Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വരരുചി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2011, 09:52 pm IST
inSamskriti

വിക്രമാദിത്യ സദസ്സിലെ പ്രസിദ്ധനായ ജ്യോതിശാസ്ത്രപണ്ഡിതനുംസംസ്കൃതപണ്ഡിതനുമായ ബ്രാഹ്മണശ്രേഷ്ഠനായിരുന്നു വരരുചി. ഇദ്ദേഹം പൂര്‍വജന്മത്തില്‍ ശിവഭൂതഗണങ്ങളില്‍ പ്രധാനിയായ പുഷ്പദത്തനായിരുന്നവെന്ന്‌ കഥാസരിത്‌ സാഗരത്തില്‍ പറയുന്നുണ്ട്‌. ഒരിക്കല്‍ ആരും കേട്ടിട്ടാല്ലാത്ത രസകരമായ കഥ പറയാന്‍ പാര്‍വതിദേവി ശ്രീപരമേശ്വരനോട്‌ ആവശ്യപ്പെട്ടു. മറ്റാരും ഈ കഥ കേള്‍ക്കരുതെന്നും ആവശ്യപ്പെട്ടു. അതുകാരണം നന്ദികേശ്വരനെ കാവല്‍ നിര്‍ത്തി ഭഗവാന്‍ കഥാകഥനം ആരംഭിച്ചു. ഈ അവസരത്തില്‍ നന്ദികേശ്വന്റെ വിലക്കിനെ മറികടന്ന്‌ പുഷ്പദത്തന്‍ അകത്ത്കടന്നു. ഈ വിവരമറിഞ്ഞ പാര്‍വതിദേവീ മനുഷ്യനായി ജനിക്കട്ടെ എന്ന്‌ പുഷ്പദത്തനെ ശപിച്ചു. അങ്ങനെ പുഷ്പദത്തന്‍ കൗശാമ്പിരാജ്യത്ത്‌ ബ്രാഹ്മണകുമാരനായി ജനിച്ചു. നന്നേ ചെറുപ്പത്തിലെ അച്ഛന്‍ നഷ്ടപ്പെട്ട പുഷ്പദത്തനെ അമ്മ വളരെ കഷ്ടപ്പെട്ടാണ്‌ വളര്‍ത്തിയത്‌. ഒരിക്കല്‍ വീട്ടില്‍ വന്ന അതിഥികളോട്‌ മകന്‍ എന്ത്‌ കാര്യവും ഒരു പ്രാവശ്യം കണ്ടാല്‍ അത്‌ ഹൃദിസ്ഥമാക്കുമെന്ന്‌ പറഞ്ഞു. ഇത്‌ കേട്ട അതിഥികളായ വ്യാളിയ്‌ക്കും, ഇന്ദ്രദത്തനും സന്തോഷമായി. കാരണം വ്യളിയും ഇന്ദ്രദത്തനും ദിവ്യനായ വര്‍ഷഗുരുവിന്റെ അടുത്ത്‌ വിദ്യകള്‍ അഭ്യസിക്കാനായെത്തിയാതിരുന്നു. എന്നാല്‍ ഒരിക്കല്‍ മാത്രം കേട്ടാല്‍ എല്ലാം പഠിക്കാന്‍ കഴിവുള്ള ശിഷ്യനെകൊണ്ടുവന്നാല്‍ സര്‍വവിദ്യകളും അഭ്യസിച്ചുതരാമെന്ന്‌ ഗുരു പറഞ്ഞു. അതുപ്രകാരം ശിഷ്യനെ അന്വേഷിച്ചിറങ്ങിയതാണെന്നവിവരം അവര്‍ ആ അമ്മയോട്‌ പറഞ്ഞു.അങ്ങനെ വരരുചിയെ അതിഥികളോടൊത്ത്‌ വര്‍ഷഗുരുവിന്റെ സന്നിധിയിലേക്ക്‌ അമ്മ യാത്രയാക്കി.

