Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സോണിയയുടെ നിഗൂഢരോഗം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2011, 10:32 pm IST
inVicharam

ഇന്ത്യാ രാജ്യത്തെ ഏറ്റവും ശക്തമായ രാഷ്‌ട്രീയ വ്യക്തിത്വമായ സോണിയാഗാന്ധി ആ രാജ്യത്തില്‍നിന്നും അപ്രത്യക്ഷമായ വിവരം പുറത്തായിട്ട്‌ ആഴ്ചകളായി. ഇന്ത്യയുടെ എല്ലാ മൂലകളില്‍നിന്നും അവര്‍ക്കായി പ്രാര്‍ത്ഥനകളും ആശംസകളും ഉയര്‍ന്നു; എന്തിന്‌, അവരുടെ രാഷ്‌ട്രീയ എതിരാളികളില്‍നിന്നുപോലും. എന്നാല്‍ ആരും തന്നെ അവര്‍ എവിടെയാണെന്ന്‌ കണ്ടുപിടിക്കണമെന്ന്‌ ആവശ്യപ്പെടുന്നില്ല എന്നത്‌ അമ്പരപ്പിക്കുന്ന വിഷയമാണ്‌.

സോണിയയുടെ തിരോധാനം സ്വമേധയായുള്ളതാണെന്നത്‌ സംഭ്രമജനകവുമായിരിക്കുന്നു. വെളിപ്പെടുത്താത്ത ഒരു രോഗത്തിന്റെ ചികിത്സാര്‍ത്ഥം അമേരിക്കയിലെ ഏതെന്ന്‌ വെളിപ്പെടുത്താത്ത ഒരു ആസ്പത്രിയിലേക്ക്‌ അവര്‍ പോയെന്ന വിവരം ആഗസ്റ്റ്‌ നാലിനാണ്‌, അവര്‍ പതിറ്റാണ്ടിലേറെയായി പ്രസിഡന്റായിരിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി വ്യക്തമാക്കിയത്‌.

ഉത്തരങ്ങള്‍ക്കായി പലേ ചോദ്യങ്ങളും യാചിക്കുന്നു. അവരുടെ ജീവന്‍ അപകടത്തിലായിരുന്നുവോ? അവര്‍ എവിടെയായിരുന്നു? കോണ്‍ഗ്രസ്‌ പാര്‍ട്ടി നേതൃത്വം നല്‍കുന്ന മുന്നണി സര്‍ക്കാരിനെ ഇത്‌ ബാധിക്കുമോ. പക്ഷേ, ഉത്തരങ്ങളൊന്നും നല്‍കപ്പെട്ടില്ല.

പ്രതീകാത്മകമായി, സോണിയയുടെ ആരോഗ്യപ്രശ്നങ്ങള്‍ അവരുടെ പാര്‍ട്ടിയുടെ മുന്നണി സര്‍ക്കാരിന്റെ ക്ഷീണാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. അഴിമതിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ ക്രോധപൂര്‍ണമായ നാടകീയ പ്രതിഷേധ പ്രകടനങ്ങള്‍ കാരണം പാര്‍ലമെന്റിന്റെ ഇപ്പോഴത്തെ സമ്മേളനം കൊടുംപകയുടെ കേളീരംഗമായിരിക്കുന്നു. അഴിമതികുംഭകോണങ്ങളാല്‍ സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ന്നിരിക്കുന്നുവെന്ന്‌ ഒരു ദേശീയ സര്‍വേ കണ്ടെത്തുമ്പോള്‍, നേതൃത്വശൂന്യതയാണ്‌ സംഭവിച്ചിരിക്കുന്നതെന്ന്‌ വിമര്‍ശകര്‍ വിലയിരുത്തുന്നു.

