Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിനിമാരംഗത്തെ പ്രമുഖര്‍ നിരീക്ഷണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2011, 10:20 am IST
inUncategorized

കൊച്ചി: മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കും പുറമേ സിനിമാരംഗത്തെ പല പ്രമുഖരും ആദായവകുപ്പിന്റെ നിരീക്ഷണത്തില്‍. ഇവരുടെ വ്യാപാര പങ്കാളികളും നിരീക്ഷണത്തിലാണ്‌.

നികുതി ഇനത്തില്‍ കോടികളാണ്‌ സര്‍ക്കാരിന്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്‌. 50ലക്ഷം മുതല്‍ ഒന്നരക്കോടി രൂപവരെ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ പ്രതിഫല തുക കുറച്ചുകാണിച്ച്‌ നികുതിയില്‍നിന്നും തന്ത്രപരമായി രക്ഷപ്പെടുകയാണ്‌ പതിവ്‌. താരങ്ങള്‍ നല്‍കിയ നികുതി റിട്ടേണും നിര്‍മാതാക്കള്‍ നല്‍കിയ റിട്ടേണും തമ്മില്‍ വലിയ അന്തരമാണ്‌ പരിശോധനയില്‍ വ്യക്തമായത്‌. കൂടാതെ സൂപ്പര്‍താരങ്ങള്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായും ഇവരുടെ വ്യാപാരശൃംഖലയുടെ വ്യാപ്തിയും ആദായനികുതി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ബ്രാന്‍ഡ്‌ അംബാസഡര്‍ പദവിയിലൂടെയും താരങ്ങള്‍ കോടികളാണ്‌ സമ്പാദിച്ചുകൊണ്ടിരിക്കുന്നത്‌. സൂപ്പര്‍താരങ്ങളുടെ വസതികളിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിനോടൊപ്പം ഒരു യുവ താരത്തിന്റെ വസതിയിലും റെയ്ഡ്‌ നടത്താന്‍ ആദായനികുതിവകുപ്പിന്‌ ഉദ്ദേശ്യമുണ്ടായിരുന്നെങ്കിലും പിന്നീട്‌ മാറ്റിവയ്‌ക്കുകയായിരുന്നു. ഈ യുവതാരത്തിന്‌ ദുബായി കേന്ദ്രീകരിച്ച്‌ ബിസിനസ്‌ ശൃംഖലതന്നെയുണ്ട്‌. കൂടാതെ റിയല്‍എസ്റ്റേറ്റ്‌ ബിസിനസും.

സൂപ്പര്‍താരങ്ങളുടെ വസതിയിലെ റെയ്ഡ്‌ നാളെ വീണ്ടും തുടങ്ങും. നാളെമോഹന്‍ലാല്‍ വീട്ടിലെത്തും. അതിനുശേഷം മാത്രമേ രണ്ട്‌ ലോക്കറുകള്‍ തുറക്കാന്‍ കഴിയൂ. കഴിഞ്ഞദിവസം നടന്ന റെയ്ഡില്‍ കണ്ടെടുത്ത രേഖകളുടെ വിശദമായ പരിശോധന നീളും. രേഖകളുടെ ആധികാരിക പരിശോധന നടത്തേണ്ടതുണ്ട്‌. സൂപ്പര്‍താരങ്ങളുടെ വസ്തു ഇടപാടുകളെ സംബന്ധിച്ചും വിദശമായ അന്വേഷണം നടക്കുന്നുണ്ട്‌. ഇവരുടെ പേരിലുള്ള സ്ഥലങ്ങളും അതിന്റെ രജിസ്ട്രേഷന്‍ നടപടികളും പരിശോധിച്ച്‌ വരികയാണ്‌. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട്‌ ചില ഇടനിലക്കാരെയും ചോദ്യം ചെയ്യും. ഇതിനിടെ, മോഹന്‍ലാലിന്റെ വസതിയില്‍നിന്നും ആദായനികുതി ഉദ്യോഗസ്ഥര്‍ കണ്ടെടുത്ത ആനക്കൊമ്പ്‌ സംബന്ധിച്ച്‌ വനംവകുപ്പ്‌ പരിശോധന തുടരുന്നു. ഇത്‌ സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ്‌ സംബന്ധിച്ച്‌ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്‌. ലൈസന്‍സ്‌ ഇല്ലാതെ ആനക്കൊമ്പ്‌ സൂക്ഷിച്ചാല്‍ ഏഴുവര്‍ഷം വരെ തടവ്ശിക്ഷ ലഭിച്ചേക്കാം. ലൈസന്‍സ്‌ ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഹിന്ദി സിനിമാ താരത്തിന്റെ അവസ്ഥയാകും മോഹന്‍ലാലിന്‌ ഉണ്ടാകുക. എന്നാല്‍ ഇതുസംബന്ധിച്ച്‌ സിനിമാതാരമായ വനംവകുപ്പ്‌ മന്ത്രിയുടെ കഴിഞ്ഞദിവസത്തെ പ്രസ്താവന മോഹന്‍ലാലിന്‌ ആശ്വാസമേകുന്നതാണ്‌.

സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വസതികളിലും സ്ഥാപനങ്ങളിലും കേന്ദ്ര ആദായനികുതി വകുപ്പ്‌ നടത്തിയ റെയ്ഡ്‌ മലയാള സിനിമാ രംഗത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്‌. വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ വന്‍തോതില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന മലയാള സിനിമാ ലോകത്തെ താരങ്ങളെ കൂടാതെ നിര്‍മാതാക്കളും സംവിധായകരും ആശങ്കയിലാണ്‌. നികുതിവകുപ്പിന്റെ അടുത്ത ഇര തങ്ങളാണോയെന്ന ഉത്കണ്ഠയിലാണവര്‍. റെയ്ഡിനെത്തുടര്‍ന്ന്‌ സിനിമാരംഗത്തെ ഒട്ടേറെ ബിനാമി ഇടപാടുകള്‍ പുറത്തുവരുമെന്നും സൂചനയുണ്ട്‌. മൂന്ന്‌ മാസമായി താരങ്ങള്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. ഉന്നതതലത്തിലുള്ള കൂടിയാലോചനകള്‍ക്ക്‌ ശേഷമാണ്‌ ഇരുവരുടെയും വീടുകളില്‍ പരിശോധന ആരംഭിച്ചത്‌.

സ്വന്തം ലേഖകന്‍

Tags: Print Edition
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.