വസതിയിലുണ്ടായിരുന്നു.
പാകിസ്ഥാന് ഹൈക്കമ്മിഷണര്‍ ഷാഹിദ് മാലികും പത്നിയും, ഹരിയാനാ മുഖ്യമന്ത്രി ഒ.പി. ചൗത്താലാ, മുന്‍ ക്രിക്കറ്റ് താരങ്ങളായിരുന്ന കപില്‍ദേവ്, അജയ് ജഡേജ, പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് മേധാവി ഐ.എസ്. ബിന്ദ്ര, ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ അന്ത്യപ്രണാമമര്പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: