Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഴിമതി വാഴ്ചക്ക്‌ അന്ത്യം കുറിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2011, 10:27 pm IST
in Vicharam

രാജ്യവ്യാപകമായ അഴിമതിക്കെതിരെ രൂപപ്പെട്ടിരിക്കുന്ന ശതലക്ഷങ്ങളുടെ വികാരമോ അതിെ‍ന്‍ വക്താവായ അണ്ണാ ഹസാരെയുടെ പിന്നില്‍ അണിനിരന്നേക്കാവുന്ന അനേകായിരം ജനങ്ങളേയോ പരിഗണിക്കാതെ തികച്ചും ധാര്‍ഷ്ട്യപൂര്‍വം സമാധാനപരമായി മരണംവരെ സത്യഗ്രഹം ഇരിക്കുവന്‍ തുനിഞ്ഞ അണ്ണാ ഹസാരെയുടെ അറസ്റ്റിനുശേഷം ഇപ്പോള്‍ മുട്ടുമടക്കി ഹസാരെയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ അദ്ദേഹത്തെ ജയില്‍ വിമുക്തനാക്കുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. അണ്ണാ ഹസാരെ സ്വന്തം ഗ്രാമത്തില്‍ ഗ്രാമീണ ജലസേചന മാതൃക സ്ഥാപിക്കാനും മഹാരാഷ്‌ട്രയില്‍ വിവരാവകാശ നിയമം നടപ്പാക്കുന്നതിനുവേണ്ടിയും ഗാന്ധിയന്‍ രീതിയില്‍ സമരം ചെയ്ത വ്യക്തിയാണ്‌. അദ്ദേഹത്തെ തിഹാറില്‍ അഴിമതിക്കാരനായ സുരേഷ്‌ കല്‍മാഡിക്കും ശരത്‌ കുമാറിനും ഒപ്പമാണ്‌ നാലാം നമ്പര്‍ ജയിലില്‍ അടച്ചത്‌. അറസ്റ്റിന്‍ ന്യായീകരിച്ച്‌ പ്രധാനമന്ത്രി പറഞ്ഞത്‌ 144-ാ‍ം വകുപ്പ്‌ ലംഘിക്കാന്‍ പോയ ഹസാരെയെ അറസ്റ്റ്‌ ചെയ്യുകയല്ലാതെ പോലീസിന്‌ മറ്റ്‌ മാര്‍ഗമില്ലായിരുന്നുവെന്നാണ്‌. പ്രതിഷേധിക്കാനും സമരം ചെയ്യാനുമുള്ള പൗരാവകാശം ഭരണഘടന നല്‍കിയിരിക്കെ സമരം മൂന്നുദിവസം, അനുയായികള്‍ 5000 പേര്‍ മുതലായ പോലീസ്‌ വ്യവസ്ഥകള്‍ അനുസരിക്കാന്‍ വിസ്സമ്മതിച്ചതാണ്‌ ഹസാരെയെ അറസ്റ്റ്‌ ചെയ്യാന്‍ കാരണം.