സോണിയയുടെ ആരോഗ്യം തകരാറിലാകുന്നതിന്‌ മുന്‍പുതന്നെ, 2014 ലെ അടുത്ത തെരഞ്ഞെടുപ്പിന്‌ മുന്നെ മന്‍മോഹന്‍സിംഗിനെ മാറ്റുമെന്ന്‌ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. സാമൂഹ്യശാസ്ത്രജ്ഞന്‍ യോഗേന്ദ്രയാദവ്‌ പറയുന്നു. “കഴിഞ്ഞ 20 കൊല്ലത്തിനിടക്ക്‌ ഉണ്ടായിട്ടുള്ള ഏറ്റവും ലക്കും ലഗാനുമില്ലാത്ത സര്‍ക്കാരാണിത്‌.”

കര്‍ത്തവ്യങ്ങളെ പകുത്തെടുത്തുകൊണ്ട്‌ താന്‍ പോരിമയില്ലാതെ ഒത്തുപ്രവര്‍ത്തിക്കുന്നതായിരുന്നു സിംഗ്‌-സോണിയാ കൂട്ടുകെട്ടിന്റെ വിജയം. സാമ്പത്തിക വിദഗ്‌ദ്ധനായ സിംഗ്‌ സര്‍ക്കാരിനെ നിയന്ത്രിക്കയും വിദേശകാര്യം നോക്കി നടത്തുകയും ചെയ്തപ്പോള്‍, മുന്‍ പ്രധാനമന്ത്രിയുടെ വിധവയും ലജ്ജാലുവുമായ സോണിയ ആഭ്യന്തര രാഷ്‌ട്രീയത്തിനും തെരഞ്ഞെടുപ്പ്‌ പ്രചരണങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചു. പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും പരിപാടികളില്‍ സര്‍വവ്യാപിയായി ഇരിക്കവെ തന്നെപൊതുജനത്തിന്റെ സൂക്ഷ്മനിരീക്ഷണത്തില്‍നിന്ന്‌ രക്ഷപ്പെടാനും സോണിയയ്‌ക്ക്‌ കഴിഞ്ഞു.

കഴിഞ്ഞ ദശാബ്ദത്തില്‍ സോണിയ അത്യപൂര്‍വമായി മാത്രമേ മാധ്യമങ്ങള്‍ക്ക്‌ ഇന്റര്‍വ്യൂ അനുവദിച്ചിട്ടുള്ളൂ. അവരെപ്പറ്റി സംസാരിക്കാന്‍ സുഹൃത്തുക്കളോ രാഷ്‌ട്രീയ സഖ്യക്കാരോ ധൈര്യപ്പെട്ടില്ല. കാരണം, ഗാന്ധികുടുംബത്തിന്‌ തങ്ങളുടെ സ്വകാര്യതയെക്കുറിച്ചുള്ള ഭ്രാന്തമായ നിര്‍ബന്ധബുദ്ധിയെക്കുറിച്ച്‌ അവര്‍ക്ക്‌ തികഞ്ഞ ബോധമുണ്ടായിരുന്നു. പൊതുജനദൃഷ്ടിയില്‍ പൂര്‍ണമായി പെടുന്നത്‌ ഒഴിവാക്കാനാണ്‌ സോണിയ പ്രധാനമന്ത്രിയാകാന്‍ കൈവന്ന രണ്ടു അവസരങ്ങളും നിഷേധിച്ചു കളഞ്ഞത്‌.

എങ്കിലും നയപരമായ കാര്യങ്ങളില്‍ അവര്‍ മേധാവിത്വം പുലര്‍ത്തി. ഇന്ത്യ സന്ദര്‍ശിച്ച രാഷ്‌ട്രത്തലവന്‍മാരുമായി അവര്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തി. വിദേശങ്ങളിലേക്ക്‌ ഔദ്യോഗിക യാത്രകള്‍ നടത്തി. അവര്‍ പാര്‍ലമെന്റിന്റെ അധോസഭയിലെ ഒരു തെരഞ്ഞെടുക്കപ്പെട്ട അംഗമാണ്‌, ദേശീയോപദേശക സമിതിയുടെ അധ്യക്ഷയുമാണ്‌. പ്രധാനമന്ത്രിയെ രണ്ടാം നിരക്കാരനായി പ്രതിപക്ഷം മുദ്രകുത്തുന്ന തരത്തില്‍ സോണിയക്ക്‌ സര്‍ക്കാരില്‍ മേധാവിത്വമുണ്ടായി.

ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ സോണിയയുടെ നിലയും വിലയും അവരുടെ ആരോഗ്യകാര്യങ്ങള്‍ രഹസ്യമാക്കി വെക്കുന്നതില്‍ ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ നടത്തിയ പ്രതിഷേധത്തില്‍നിന്നും അളക്കാവുന്നതാണ്‌. ബിസിനസ്‌ സ്റ്റാന്‍ഡേര്‍ഡ്‌ പത്രം എഡിറ്റോറിയലില്‍ എഴുതി, “ഒരു ജനാധിപത്യത്തില്‍, ജനങ്ങള്‍ക്ക്‌ അവരുടെ നേതാക്കളുടെ ആരോഗ്യകാര്യങ്ങള്‍ വിശദമായിത്തന്നെ അറിയുവാന്‍ അവകാശമുണ്ട്‌. സോണിയയുടെ ചികിത്സക്ക്‌ പൊതുഖജനാവിലെ പണമാണോ ചെലവഴിക്കുന്നത്‌? സോണിയയുടെ ആരോഗ്യനില കോണ്‍ഗ്രസിന്റെ ഭാവിയെക്കുറിച്ച്‌ ഗൗരവമായ ആശങ്കകളുയര്‍ത്തുന്നു. അവരുടെ സുഖപ്രാപ്തിക്കായി രാജ്യം മുഴുവന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടാകാം. പക്ഷേ, ഇത്തരം അസുഖകരമായ ചോദ്യങ്ങളും അതോടൊപ്പം ഉയരുന്നുണ്ട്‌.

എങ്കിലും ഈ സമയം വരെയും ചോദ്യങ്ങള്‍ അടക്കിവെയ്‌ക്കപ്പെടുകയാണ്‌. പാര്‍ട്ടിയുടെ മാധ്യമവിഭാഗം സെക്രട്ടറി ടോം വടക്കന്‍ പൊതുജനം സോണിയാഗാന്ധിയുടെ സ്വകാര്യതക്കായുള്ള തൃഷ്ണയെ പിന്തുണയ്‌ക്കുകയാണെന്ന അഭിപ്രായക്കാരനാണ്‌. “ആരോഗ്യപരമായ കാര്യങ്ങള്‍ ഇന്ത്യയില്‍ അങ്ങേയറ്റം പരമപവിത്രമാണ്‌. സാധാരണയായി, ഞങ്ങള്‍ രോഗകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയേ ഇല്ല. അയാള്‍ പറയുന്നു, “മിസ്സിസ്സ്‌ ഗാന്ധിക്ക്‌ അവരുടെ രോഗം പരമരഹസ്യമാക്കി വെയ്‌ക്കണമെന്ന്‌ പൂതിയുണ്ടെങ്കില്‍, ഞങ്ങള്‍ അവരുടെ രഹസ്യസ്വഭാവത്തെ അങ്ങേയറ്റം വിലമതിക്കുക തന്നെ ചെയ്യുന്നു. ഉടനെ അവര്‍ നമ്മോടൊപ്പം എത്തുന്നതായിരിക്കും.”

തന്റെ അഭാവത്തില്‍ സോണിയ പാര്‍ട്ടി കാര്യങ്ങള്‍ നോക്കി നടത്താന്‍ ഒരു നാലംഗ കമ്മറ്റിയെ നിയമിച്ച ശേഷമാണ്‌ അമേരിക്കയിലേക്ക്‌ വിട്ടത്‌. കമ്മറ്റിയില്‍ അവരുടെ അനന്തരാവകാശി എന്നു കരുതപ്പെടുന്ന പുത്രന്‍ രാഹുല്‍ഗാന്ധിയും ഉള്‍പ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.