വര്‍ഷഗുരു വരരുചിയ്‌ക്ക്‌ ഒരുപ്രാവശ്യവും വ്യാളിക്ക്‌ രണ്ട്പ്രാവശ്യവും ഇന്ദ്രദത്തന്‌ മൂന്ന്‌ പ്രാവശ്യവും വിദ്യകള്‍ പറഞ്ഞകൊടുത്തു. അവര്‍ മൂവരും സര്‍വവിദ്യകളും കരസ്ഥമാക്കി.യോഗവിദ്യയ്‌ക്ക്ശേഷം ഗുരുദക്ഷിണയ്‌ക്കായി പണം സമ്പാദിക്കാന്‍ മൂവരും യോഗനന്ദരാജസന്നിധിയിലെത്തി.അപ്പോഴാണ്‌ രാജാവ്‌ മരണമടഞ്ഞിരിക്കുകയാണെന്ന്‌ അറിയുന്നുത്‌. ഇന്ദ്രദത്തന്‍ തന്റെ ആത്മാവിനെ രാജിവിന്റെ ശരീരത്തില്‍ പ്രവേശിപ്പിച്ച്‌ രാജാവിനെ പുനരുജ്ജീവിച്ചു.ആവശ്യമായ പണം സമ്പാദിച്ച്‌ ശിഷ്യര്‍ ഗുരുദക്ഷിണ നല്‍കി. ഇന്ദ്രദത്തന്‍ യോഗനന്ദരാജാവായതോടെ വരരുചി മന്ത്രിയുമായി.പണ്ഡിതനായ വരരുചി രാജാവിന്റെ എല്ലാവിധ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി ല്‍കി. തന്റെ ജിവിത ദൗത്യം പൂര്‍ത്തിയാക്കിയശേഷം വരരുചി വിന്ധ്യാസാനുക്കളില്‍ തപസ്സിനുപോയി.
അവിടെനിന്നും ബദര്യാശ്രമത്തിലെത്തി. യോഗാഗ്നി ജ്വലിപ്പിച്ച്‌ ശരീരം ആഹുതിചെയ്ത്‌ ആത്മാവ്‌ ശാപമോക്ഷം നേടി പുഷ്പദത്തനായി ശിവസന്നിധിയിലെത്തി.

വരരുചിയെക്കുറിച്ച്‌ പ്രസിദ്ധമായ മറ്റൊരു ഐഹിത്യം ഉണ്ട്‌. പാടലീപുത്രത്തിലെ ഒരു മഹാബ്രാഹ്മണ്മന്റെ മകനായ വിദ്യാസാഗരന്‍ ഗുരു മുഖത്തുനിന്നും പലവിദ്യകളും അഭ്യസിച്ചശേഷം കൂടുതല്‍ വിദ്യകള്‍ ലഭിക്കുന്നതിനായി പുറപ്പെട്ടു. നടന്ന്‌ ക്ഷണീതനായ യുവാവ്‌ ഒരു ആല്‍മരച്ചുവട്ടില്‍ കിടന്നുറങ്ങി. ആലില്‍ തപസ്വിയായ ബ്രഹ്മരക്ഷസ്സ്‌ പാര്‍ത്തിരുന്നു. ബ്രാഹ്മണയുവാവിന്റെ അടങ്ങാനവാത്ത ആഗ്രഹം മനസ്സിലാക്കിയ രക്ഷസ്സ്‌ ആറ്‌ മാസം കൊണ്ട്‌ സകലവിദ്യകളും വിദ്യാസാഗറിന്‌ പഠിപ്പിച്ചുകൊടുത്തു. വിദ്യകള്‍ കരസ്ഥമാക്കിയ അയാള്‍ അരയായിലിലയില്‍ രചിച്ച ഗ്രന്ഥക്കെട്ടുകളുമായി സ്വഗ്രാമത്തിലേക്ക്‌ തിരിച്ചു.
കലിംഗദേശത്തത്തിയ വിദ്യാസാഗരന്‍ ക്ഷീണിതനായി മന്ദാകിനി എന്ന ദാസിയുടെ വീട്ടുപടിക്കല്‍ കിടന്നുറങ്ങി. മന്ദാകിനി അയാളെ വേണ്ട ശുശ്രുകള്‍ നല്‍കി ആരോഗ്യം മെച്ചപ്പെടുത്തി. അവരുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന്‌ രാജാവിന്റെ അടുത്ത്‌ കാര്യങ്ങള്‍ വെളിപ്പെടുത്തി. വിദ്യാസാഗറിന്റെ പാണ്ഡിത്യം മനസ്സിലാക്കിയ രാജാവ്‌ ബ്രാഹ്മണനായ മന്ത്രിയുടെ പുത്രി മാലിനി, രാജകുമാരി കലാവതി, വൈശ്യപുത്രി സുമംഗല, ദാസിയായ മന്ദാകിനി എന്നിവരെ വിദ്യാസാഗരന്‌ വിവാഹം ചെയ്തുകൊടുക്കുവാന്‍ കല്‍പനയായി. വിദ്യാസാഗറിന്‌ നാലുപേരിലും നാല്‌ ആണ്‍മക്കള്‍ ജനിച്ചു. ബ്രാഹ്മണപുത്രന്‌ വരരുചി, രാജകുമാരിയുടെ പുത്രന്‌ വിക്രമാദിത്യന്‍, വൈശ്യകുമാരന്‌ ഭട്ടി, ദാസിപുത്രന്‌ ഭര്‍തൃഹരി എന്നും പേരിട്ടു. ഇങ്ങനെയാണ്‌ ഈ മഹാത്മക്കളുടെ ജനനമെന്ന്‌ ഐതിഹ്യങ്ങളില്‍ കാണുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)
India

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

Kerala

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.