Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

വിപണി തകര്‍ച്ചയും സ്വര്‍ണക്കുതിപ്പും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2011, 09:27 pm IST
inVicharam

ആഗോള സാമ്പത്തികമാന്ദ്യം വിലക്കയറ്റത്തില്‍ ഉലയുന്ന ഇന്ത്യയേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്‌. അമേരിക്കയുടെ ക്രെഡിറ്റ്‌ റേറ്റിംഗ്‌ താഴ്‌ന്നതോടെ ലോകവിപണി ദുബെയിലേതടക്കം, തകര്‍ച്ചയിലാണ്‌. ഡോളറിന്റെ അസ്ഥിരത ഓഹരി ഇടപാടുകള്‍ക്ക്‌ പ്രശ്നം സൃഷ്ടിക്കുമ്പോള്‍ തന്നെ അമേരിക്കന്‍ കടപത്രങ്ങളില്‍ മുതല്‍മുടക്കിയിട്ടുള്ള ചൈനയും ഇന്ത്യയും ഒരുപോലെ പരിഭ്രാന്തിയിലാണ്‌. ആഗോള സാമ്പത്തിക മാന്ദ്യം നാണയപ്പെരുപ്പം കുറയ്‌ക്കാന്‍ സഹായിയ്‌ക്കും എന്നാണ്‌ ധനമന്ത്രി പ്രണാബ്‌ മുഖര്‍ജി പറഞ്ഞിരിക്കുന്നത്‌. ഇന്ധന വില കുറയാന്‍ സാധ്യതയുണ്ടെന്നും ഭക്ഷ്യവിലയും കുറയും എന്നുമാണ്‌ പ്രതീക്ഷ.
ക്രൂഡ്‌ ഓയില്‍ വില താഴ്‌ന്നത്‌ മൂലം ഇന്ത്യയില്‍ ഡീസല്‍ വില കുറയാന്‍ സാധ്യതയുണ്ടെന്ന്‌ പ്രവചനം ഉണ്ടായിരുന്നു. ഇതോടൊപ്പം ഉയര്‍ന്നു വന്നിരിക്കുന്ന പ്രതിഭാസമാണ്‌ സ്വര്‍ണവില കുതിക്കുന്നത്‌. പവന്‌ 19520 രൂപയായിക്കഴിഞ്ഞു. ബുധനാഴ്ച ഇത്‌ അല്‍പ്പം താഴോട്ട്‌ വന്നെങ്കിലും മഞ്ഞലോഹത്തിന്റെ മഞ്ഞളിപ്പില്‍ മയങ്ങുന്ന കേരള സമൂഹത്തിന്‌ അത്‌ ആശ്വാസകരമായിട്ടില്ല. ആഗോളവിപണിയിലെ നഷ്ടത്തെത്തുടര്‍ന്നാണ്‌ സ്വര്‍ണവില കുതിക്കുന്നത്‌. ആഗോള വിപണിയിലെ വില ട്രായ്‌ ഔണ്‍സിനും 46.70 ഡോളര്‍ വര്‍ധിച്ച്‌ 1756.90 ഡോളറിലെത്തിയിരിക്കുകയാണ്‌. ഡോളറിന്റെ മൂല്യത്തകര്‍ച്ച എപ്പോഴും സ്വര്‍ണവില കുതിപ്പിന്‌ കളമൊരുക്കുന്നു.

സ്വര്‍ണവും ഭൂമിയും സുരക്ഷിതമായ നിക്ഷേപങ്ങളായാണ്‌ ജനം കരുതുന്നത്‌. ലോകരാജ്യങ്ങള്‍ ഈ വിശ്വാസം പങ്കുവയ്‌ക്കുന്നു. അമേരിക്കയിലെ സ്വര്‍ണ സമ്പാദ്യം 8195.5 ടണ്‍ സ്വര്‍ണമാണത്രെ. കേരളത്തിലും സ്വര്‍ണത്തില്‍ നിക്ഷേപിച്ചാല്‍ നഷ്ടം സംഭവിക്കുകയില്ല എന്ന വിശ്വാസത്തിലായിരിക്കണം സ്ത്രീകള്‍ക്ക്‌ നല്‍കുന്ന സ്ത്രീധനത്തിന്റെ അവിഭാജ്യഘടകമായി സ്വര്‍ണം മാറിയത്‌. കേരളത്തില്‍ സ്ത്രീകള്‍ക്ക്‌ സ്വര്‍ണം നിക്ഷേപം മാത്രമല്ല, ഉപഭോഗ സംസ്ക്കാര മത്സരവും കൂടിയാണ്‌. വടക്കേ ഇന്ത്യയിലേക്കാള്‍ അധികം ആഭരണ കമ്പനികള്‍ കേരളത്തിലുണ്ട്‌. മുംബൈ രത്നവ്യാപാരികള്‍വരെ കേരളത്തില്‍ ആഭരണ കട തുറക്കുന്നത്‌ കേരള സ്ത്രീ സമൂഹത്തിന്റെ പൊങ്ങച്ച സംസ്കാരത്തില്‍ കണ്ണുനട്ടാണ്‌. ഈ സാഹചര്യത്തില്‍ സ്വര്‍ണവിലയുടെ കുതിപ്പ്‌ കേരളത്തിന്‌ പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്‌. അതിന്‌ കാരണം സ്വര്‍ണഭ്രമത്തിന്‌ ഉച്ചനീച വ്യത്യാസമില്ല എന്നാണ്‌. “പെണ്ണായാല്‍ പൊന്നുവേണം പൊന്നിന്‍കുടമായി വേണം” എന്നത്‌ പരസ്യവാചകം മാത്രമല്ല രൂഢവുമായ വിശ്വാസം കൂടിയാണ്‌.