അണ്ണാ ഹസാരെ ഒരുകോടി ജനങ്ങളുടെ ശബ്ദമാണെന്ന വിചാരം തിരുത്തണമെന്ന്‌ പറഞ്ഞ പ്രധാനമന്ത്രി ജനപ്രതിനിധികളെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നാണ്‌ പറഞ്ഞത്‌. ഇതിനെ ജനാധിപത്യത്തിന്റെ കൊലപാതകമായിട്ട്‌ വിശേഷിപ്പിച്ച രാജ്യസഭാ പ്രതിപക്ഷനേതാവ്‌ അരുണ്‍ ജെറ്റ്ലി ജനങ്ങളുടെ പ്രതിഷേധം അഴിമതിക്കാരായ രാഷ്‌ട്രീയക്കാര്‍ക്കും ബ്യൂറോക്രസിക്കും എതിരെയാണെന്നും സര്‍ക്കാര്‍ കൊണ്ടുവന്ന ലോക്പാല്‍ ഇവരെ സംരക്ഷിക്കാനുള്ളതാണെന്നും ചൂണ്ടിക്കാട്ടി. പോലീസ്‌ കാക്കിയുടെ മറവില്‍ അഭയം തേടുന്ന പ്രധാനമന്ത്രിക്ക്‌ അഴിമതിക്കെതിരെ ശക്തമായി നടപടിയെടുക്കാനുള്ള ഇഛാശക്തിയോ കഴിവോ ഇല്ല എന്നാണ്‌ തെളിയിക്കുന്നത്‌. സമരം ചെയ്യാനുള്ള അവകാശം ഭരണഘടന നല്‍കിയിരിക്കെ, ഭരണഘടനയ്‌ക്കുമേല്‍ പാര്‍ലമെന്റിനാണ്‌ സര്‍വാധികാരം എന്ന്‌ സ്ഥാപിക്കാനാണ്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ശ്രമിക്കുന്നത്‌. അണ്ണാ ഹസാരെയ്‌ക്ക്‌ പിന്തുണയുമായി ജനങ്ങള്‍ അണിനിരന്നത്‌ തിഹാര്‍ ജയിലിന്‌ മുമ്പിലും 144-ാ‍ം വകുപ്പ്‌ പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച ജെപി പാര്‍ക്കിന്റെ മുന്നിലും ഛന്ദ്രസാല്‍ സ്റ്റേഡിയത്തിലും മാത്രമല്ല രാജ്യത്തെമ്പാടും ജനങ്ങള്‍ അണ്ണാ ഹസാരെയ്‌ക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ ഓഫീസും കോളേജും വിട്ട്‌ നിരത്തിലിറങ്ങി. ഈ വികാരവിക്ഷോഭം തെളിയിക്കുന്നത്‌ ഇന്ത്യയില്‍ രൂഢമൂലമായിരിക്കുന്ന അഴിമതിവിരുദ്ധ വികാരമാണ്‌. അഴിമതി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന്‌ ചെങ്കോട്ടയില്‍നിന്ന്‌ വിളിച്ചുപറഞ്ഞ പ്രധാനമന്ത്രിയാണ്‌ ഈ അഴിമതിവിരുദ്ധ വികാരത്തിന്റെ പ്രതിരൂപമായ അണ്ണാ ഹസാരെയെ ജയിലിലടച്ചത്‌.

ബ്രിട്ടീഷുകാര്‍പോലും ഇന്ത്യയിലെടുക്കാത്ത ഈ നടപടിയെ വിമര്‍ശിച്ച ജസ്റ്റിസ്‌ കൃഷ്ണയ്യര്‍ പറഞ്ഞത്‌ ഭാരതം ജയിലില്‍ അടയ്‌ക്കപ്പെട്ടുവെന്നാണ്‌. ഗാന്ധിയന്‍ മാതൃകയില്‍, യാതൊരു അക്രമത്തിനും തുനിയാതെ സമരം നടത്താന്‍ ശ്രമിച്ച അണ്ണാ ഹസാരെയെ പൗരാവകാശം നിഷേധിച്ച്‌ തടവിലടച്ചപ്പോള്‍ ഇന്ത്യയെയാണ്‌ കസ്റ്റഡിയിലെടുത്തത്‌. നിയമനിര്‍മാണം പാര്‍ലമെന്റിന്റെ അധികാരമെന്ന്‌ പറയുമ്പോഴും 40 ശതമാനം ജനപ്രതിനിധികള്‍ ക്രിമിനല്‍ കേസില്‍ പ്രതികളാണെന്ന കാര്യം വിസ്മരിക്കാനാകില്ല. സ്വന്തം അലവന്‍സ്‌ വര്‍ധിപ്പിക്കുന്നതിന്‌ കാണിക്കുന്ന പ്രതിബദ്ധത സഭയില്‍ ചോദ്യം ഉന്നയിക്കാന്‍ പോലും കോഴ വാങ്ങുന്ന ജനപ്രതിനിധികള്‍ ജനക്ഷേമത്തിനുതകുന്ന നടപടികളോട്‌ കാണിക്കാറില്ല. മറ്റൊരു കാര്യം ഇപ്പോള്‍ രൂപീകൃതമായിരിക്കുന്ന ലോക്പാല്‍ ബില്ലില്‍ പ്രധാനമന്ത്രിയെയും ബ്യൂറോക്രസിയെയും ഉന്നത ജുഡീഷ്യറിയെയും പാര്‍ലമെന്റംഗങ്ങളെയും ഒഴിവാക്കിയിരിക്കുന്നു. കൊടികുത്തി വാഴുന്ന അഴിമതിയില്‍ ഇന്ത്യയൊട്ടാകെ പ്രക്ഷുബ്ധമാണ്‌. വിദേശനിക്ഷേപം തിരിച്ചുപിടിക്കാനോ, പേരുവിവരം വെളിപ്പെടുത്താനോ വിസ്സമ്മതിക്കുന്ന യുപിഎ പ്രതിനിധികള്‍ കള്ളപ്പണക്കാരായ രാഷ്‌ട്രീയ കോര്‍പ്പറേറ്റ്‌ ഉന്നതരെ സംരക്ഷിക്കാന്‍ പ്രതിബദ്ധത കാണിക്കുകയാണ്‌.

