Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മൂങ്കലാര്‍ ഗോള്‍ഡ്‌ തേയിലയുമായി ഹാരിസണ്‍സ്‌ മലയാളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2011, 08:55 pm IST
in Business

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍പിജി ഗ്രൂപ്പ്‌ കപനനിയായ ഹാരിസണ്‍സ്‌ മലയാളം, കൊച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ തേയില ലേല വിപണികളില്‍ മൂങ്കലാര്‍ ഗോള്‍ഡ്‌ എന്ന പേരില്‍ തേയില വിപണിയിലിറക്കി. ഇടുക്കി ജില്ലയില്‍ പീരുമേട്‌-കുമളി ഭാഗത്ത്‌ കമ്പനിക്കുള്ള പ്രസിദ്ധമായ മൂങ്കലാര്‍ തോട്ടങ്ങളില്‍നിന്നുള്ള തേയിലയാണിത്‌. ആ പ്രദേശത്തെ മണ്ണിന്റെയും കാലാവസ്ഥയുടെയും സവിശേഷതകള്‍ മൂലം ഉയര്‍ന്ന കടുപ്പവും ആകര്‍ഷകമായ നിറവുമുള്ള ചായയാണ്‌ മൂങ്കലാറിന്റേത്‌. ഈ മേഖലയില്‍ 3600ലേറെ ഏക്കര്‍ വിസ്തീര്‍ണത്തിലുള്ള സ്വന്തം തോട്ടങ്ങളിലെ തേയില മുഴുവന്‍ ഇത്തരം പൊടിരൂപത്തിലുള്ള സിടിസി തേയിലയാക്കാനാണ്‌ ഹാരിസണ്‍സ്‌ മലയാളത്തിന്റെ ഉദ്ദേശ്യം. ഇങ്ങനെ സ്വാദിന്റെയും ലഭ്യതയുടെയും സ്ഥിരത ഉറപ്പുവരുത്താന്‍ കമ്പനിക്ക്‌ സാധിക്കുമെന്ന്‌ മാനേജിംഗ്‌ ഡയറക്ടര്‍ പങ്കജ്‌ കപൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഒരു വര്‍ഷം കമ്പനി ഉല്‍പ്പാദിപ്പിക്കുന്ന 200 ലക്ഷം ടണ്‍ തേയിലയില്‍ പകുതിയും കയറ്റുമതി ചെയ്യുകയാണ്‌. ഇന്ത്യയിലെ ഏറ്റവും വലിയ പരമ്പരാഗത തേയില ഉല്‍പ്പാദകരാണ്‌ ലോകത്തിലെതന്നെ ഏറ്റവും വലിയ പ്ലാന്റേഷന്‍ കമ്പനികളിലൊന്നായ ഹാരിസണ്‍സ്‌ മലയാളം. ഇതില്‍ ഏറിയ പങ്കും കയറ്റുമതി ചെയ്യപ്പെടുകയാണ്‌. ഇതുവരെ കയറ്റുമതിയില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്ന കമ്പനി 20ലേറെ രാജ്യങ്ങളിലേക്ക്‌ തേയില കയറ്റി അയക്കുന്നുണ്ട്‌. എന്നാല്‍ ഈ വര്‍ഷം മുതല്‍ ആഭ്യന്തര വിപണിയിലും വളര്‍ച്ച കൈവരിക്കാനാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌.

വൈവിധ്യമാര്‍ന്ന രുചികളിലുള്ള തേയില ഇനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വ്യത്യസ്ത പ്രദേശങ്ങളിലുള്ള വന്‍കിട തോട്ടങ്ങളാണ്‌ കമ്പനിയുടെ ശക്തി. തിളങ്ങുന്ന സ്വര്‍ണനിറവും മികച്ച സ്വാദും കടുപ്പവുമുള്ള ചായയ്‌ക്ക്‌ പ്രസിദ്ധമാണ്‌ പീരുമേട്‌ ഭാഗത്തുനിന്നുള്ള തോട്ടങ്ങളില്‍ നിന്നുള്ള തേയില ഇനങ്ങള്‍. ഇവിടെ കമ്പനിക്ക്‌ 3600ലേറെ ഏക്കര്‍ തോട്ടങ്ങളുണ്ട്‌. 3300ലേറെ ഏക്കര്‍ തോട്ടങ്ങളുള്ള, കൂടുതല്‍ ഉയര്‍ന്ന മൂന്നാര്‍ ഭാഗത്തുനിന്നുള്ള തേയില, സുഗന്ധത്തിനും കടുത്ത ചുവന്ന നിറത്തിനും പേരുകേട്ടതാണ്‌. നീലഗിരി-വയനാട്‌ ഭാഗങ്ങളില്‍ ഹാരിസണ്‍സ്‌ മലയാളത്തിന്‌ 8000ലേറെ ഏക്കര്‍ തോട്ടങ്ങളാണുള്ളത്‌. കടുപ്പം കൂടിയ ഈ ഇനമുപയോഗിച്ച്‌ താരതമ്യേന കുറവ്‌ അളവില്‍ കൂടുതല്‍ കപ്പ്‌ ചായയുണ്ടാക്കാം. ഇക്കാരണങ്ങളാണ്‌ വ്യത്യസ്ത അഭിരുചികളുള്ള രാജ്യങ്ങളിലേക്ക്‌ കയറ്റുമതി നടത്താന്‍ കമ്പനിയെ പ്രാപ്തമാക്കുന്നത്‌. ഇതിന്‌ പുറമെ, ഒന്നര നൂറ്റാണ്ടിലേറെ നീളുന്ന പ്രവര്‍ത്തന പാരമ്പര്യവും അനുഭവസമ്പന്നരായ പ്രൊഫഷണലുകളുടെ പിന്‍ബലവും കമ്പനിക്ക്‌ കരുത്തേകുന്നു.

മറ്റു ചില ഫാക്ടറികള്‍ കൂടി സമീപഭാവിയില്‍ത്തന്നെ ആധുനികവല്‍കരിക്കാനും ഹാരിസണ്‍സ്‌ മലയാളത്തിന്‌ പദ്ധതിയുണ്ട്‌. സൂര്യ എന്ന പേരില്‍ ഒരിനം തേയിലയും അതോടെ കമ്പനി ലേലവിപണിയിലിറക്കും. ഉപഭോക്താക്കളുടെ അഭിരുചികള്‍ അടുത്തറിയുന്നതിനായി കേരളത്തിലങ്ങോളമിങ്ങോളം കമ്പനി ഉപഭോക്തൃ സംഗമങ്ങളും നടത്തുന്നുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

Kerala

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

Kerala

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

Kerala

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം
Kerala

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

പുതിയ വാര്‍ത്തകള്‍

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.