പൊന്നിന്‍ ചിങ്ങം തുടങ്ങുന്നതോടെ കേരളത്തില്‍ വിവാഹ സീസണും തുടങ്ങും. സ്വര്‍ണം വര്‍ജിച്ച്‌ ഒരു വിവാഹം കേരളത്തില്‍ നടക്കുകയില്ല. പറഞ്ഞുറപ്പിച്ച സ്വര്‍ണവും സ്ത്രീധനവും കിട്ടിയില്ലെങ്കില്‍ വിവാഹ പന്തലില്‍നിന്നുപോലും വരന്മാര്‍ ഇറങ്ങിപ്പോകും. അതുകൊണ്ടുതന്നെ ഈ സ്വര്‍ണവില കുതിപ്പ്‌ സാധാരണക്കാരെയും ബാധിക്കും. കുബേരന്മാര്‍ക്ക്‌ അധിക സ്വര്‍ണം അധികം പൊങ്ങച്ചം എന്നാണെങ്കില്‍ കുചേലന്മാര്‍ക്കും തങ്ങള്‍ക്കായത്‌ എന്ന രീതിയാണ്‌ നിലനില്‍ക്കുന്നത്‌. വിവാഹാഡംബര ധൂര്‍ത്തുമൂലം ഉണ്ടാകുന്ന കുടുംബ ആത്മഹത്യകള്‍ പഴങ്കഥകളാണ്‌. ഇന്ന്‌ ഐടി രംഗത്തുപോലും സ്ത്രീ സാന്നിദ്ധ്യം ഉണ്ടെങ്കിലും വിവാഹ കമ്പോളത്തില്‍ അവളും സര്‍വാഭരണ വിഭൂഷിതയാകണം. കൂലിവേലക്കാരിയായാലും 15 പവന്‍ സ്വര്‍ണവും ഒരുലക്ഷം രൂപ സ്ത്രീധനവും ഇല്ലാതെ മംഗല്യസൂത്രം അണിയില്ല. ഈ യാഥാര്‍ത്ഥ്യമാണ്‌ സ്വര്‍ണവില കുതിക്കുമ്പോള്‍ സാധാരണക്കാര്‍ക്ക്‌ ആധി പകരുന്നത്‌. സ്ത്രീകള്‍ സ്വര്‍ണ ഭ്രമം ഉപേക്ഷിക്കണം എന്നെല്ലാം പ്രസംഗിക്കുമ്പോഴും സ്വര്‍ണത്തിന്റെ നിക്ഷേപ സാധ്യത അതിന്റെ തിളക്കം നിലനിര്‍ത്തുന്നു. സ്ത്രീകള്‍ ആക്രമണവിധേയരാകുന്നതുപോലും അരപവന്റെ മാല പിടിച്ചു പറിക്കാനായിരിക്കും. ഭവനഭേദനത്തിന്‌ പിന്നിലും സ്വര്‍ണപ്രതീക്ഷ തന്നെയാണ്‌. ഇങ്ങനെ പല ആപല്‍ക്കരമായ സാഹചര്യങ്ങളും സ്വര്‍ണം സൃഷ്ടിക്കുമ്പോള്‍ തന്നെ സ്വര്‍ണ നിക്ഷേപം ഒരിക്കലും നഷ്ടത്തില്‍ കലാശിക്കുകയില്ല എന്ന വിശ്വാസം സ്വര്‍ണത്തോടുള്ള ഭ്രമം നിലനിര്‍ത്തുകതന്നെ ചെയ്യും. സാധാരണ കുടുംബങ്ങള്‍ ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യുമെന്നോ എത്ര കിടപ്പാടങ്ങള്‍ വിവാഹാവശ്യത്തിന്‌ തീറെഴുതപ്പെടുമെന്നോ പ്രവചിക്കാനാകുകയില്ല. രണ്ടാമതൊരു മാന്ദ്യം ഉണ്ടാകാനിടയുണ്ടെന്ന അഭ്യൂഹങ്ങളും സ്വര്‍ണ നിക്ഷേപത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.