Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സുരക്ഷ കളിതമാശയാക്കരുത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2011, 09:49 pm IST
inVicharam

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രം ഇന്ന്‌ ലോകമാകെ ശ്രദ്ധിക്കപ്പെടുന്ന തീര്‍ത്ഥാടനകേന്ദ്രമായി മാറിയിരിക്കുന്നു. ക്ഷേത്രത്തിനകത്തെ ആറുനിലവറകളില്‍ അഞ്ചെണ്ണം തുറന്നപ്പോള്‍ ലോകത്തെ കണ്ണഞ്ചിപ്പിച്ചിരിക്കുന്നു. ആറാമത്തെ നിലവറ തുറക്കുന്നതുസംബന്ധിച്ച്‌ ഇനിയും അന്തിമതീരുമാനമായിട്ടില്ല. അഞ്ചുനിലവറകളില്‍ വിലമതിക്കാനാകാത്ത ഭഗവാന്റെ സ്വത്തുവിവരമാണ്‌ പുറംലോകം അറിഞ്ഞത്‌. അതോടെ ഇനി എന്ത്‌ എന്ന ചോദ്യം പരക്കെ ഉയരുകയും ചെയ്തു. സുപ്രീംകോടതി നിര്‍ദ്ദേശാനുസരണം വിദഗ്ദസംഘം സ്വത്തുവിവരങ്ങളുടെ മൂല്യം നിര്‍ണയിക്കാനും തിട്ടപ്പെടുത്താനുമുള്ള ജോലി ഇന്നലെ ആരംഭിച്ചിട്ടുണ്ട്‌.

ലക്ഷക്കണക്കിന്‌ കോടിരൂപ വിലമതിക്കുന്ന സ്വത്തുവിവരം അറിഞ്ഞപ്പോള്‍ത്തന്നെ സര്‍ക്കാര്‍ പൂര്‍ണസംരക്ഷണം പ്രഖ്യാപിച്ചിരുന്നു. എന്തൊക്കെ സംവിധാനങ്ങളും സൗകര്യങ്ങളുമാണ്‌ വേണ്ടതെന്നതിനെക്കുറിച്ചുള്ള പഠനവും പരിശോധനയുമെല്ലാം നടത്തുകയും ചെയ്തു. ഇതുസംബന്ധിച്ച്‌ പോലീസ്‌ നല്‍കിയ റിപ്പോര്‍ട്ട്‌ ഇപ്പോഴും സര്‍ക്കാരിന്റെ പരിഗണനയിലാണ്‌. കാര്യങ്ങളെല്ലാം അതിവേഗം ചെയ്തുതീര്‍ക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന്‌ പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ സുരക്ഷ വെറും കളിതമാശയായാണോ കാണുന്നതെന്ന സംശയം ഉടലെടുത്തിരിക്കുകയാണ്‌. കുറച്ച്‌ ദിവസങ്ങളായി മാധ്യമങ്ങള്‍ സുരക്ഷ സംബന്ധിച്ച്‌ ആശങ്കപ്പെട്ടുകൊണ്ടിരിക്കുന്നു. ക്ഷേത്രത്തിനകത്തെ മാലമോഷണങ്ങള്‍ ഉള്‍പ്പെടെ ഭക്തജനങ്ങളിലും ആശങ്കസൃഷ്ടിച്ചതാണ്‌.