ബ്രിട്ടീഷ്‌ മേല്‍ക്കോയ്‌മയില്‍നിന്ന്‌ രാജ്യത്തെ മോചിപ്പിക്കാന്‍ സമാധാനപരമായി സമരം ചെയ്ത ഗാന്ധിയും ഇന്നാണെങ്കില്‍ അറസ്റ്റിലാകുമായിരുന്നു. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കെതിരെ ജയപ്രകാശ്‌ നാരായണ്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. അടിയന്തരാവസ്ഥ തിരിച്ചുവരുന്നുവെന്ന ഭീതി ജനിപ്പിച്ചത്‌ അണ്ണാ ഹസാരെയോ ടീം ഹസാരെയോ അല്ല, മറിച്ച്‌ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളാണ്‌. ഇതിനെ ന്യായീകരിക്കുന്നത്‌ അണ്ണാ ഹസാരെ അരാഷ്‌ട്രീയവല്‍ക്കരണം കൊണ്ടുവരുന്നുവെന്ന പരിഹാസ്യമായ ബദല്‍ പ്രചാരണവുമായിട്ടാണ്‌. അണ്ണാ ഹസാരെ നയിക്കുന്ന സമാധാനപരമായ അഴിമതിവിരുദ്ധ സമരത്തിനെതിരെ മന്‍മോഹന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ആഗോളതലത്തില്‍ ഇന്ത്യ അഴിമതിയുടെ കേന്ദ്രമാണ്‌ എന്ന്‌ ലോകത്തിന്‌ മുമ്പില്‍ തെളിയിച്ചു. മന്‍മോഹന്‍ സര്‍ക്കാര്‍ സ്വേഛാധിപത്യ സര്‍ക്കാരാണെന്ന്‌ വന്നതോടെ യുപിഎയുടെ പ്രതിഛായ ആഗോളതലത്തില്‍ തകര്‍ക്കാന്‍ മാത്രമാണ്‌ ഉപകരിച്ചത്‌. ഏത്‌ അഴിമതിയോടും അനാചാരങ്ങളോടും ക്രിമിനല്‍വല്‍ക്കരണത്തോടും നിസ്സംഗത പുലര്‍ത്തിയിരുന്ന ഇന്ത്യന്‍ ജനതയെ പ്രതികരണത്തിന്റെ പാതയിലെത്തിക്കാന്‍ സാധിച്ചുവെന്നതാണ്‌ അണ്ണാ ഹസാരെയുടെ വിജയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)
India

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

India

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)
Mollywood

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

India

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

പുതിയ വാര്‍ത്തകള്‍

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.