എത്രചെലവുവന്നാലും സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോള്‍ അത്‌ പരക്കെ സ്വാഗതം ചെയ്യപ്പെട്ടതാണ്‌. പക്ഷേ അതിനുശേഷമുള്ള നടപടികള്‍ക്ക്‌ വേഗതപോരെന്നതാണ്‌ യാഥാര്‍ത്ഥ്യം. കാവല്‍നില്‍ക്കാനേല്‍പ്പിച്ച പോലീസുകാരും കമാണ്ടോകളും മതിയായ രീതിയിലായില്ലെന്ന തോന്നലാണ്‌ പരക്കെ. കമാണ്ടോകള്‍ ജനക്കൂട്ടമുള്ള സമയത്തുമാത്രമാക്കിയെന്ന വാര്‍ത്ത അധികൃതര്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
രാത്രികാലങ്ങളില്‍ അവര്‍ അധികം ദൂരയല്ലാത്ത സ്റ്റേഷനില്‍ തയ്യാറായി നില്‍പ്പുണ്ടാകും. വിവരം ലഭിച്ചാല്‍ 10 മിനിട്ടിനകം അവര്‍ക്കെത്താനാകുമെന്നൊക്കെയാണ്‌ അധികൃതരുടെ വിശദീകരണം. ക്ഷേത്രത്തിനടുത്ത്‌ കണ്‍ട്രോള്‍ റൂം സ്ഥാപിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞിട്ട്‌ മാസമൊന്നായി. ഇനിയും അതിന്‌ സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നത്‌ അത്ഭുതകരമാണ്‌. ക്ഷേത്രംവക തന്നെ നിരവധി കെട്ടിടങ്ങള്‍ കിഴക്കേകോട്ടയിലും പടിഞ്ഞാറെ കോട്ടയിലുമെല്ലാം ഉണ്ടെന്നിരിക്കെ എന്താണ്‌ തടസ്സമെന്ന്‌ വ്യക്തമല്ല.ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിന്റെ കാര്യങ്ങളൊക്കെ വിശദമായി മാധ്യമങ്ങളില്‍ സ്ഥാനംപിടിച്ചെങ്കിലും അതൊക്കെ എപ്പോള്‍വരുമെന്നതിനെക്കുറിച്ച്‌ ഒരു ധാരണയുമില്ല. ഉള്ളവയാകട്ടെ പ്രവര്‍ത്തനക്ഷമമല്ലെന്ന പരാതിയും കേള്‍ക്കാനിടയായി. നാലുമെറ്റല്‍ ഡിറ്റക്ടറുകളും പണിമുടക്കിയത്‌ ദിവസങ്ങള്‍ കഴിഞ്ഞാണ്‌ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെട്ടത്‌ തന്നെ.

ഇതിനിടയിലാണ്‌ ക്ഷേത്രത്തിന്‌ വിളിപ്പാടകലെ വന്‍ തീപിടിത്തമുണ്ടായത്‌. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരുമെല്ലാം ചേര്‍ന്ന്‌ തീ അണച്ചെങ്കിലും അത്‌ വലിയൊരു മുന്നറിയിപ്പായി സര്‍ക്കാര്‍ കാണണം. തീവന്നത്‌ വൈദ്യുതിയില്‍ നിന്നല്ലെന്ന്‌ വ്യക്തമായിട്ടുണ്ട്‌. യാദൃശ്ചികമല്ലെന്നാണ്‌ സൂചനയെന്ന്‌ കളക്ടറും പറഞ്ഞിരിക്കുകയാണ്‌. ക്ഷേത്രത്തിന്‌ ചുറ്റും ഇതുപോലെ സുരക്ഷയ്‌ക്ക്‌ ഭീഷണിയുള്ള വ്യാപാരസ്ഥാപനങ്ങളും ആളുകളുമുണ്ടെന്നത്‌ വിസ്മരിച്ചുകൂട. ഒരു കൊടുംകുറ്റവാളിയെ മഹാരാജാവിനെക്കാള്‍ ആദരവോടെ ശ്രീപത്മനാഭന്റെ മുന്നില്‍ ചെന്ന്‌ തൊഴാന്‍ സൗകര്യമൊരുക്കികൊടുത്തത്‌ ക്ഷേത്രസുരക്ഷയ്‌ക്ക്‌ ചുമതലകിട്ടിയവരാണെന്നറിയുമ്പോള്‍ പല സംശയങ്ങളും ഉയരുകയാണ്‌. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ കുറച്ചുകൂടി ഗൗരവത്തില്‍ കാര്യങ്ങളെ കാണണം. ശക്തവും കുറ്റമറ്റതുമായ നിരീക്ഷണങ്ങള്‍ വേണം. ക്ഷേത്രാചാരങ്ങള്‍ക്കും ഭക്തന്മാരുടെ സൗകര്യങ്ങള്‍ക്കും ഭംഗംവരാതെ ജാഗ്രതപുലര്‍ത്താനും ശ്രദ്ധിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

Kerala

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

പുതിയ വാര്‍ത്തകള്‍

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.